സന്ദീപ് നഹാറിന്റെ ആത്മഹത്യ; ഭാര്യയ്ക്കും ഭാര്യ മാതാവിനുമെതിരെ കേസെടുത്ത് പോലീസ്

User
0 0
Read Time:1 Minute, 45 Second

മുംബൈ : ബോളിവുഡ് താരം സന്ദീപ് നഹാറിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ അദ്ദേഹത്തിന്റെ ഭാര്യയ്ക്കും ഭാര്യ മാതാവിനുമെതിരെ കേസെടുത്ത് മുംബൈ പോലീസ്. ആത്മഹത്യ പ്രേരണകുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഫേസ്ബുക്കിലൂടെ പങ്കുവെച്ച ആത്മഹത്യാ കുറിപ്പാണ് പോലീസിന് തെളിവുകള്‍ നല്‍കിയത്. മരിക്കുന്നതിന് മൂന്ന് മണിക്കൂര്‍ മുന്‍പാണ് സന്ദീപ് ഫേസ്ബുക്കില്‍ വീഡിയോ അപ്‌ലോഡ് ചെയ്തത്.

‘കുറേ നാളുകള്‍ക്ക് മുന്‍പ് തന്നെ താന്‍ ആത്മഹത്യ ചെയ്യുമായിരുന്നു എന്നാല്‍ എല്ലാം ശരിയാകുമെന്ന് വിചാരിച്ചാണ് ഇതുവരെ പിടിച്ച്‌ നിന്നത്. പക്ഷേ അവര്‍ സമ്മതിച്ചില്ല. ഇനി എങ്ങോട്ടും പോകാനില്ല. ഇതിന് ശേഷം എന്താണ് സംഭവിക്കുന്നത് എന്നുമറിയില്ല. പക്ഷേ ഇത്രയും നാള്‍ നരകത്തിലൂടെയാണ് താന്‍ കടന്ന് പോയത്,’ എന്നതായിരുന്നു സന്ദീപിന്റെ കുറിപ്പ്.

രണ്ട് ദിവസം മുന്‍പാണ് സന്ദീപ് നഹാറിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. സന്ദീപിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും നിരീക്ഷിക്കുന്നുണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

പാലായിലെ യുഡിഎഫ് നേതാക്കളുമായി മാണി സി കാപ്പന്‍ എംഎല്‍എ കൂടിക്കാഴ്ച നടത്തി

പാലാ: പാലായിലെ യുഡിഎഫ് നേതാക്കളുമായി മാണി സി കാപ്പന്‍ എംഎല്‍എ കേരള കോണ്‍ഗ്രസ് ഓഫീസില്‍ കൂടിക്കാഴ്ച നടത്തി. പാലായില്‍ ഫെബ്രുവരി 14ന് നടന്ന ഐശ്വര്യ കേരളയാത്രയുടെ സംഘാടകസമിതി ഇന്ന് രാവിലെ 12 മണിക്ക് കേരളാ കോണ്‍ഗ്രസ് ഓഫീസില്‍ ചേര്‍ന്നപ്പോള്‍ എംഎല്‍എ യോഗത്തിലേയ്ക്ക് കടന്നുവരുകയായിരുന്നു. തനിക്ക് നല്‍കിയ സ്വീകരണത്തിന് അദ്ദേഹം നേതാക്കളോട് നന്ദി രേഖപ്പെടുത്തി. ഫെബ്രുവരി 21 ഞായറാഴ്ച്ച 10 മണിക്ക് സ്പൈസസ് വാലി ലയണ്‍സ് ക്ലബ്ബില്‍ യുഡിഎഫ് പാലാ നിയോജക മണ്ഡലം […]

You May Like

Subscribe US Now