സര്‍ക്കാരിന്റെ ഭരണത്തുടര്‍ച്ച രാജ്യത്തെ തൊഴിലാളി ചെറുത്തുനില്‍പ്പിന് കരുത്താകും: തപന്‍ സെന്‍

User
0 0
Read Time:2 Minute, 54 Second

ഇടതുപക്ഷ സര്‍ക്കാരിന്റെ ഭരണത്തുടര്‍ച്ച രാജ്യത്തെ തൊഴിലാളി ചെറുത്തുനില്‍പ്പിന് കരുത്താകുമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗവും സിഐടിയു അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയുമായ തപന്‍ സെന്‍

കേരളത്തില്‍ ഇടതുഭരണത്തിന് തുടര്‍ച്ചയുണ്ടാകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ആ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഴുവന്‍ തൊഴിലാളികളും തെരഞ്ഞെടുപ്പ് രംഗത്ത് സജീവമാകണമെന്നും തപന്‍ സെന്‍ പറഞ്ഞു.

തെറ്റായ നയങ്ങളിലൂടെ മതനിരപേക്ഷതയും സമാധാനവും തകര്‍ക്കാന്‍ ശ്രമിക്കുന്ന ഭരണകൂടത്തിനെതിരെ പോരാടുകയാണ് ഇടതുപക്ഷമെന്നു ം അദ്ദേഹം പറഞ്ഞു.

തപന്‍ സെന്നിന്റെ വാക്കുകള്‍ ഇങ്ങനെ:

രാജ്യത്തിന്റെ ശത്രുക്കള്‍ക്കെതിരായ പോരാട്ടത്തിലാണ് തൊഴിലാളികള്‍. ആ പോരാട്ടങ്ങള്‍ക്ക് കരുത്തുപകരാന്‍ ഇടപതുപക്ഷ വിജയം അനിവാര്യമാണെന്ന് തപന്‍ സെന്‍ പറഞ്ഞു.

അഴിമതി പ്രോത്സാഹിപ്പിക്കുന്ന, കോര്‍പറേറ്റുകളെ കൊഴുപ്പിക്കുന്ന നയമാണ് കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളുന്നത്. കോവിഡ് ലോക്ക്ഡൗണ്‍ കാലത്ത് കോര്‍പറേറ്റുകളുടെ വരുമാനം 40 ശതമാനം വര്‍ധിച്ചു.

തൊഴിലാളി വിരുദ്ധനിയമങ്ങളും കര്‍ഷക വിരുദ്ധനയങ്ങളും രൂപീകരിച്ചു. അവസാന യുപിഎ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച അതേ ജനവിരുദ്ധ നയങ്ങളാണ് ഇപ്പോള്‍ ബിജെപി തുടരുന്നത്.

അതുകൊണ്ടാണ് അതിനെ ചെറുക്കന്‍ കോണ്‍ഗ്രസിനും സാധിക്കാത്തത്. രാജ്യത്തിന്റെ സാമ്ബത്തിക മേഖലയാകെ തകര്‍ത്തു. അതിന് പരിഹാരം പൊതുമേഖലയുടെ സ്വകാര്യവല്‍ക്കരണമാണെന്നാണ് കേന്ദ്രത്തിന്റെ വാദം.

എന്നാല്‍ അത് കൂടുതല്‍ അപകടത്തിലേക്ക് രാജ്യത്തെ എത്തിക്കും. ഈ നയങ്ങള്‍ക്കെതിരെ ശക്തമായ ചെറുത്തുനില്‍പ്പാണ് ഇടതുപക്ഷം മുന്നോട്ടുവയ്ക്കുന്നത്.

കേരളത്തിലെ സര്‍ക്കാരിന്റെയും ഇടതുപക്ഷത്തിന്റെയും ബദല്‍ നയങ്ങള്‍ ഇന്ന് ലോകമാകെ ശ്രദ്ധിക്കുകയാണ്.

എന്നാല്‍ ആ പോരാട്ടം ചെറുക്കുകയെന്ന ലക്ഷ്യത്തോടെയാണ് കൊണ്‍ഗ്രസും ബിജെപിയും ചേര്‍ന്ന് ഇടതുപക്ഷത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ചോദ്യം ചെയ്യുമ്ബോള്‍ വനിത പൊലീസ് ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നില്ല; നിര്‍ണായക വഴിത്തിരിവിലേക്ക് സ്വര്‍ണക്കടത്ത് കേസ്

കൊച്ചി: നിര്‍ണായക വഴിത്തിരിവിലേക്ക് സ്വര്‍ണക്കടത്ത് കേസ്. മുഖ്യമന്ത്രിക്കെതിരെ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് മൊഴി നല്‍കാന്‍ ഇഡി ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന് വനിത പൊലീസുകാര്‍ ആരോപിക്കുന്ന ദിവസങ്ങളില്‍ ചോദ്യം ചെയ്തത് വനിത പൊലീസിന്റെ അസാന്നിദ്ധ്യത്തിലായിരുന്നെന്ന് കോടതിരേഖ. സ്വപ്‌നയുടെ അഭിഭാഷകന്‍ ഇത് പരാതിയായി ഉന്നയിച്ചതിനെ തുടര്‍ന്ന് വനിത ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ മാത്രമേ ചോദ്യം ചെയ്യാവൂ എന്ന് അന്നത്തെ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഇഡിക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഈ കോടചതി രേഖ […]

You May Like

Subscribe US Now