സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിലില്‍, മെയ് പകുതിയോടെ ഫല പ്രഖ്യാപനം; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗങ്ങളുടെ സന്ദര്‍ശനത്തിന് ശേഷം തീരുമാനം

User
0 0
Read Time:3 Minute, 16 Second

തിരുവനന്തപുരം: സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ 30 ഓടെ നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പരിഗണനയില്‍. മെയ് പകുതിയോടെ ഫല പ്രഖ്യാപനം നടത്താന്‍ കഴിയുന്ന വിധത്തില്‍ തെരഞ്ഞെടുപ്പ് നടത്താനാണ് കമ്മിഷന്‍ നിലവില്‍ ആലോചിക്കുന്നത്. ഇതിന്റെ ഭാഗമായി ഈ മാസം അവസാനത്തോടെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം നടത്തുമെന്നും സൂചനയുണ്ട്.

വിവിധ സംസ്ഥാനങ്ങളില്‍ നിയമസബാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗങ്ങള്‍ വിവിധ സംസ്ഥാനങ്ങളില്‍ സന്ദര്‍ശനം നടത്തുന്നുണ്ട്. അതിനുശേഷമാകും തെരഞ്ഞെടുപ്പ് തിയതി സംബന്ധിച്ച്‌ തീരുമാനത്തില്‍ എത്തുക. കേന്ദ്ര സംഘം ഇന്ന് തമിഴ്‌നാട് സന്ദര്‍ശിക്കും, വെള്ളിയാഴ്ച പുതുച്ചേരിയും, ശനിയാഴ്ചയാകും കേരളത്തില്‍ എത്തുക. സംസ്ഥാനത്തെ സര്‍ക്കാര്‍ പ്രതിനിധികള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിവരുമായും സന്ദര്‍ശന വേളയില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്.

കോവിഡ് രോഗവ്യാപന ഭീതി നിലനില്‍ക്കുന്നതിനാല്‍ തെരഞ്ഞെടുപ്പിന് കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തേണ്ടതായി ഉണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ ഘട്ടംഘട്ടമായി വോട്ടെടുപ്പ് നടത്താനാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത്.

സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം തെരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗങ്ങള്‍ കേന്ദ്ര ആരോഗ്യമന്ത്രാലയവുമായി ചര്‍ച്ച നടത്തിയ ശേഷമാകും തിയതി സംബന്ധിച്ച്‌ തീരുമാനത്തില്‍ എത്തുക.

അതേസമയം ഈമാസം 15ന് ശേഷം തെരഞ്ഞെടുപ്പ് തിയതി സംബന്ധിച്ച്‌ പ്രഖ്യാപനം ഉണ്ടാകുമെന്ന് സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ സ്വകാര്യ മാധ്യമത്തെ അറിയിച്ചിട്ടുണ്ട്. ഏപ്രില്‍ 30 ഓടെ വോട്ടിങ് പൂര്‍ത്തിയാക്കാനാണ് സാധ്യത. ചെറിയ സംസ്ഥാനമായതിനാല്‍ ഒറ്റഘട്ടം മതിയെന്നാണ് തീരുമാനം. എന്നാല്‍ കോവിഡ് സാഹചര്യം പരിഗണിച്ച്‌ കേരളത്തില്‍ തിരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടത്താനും ആലോചനയുണ്ട്. രാഷ്ട്രീയ പാര്‍ട്ടികളുമായി കൂടിക്കാഴ്ച നടത്തിയശേഷമാകും ഇതുസംബന്ധിച്ച്‌ അന്തിമ തീരുമാനം എടുക്കുകയെന്നും ടിക്കാറാം മീണ കൂട്ടിച്ചേര്‍ത്തു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശം; ഏകാധ്യാപക വിദ്യാലയങ്ങളിലെ അധ്യാപകരെ സ്ഥിരപ്പെടുത്തും

സര്‍ക്കാര്‍ വകുപ്പുകളിലെയും സ്ഥാപനങ്ങളിലെയും ഒഴിവുകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ പി.എസ്.‌സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ സര്‍ക്കാര്‍ നിര്‍ദേശം. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് വിവിധ വകുപ്പുകള്‍ക്ക് ഈ നിര്‍ദേശം നല്‍കിയത്. ഈ സര്‍ക്കാര്‍ വന്ന ശേഷം നടന്ന നിയമനങ്ങളും മുന്‍ സര്‍ക്കാരിന്റെ കാലത്തെ നിയമനങ്ങളും സംബന്ധിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിസഭാ യോഗത്തില്‍ വിശദീകരിച്ചു. ഇതിന്റെ ഏകോപനച്ചുമതല ചീഫ് സെക്രട്ടറിക്ക് നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു. വകുപ്പുകളിലെ സ്ഥാനക്കയറ്റം സംബന്ധിച്ച തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ചീഫ് സെക്രട്ടറി […]

You May Like

Subscribe US Now