സംസ്ഥാന ബോര്‍ഡിലെ വിദ്യാര്‍ത്ഥികളോട് വിവേചനം പാടില്ല; പ്ലസ്ടു പരീക്ഷ റദ്ദാക്കണമെന്ന് സുപ്രീംകോടതിയില്‍ ഹര്‍ജി

User
0 0
Read Time:1 Minute, 59 Second

ന്യൂഡല്‍ഹി: പ്ലസ് ടു പരീക്ഷ റദ്ദാക്കണമെന്ന ആവശ്യവുമായി 23 സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ സുപ്രീംകോടതിയെ സമീപിച്ചു. സംസ്ഥാന ബോര്‍ഡുകളുടെ പരീക്ഷയ്ക്ക് എതിരായാണ് ഹര്‍ജി.
സിബിഎസ്‌ഇ വിദ്യാര്‍ത്ഥികള്‍ക്കും, സംസ്ഥാന ബോര്‍ഡിലെ വിദ്യാര്‍ത്ഥികള്‍ക്കും വ്യത്യസ്തത നയം പാടില്ല. സംസ്ഥാന ബോര്‍ഡുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളോട് വിവേചനം പാടില്ലെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. കേരളം ഉള്‍പ്പടെ ചില സംസ്ഥാനങ്ങള്‍ പ്ലസ് ടു പരീക്ഷ നടത്തി. എന്നാല്‍ മറ്റ് പല സംസ്ഥാനങ്ങളും പരീക്ഷ നടത്തിയിട്ടില്ല. ഓരോ സംസ്ഥാനത്തിനും വ്യത്യസ്ത നിലപാട് പാടില്ലെന്നാണ് ഹര്‍ജിക്കാരുടെ വാദം. അതിനാല്‍ കോടതി ഇടപെട്ട് എല്ലാ പരീക്ഷകളും റദ്ദാക്കണമെന്നും ഇവര്‍ പറയുന്നു.

പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫലം വൈകുന്നതിനാല്‍ നീറ്റ്, ജെഇഇ പരീക്ഷകളും നീട്ടിയേക്കും. സിബിഎസ്‌ഇ പ്ലസ് ടു പരീക്ഷയുടെ മൂല്യനിര്‍ണയ മാര്‍ഗരേഖ അന്തിമമാക്കാന്‍ സമയമെടുക്കുമെന്ന് സിബിഎസ്‌ഇ സെക്രട്ടറി അനുരാഗ് ത്രിപാഠി അറിയിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കൂടി സഹായത്തോടെ മൂല്യനിര്‍ണയത്തിന് വിവിധ മാര്‍ഗങ്ങള്‍ ആലോചിക്കുകയാണ് സിബിഎസ്‌ഇ. അതേസമയം, പരീക്ഷ റദ്ദാക്കിയ വിവരം കേന്ദ്രം ഇന്ന് സുപ്രീംകോടതിയെ രേഖാമൂലം അറിയിക്കും.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കേരള നിയമസഭ മോദി വിരുദ്ധ രാഷ്ട്രീയ പ്രചാരണവേദിയാക്കുന്നത് ജനാധിപത്യത്തോടുള്ള വഞ്ചന: കേന്ദ്ര മന്ത്രി വി. മുരളീധരന്‍

ന്യൂഡല്‍ഹി: കേരളനിയമസഭയെ മോദി വിരുദ്ധ രാഷ്ട്രീയപ്രചാരണ വേദിയാക്കി മാറ്റുന്നതിനെ ശക്തമായി അപലപിക്കുന്നുവെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. ഒരാഴ്ചക്കിടെ രണ്ട് പ്രമേയങ്ങളാണ് രാജ്യത്ത് തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെതിരെ ഒരു നിയമസഭയില്‍ കൊണ്ടു വന്നത്. ഈ പ്രമേയങ്ങള്‍ ഭരണപക്ഷവും പ്രതിപക്ഷവും ചേര്‍ന്ന് കയ്യടിച്ച്‌ പാസ്സാക്കുകയാണ്. ലക്ഷദ്വീപില്‍ തെങ്ങിന് കാവിയടിച്ചു തുടങ്ങിയ പച്ചക്കള്ളങ്ങള്‍ കേരളനിയമസഭയുടെ രേഖയില്‍ വരുന്നതിനെ ചോദ്യം ചെയ്യാന്‍ ആരുമില്ലാത്ത സ്ഥിതിയാണ്. വാക്സീന്‍ വിഷയത്തില്‍ കേരളസര്‍ക്കാരിന്‍റെ ഇരട്ടത്താപ്പാണ് പ്രമേയത്തിലൂടെ പുറത്തുവന്നതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പ് […]

Subscribe US Now