സംസ്ഥാനത്ത് പടരുന്നത് വൈറസിന്റെ പുതിയ വകഭേദമെന്ന് സംശയം : മഹാരാഷ്ട്ര ആരോഗ്യമന്ത്രി

User
0 0
Read Time:1 Minute, 57 Second

മുംബൈ : മഹാരാഷ്ട്രയില്‍ പടരുന്നത് കോവിഡ് വൈറസിന്റെ പുതിയ വകഭേദമെന്ന് സംശയിക്കുന്നതായി ആരോഗ്യമന്ത്രി രാജേഷ് തോപ്പെ. ചുരുങ്ങിയ കാലയളവിലാണ് വൈറസ് അതിവേഗം വ്യാപിക്കുന്നത്. ഇതേക്കുറിച്ച്‌ പഠിക്കാനായി സാംപിളുകള്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിലേക്ക് അയച്ചതായും മഹാരാഷ്ട്ര ആരോഗ്യമന്ത്രി അറിയിച്ചു.

മഹാമാരി പടരുന്ന സാഹചര്യത്തില്‍ ആരും അതിനെ രാഷ്ട്രീയവല്‍ക്കരിക്കരുത്. മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥനയെ പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസും പിന്തുണച്ചിട്ടുണ്ട്. സര്‍ക്കാര്‍ കൊണ്ടുവരുന്ന നിയന്ത്രണങ്ങള്‍ക്കെതിരെ പ്രതിപക്ഷം ജനങ്ങളെ പ്രകോപിപ്പിക്കരുത്. ഇളവുകള്‍ വേണ്ട സന്ദര്‍ഭങ്ങളില്‍ സര്‍ക്കാര്‍ അക്കാര്യം പരിഗണിക്കുമെന്നും രാജേഷ് തോപ്പെ പറഞ്ഞു.

വാക്‌സിനേഷന്‍ സെന്ററുകളില്‍ വാക്‌സിന്‍ ഡോസിന് ദൗര്‍ലഭ്യം നേരിടുന്നുണ്ട്. അതുകൊണ്ട് പലരും മടങ്ങിപ്പോകുന്ന സാഹചര്യമുണ്ട്. 14 ലക്ഷം വാക്‌സിന്‍ ഡോസുകളാണ് ഇപ്പോഴുള്ളത്. ഇത് മൂന്നുദിവസത്തേക്ക് മാത്രമേ തികയൂ. അതിനാല്‍ ആഴ്ചയില്‍ 40 ലക്ഷം വാക്‌സിനുകള്‍ ലഭ്യമാക്കണം. 20-40 പ്രായപരിധിയില്‍ ഉള്ളവര്‍ക്ക് കൂടി വാക്‌സിനേഷന്‍ നല്‍കുന്നതില്‍ പ്രധാന പരിഗണന നല്‍കണമെന്ന് കേന്ദ്രത്തോട് അഭ്യര്‍ത്ഥിക്കുന്നതായി മന്ത്രി രാജേഷ് തോപ്പെ പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

രാജ്യത്ത് റെക്കോര്‍ഡ് രോഗികള്‍, ഇന്നലെ ഒന്നേകാല്‍ ലക്ഷത്തിലേറെ പേര്‍ക്ക് കോവിഡ്; ചികിത്സയിലുള്ളവര്‍ 10ലക്ഷത്തിലേക്ക്

ന്യൂഡല്‍ഹി: രാജ്യത്ത് മഹാമാരി ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് കണക്ക്. ഇന്നലെ 1,26,789 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 1,29,28,574 ആയി ഉയര്‍ന്നതായി കേന്ദ്ര സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്നലെ മാത്രം 685 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ 1,66,862 ആയി ഉയര്‍ന്നു. നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 10ലക്ഷത്തിലേക്ക് നീങ്ങുകയാണ്. 9,10,319 പേരാണ് ചികിത്സയില്‍ കഴിയുന്നത്. പുതുതായി 59,258 […]

You May Like

Subscribe US Now