സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ പ്രകടനം പ്രതീക്ഷിച്ചതിനേക്കാള്‍ മോശം; കോണ്‍ഗ്രസില്‍ സമ്ബൂര്‍ണ പൊളിച്ചെഴുത്ത് വേണമെന്ന് സോണിയ

User
0 0
Read Time:1 Minute, 38 Second

ന്യൂദല്‍ഹി: കേരളമടക്കമുള്ള അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന്റെ നിരാശാജനകമായ പ്രകടനങ്ങളുടെ പശ്ചാത്തലത്തില്‍ സമ്ബൂര്‍ണ പൊളിച്ചെഴുത്ത് വേണ്ടി വരുമെന്ന് സൂചിപ്പിച്ച്‌ പാര്‍ട്ടി ദേശീയ അധ്യക്ഷ സോണിയാ ഗാന്ധി. തിരിച്ചടികള്‍ പരിശോധിക്കുന്നതിനൊപ്പം നമ്മുടെ വീട് ക്രമീകരിക്കേണ്ടതുണ്ട് എന്നാണ് സോണിയ ഇന്നലെ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ പറഞ്ഞത്.

പ്രതീക്ഷിച്ചതിനേക്കാള്‍ പ്രകടനം മോശമായത് എന്തുകൊണ്ടാണെന്ന് തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിലെ നേതാക്കള്‍ വിശദീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തോല്‍വിയുടെ കാരണങ്ങള്‍ പഠിക്കാന്‍ ഒരു സമിതിയെ നിയോഗിക്കുമെന്ന് സോണിയ പറഞ്ഞു. വളരെ വേഗം റിപ്പോര്‍ട്ട് നല്‍കാന്‍ ഈ സമിതിയോട് ആവശ്യപ്പെടുമെന്നും സോണിയ കൂട്ടിച്ചേര്‍ത്തു.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതടക്കമുള്ള സംഘടനാ തെരഞ്ഞെടുപ്പുകള്‍ താല്‍ക്കാലികമായി മാറ്റിവെച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

"കോവിഡ് ഭീതി"; വീടുകളില്‍ എത്തി വാക്‌സിന്‍ നല്‍കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹി: വീടുകള്‍ തോറും കയറി ജനങ്ങള്‍ക്ക് കോവിഡ് വാക്‌സിന്‍ പ്രതിരോധ വാക്സിന്‍ നല്‍കുന്നതിനുള്ള സാധ്യത തളളി കേന്ദ്ര സര്‍ക്കാര്‍. അംഗീകരിച്ച കോവിഡ് വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ മാത്രമായിരിക്കും കുത്തിവെപ്പു നടക്കുകയെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. മൊബൈല്‍ വാനുകള്‍, മറ്റുവാഹനങ്ങള്‍, റെയില്‍വേ എന്നിവയുടെ സഹായത്തോടെ ഗ്രാമീണ മേഖലയിലെ ജനങ്ങള്‍ക്കോ, ദുര്‍ബല വിഭാഗക്കാര്‍ക്കോ അവരുടെ വീടുകള്‍ക്ക് തൊട്ടടുത്തോ, വീടുകള്‍ കയറിയോ കുത്തിവെപ്പ് നല്‍കാനാവുമോ എന്നതു സംബന്ധിച്ച സുപ്രീംകോടതിയുടെ ചോദ്യത്തിനുളള മറുപടിയായാണ് ഇക്കാര്യം സര്‍ക്കാര്‍ വ്യക്തമാക്കിയത്.

You May Like

Subscribe US Now