സഖ്യസൈന്യം പിന്മാറിയാല്‍ താലിബാന്‍ സൈനിക ശക്തിയാകും; മുന്നറിയിപ്പ് നല്‍കി ജോ ബൈഡന്‍

User
0 0
Read Time:2 Minute, 51 Second

വാഷിംഗ്ടണ്‍: അമേരിക്കയുടേയും സഖ്യരാജ്യങ്ങളുടേയും സേനാ പിന്മാറ്റത്തെ ക്കുറിച്ച്‌ രണ്ടാമതൊന്ന് ആലോചിക്കണമെന്ന സൂചന നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. സമാധാന ശ്രമങ്ങള്‍ക്കായി കരാര്‍ ഒപ്പുവെച്ച അഫ്ഗാന്‍ ഭരണകൂടത്തിനോടാണ് ബൈഡന്റ നിര്‍ദ്ദേശം. സഖ്യസേനകള്‍ മേഖലയില്‍ നിന്ന് പിന്മാറിയാല്‍ താലിബാന്‍ സൈന്യം ശക്തമാകുമെന്ന മുന്നറിയിപ്പും ബൈഡന്‍ നല്‍കി. അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗാനിയ്ക്ക് അയച്ച ഔദ്യോഗിക കത്തിലാണ് സൈനികമായ വെല്ലുവിളികളെ ബൈഡന്‍ എടുത്തുപറഞ്ഞത്.

സ്പ്രിംഗ് ഒഫന്‍സ് എന്നാണ് ബൈഡന്‍ കത്തില്‍ താലിബാന്‍ ഭീകരരുടെ അടുത്ത നീക്കത്തെ വിശേഷിപ്പിക്കുന്നത്. ശൈത്യകാലത്തിന് ശേഷം അമേരിക്കയുടെ സൈന്യം പൂര്‍ണ്ണമായും മേഖലവിടുന്നത് താലിബാന്‍ സൈനികമായി ഉപയോഗിക്കുമെന്ന് തന്നെയാണ് അമേരിക്ക കണക്കുകൂട്ടുന്നത്. 2001ല്‍ അഫ്ഗാനില്‍ കനത്ത ആക്രമണം നടത്തിക്കൊണ്ടാണ് അമേരിക്കന്‍ സേന താലിബാനെ തകര്‍ത്ത് അധികാരത്തില്‍ നിന്നും ഇറക്കിയത്. വേള്‍ഡ് ട്രേഡ് സെന്റര്‍ ബിന്‍ ലാദന്റെ അല്‍ഖ്വയ്ദ ആക്രമിച്ചതിന് തിരിച്ചടിയായിട്ടാണ് അമേരിക്ക അഫ്ഗാനില്‍ വ്യോമാക്രമണത്തിലൂടെ ഭീകരരെ തുരത്താന്‍ തുടങ്ങിയത്.

കഴിഞ്ഞ ജനുവരിയില്‍ അമേരിക്ക എടുത്ത സൈനിക പിന്മാറ്റ തീരുമാനം പുന:പ്പരിശോധിക്കുമെന്ന് ബൈഡന്‍ പ്രഖ്യാപിച്ചിരുന്നു. പ്രസിഡന്‍റായ ശേഷം ആദ്യമായാണ് നേരിട്ടുള്ള പ്രസ്താവന ജോ ബൈഡന്‍ നടത്തിയത്. ഇനി അവശേഷിക്കുന്ന പതിനായിരത്തോളം വരുന്ന സഖ്യസേനാംഗങ്ങളെ മെയ്-1-ാം തീയതിയോടെയാണ് കരാര്‍ പ്രകാരം പിന്‍വലിക്കേണ്ട അവസാന സമയം. ഒരു തീരുമാനവും താലിബാന്‍ പാലിക്കുന്നില്ല. നിരന്തരം ഭീകരാക്രമണങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയാണ് താലിബാന്‍ ചെയ്യുന്നത്. ഇതിനിടെ കരാര്‍ അക്ഷരം പ്രതിപാലിച്ച്‌ അഫ്ഗാന്‍ ഭരണകൂടം 5000 വരുന്ന താലിബാന്‍ ഭീകരരെ തടവില്‍ നിന്ന് മോചിപ്പിക്കുകയും ചെയ്തു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

സീറ്റ് നിഷേധിച്ചു; ബംഗാളില്‍ തൃണമൂല്‍ എംഎല്‍എ സോണാലി ഗുഹ ബിജെപിയിലേക്ക്

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ തൃണമൂല്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ അടുത്ത അനുയായികളില്‍ ഒരാള്‍ക്കൂടി ബിജെപിയിലേക്ക് പോവുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും നാല് തവണ എംഎല്‍എയുമായിരുന്ന സോണാലി ഗുഹയാണ് ബിജെപിയില്‍ അംഗമാവുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതാണ് സോണാലി തൃണമൂലുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ കാരണമായത്. ഇത്തവണ സീറ്റില്ലെന്ന് വ്യക്തമായതിന് രണ്ടുദിവസം കഴിഞ്ഞപ്പോഴാണ് തൃണമൂല്‍ വിടുമെന്നുള്ള സോണാലിയുടെ പ്രഖ്യാപനമുണ്ടയത്. ബിജെപിയിലേക്ക് പാര്‍ട്ടി ദേശീയ വൈസ് പ്രസിഡന്റ് മുകുള്‍ റോയി ക്ഷണിച്ചതായി സോണാലി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. […]

You May Like

Subscribe US Now