സര്‍ക്കാര്‍ പണമിടപാടുകള്‍ ഇനി സ്വകാര്യ ബാങ്കുകള്‍ വഴിയും; നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്രം

User
0 0
Read Time:1 Minute, 52 Second

ന്യൂഡല്‍ഹി: സര്‍ക്കാരിന്റെ പണമിടപാടുകള്‍ സ്വകാര്യ ബാങ്കുകള്‍ വഴി നടത്തുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കി. നിലവില്‍ പൊതു മേഖലാ ബാങ്കുകള്‍ വഴിയും തെരഞ്ഞെടുത്ത സ്വകാര്യ ബാങ്കുകള്‍ വഴിയുമാണ് സര്‍ക്കാരുകളുടെ പണമിടപാടുകള്‍ നടത്തുന്നത്.

കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനാണ് നയം മാറ്റം പ്രഖ്യാപിച്ചത്. ഇതോടെ ലക്ഷണക്കക്കിനു കോടിയുടെ ഇടപാടുകള്‍ക്കാണ് സ്വകാര്യ ബാങ്കുകള്‍ക്കു വഴി തുറക്കുന്നത്. നികുതി, റനവ്യൂ പണമിടപാടുകള്‍, പെന്‍ഷന്‍, സമ്ബാദ്യ പദ്ധതികള്‍ തുടങ്ങിയ സര്‍ക്കാര്‍ ഇടപാടുകളില്‍ ഇനി സ്വകാര്യ ബാങ്കുകള്‍ക്കു പങ്കാളിയാവാം.

സ്വകാര്യ ബാങ്കുകള്‍ക്കു സര്‍ക്കാര്‍ ഇടപാടുകള്‍ നടത്തുന്നതിനുള്ള വിലക്കു നീക്കി 2012ല്‍ റിസര്‍വ് ബാങ്ക് തീരുമാനമെടുത്തെങ്കിലും അന്നു സര്‍ക്കാര്‍ ചില നിയന്ത്രണങ്ങള്‍ മുന്നോട്ടുവയ്ക്കുകയായിരുന്നു. ഇതു പൂര്‍ണമായും നീക്കുന്നതായാണ് ഇപ്പോഴത്തെ പ്രഖ്യാപനം.

സര്‍ക്കാര്‍ തീരുമാനത്തെ സ്വകാര്യ ബാങ്കുകള്‍ സ്വാഗതം ചെയ്തപ്പോള്‍ ബാങ്കിങ് രംഗത്തെ യൂണിയനുകള്‍ എതിര്‍പ്പു പ്രകടിപ്പിച്ചു. പൊതുമേഖലാ ബാങ്കുകളെ അപ്രസക്തമാക്കുന്നതാണ് തീരുമാനമെന്ന് യൂണിയനുകള്‍ പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ആഴക്കടല്‍ മത്സ്യ ബന്ധന വിവാദം; പ്രതിപക്ഷ നേതാവ് ഇന്ന് പൂന്തുറയില്‍ സത്യാഗ്രഹം ഇരിക്കും

ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം കടുപ്പിച്ച്‌ പ്രതിപക്ഷം. ഇതിന്റെ പശ്ചാത്തലത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് പൂന്തുറയില്‍ സത്യാഗ്രഹം ഇരിക്കും. കരാറുമായി ബന്ധപ്പെട്ട് ജുഡീഷ്യല്‍ അന്വേഷണവും ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയുടെ രാജിയും പ്രതിപക്ഷം ആവശ്യപ്പെട്ടു. രാവിലെ 9ന് ആരംഭിച്ച സത്യാഗ്രഹം കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. മത്സ്യനയത്തില്‍ കൊണ്ടുവന്ന മാറ്റം പിന്‍വലിക്കണമെന്ന ആവശ്യം ശക്തമാക്കാനാണ് ഇന്നത്തെ സത്യാഗ്രഹ സമരം കൊണ്ട് പ്രതിപക്ഷം […]

You May Like

Subscribe US Now