സര്‍വകക്ഷി യോഗം നാളെ; കാശ്മീരിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ പങ്കെടുക്കും

User
0 0
Read Time:1 Minute, 40 Second

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ നടക്കുന്ന ജമ്മു കാശ്മീരിലേ സര്‍വകക്ഷി യോഗം നാളെ. യോഗത്തില്‍ പങ്കെടുക്കാന്‍ കാശ്മീരിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ തീരുമാനിച്ചു. കഴിഞ്ഞ ദിവസം നടന്ന ഗുപ്കര്‍ സഖ്യത്തിന്റെ യോഗത്തിലാണ് പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുക്കാന്‍ തീരുമാനമായത്.

സഖ്യത്തെ പ്രതിനിധാനം ചെയ്‌ത്‌ നാഷണല്‍ കോണ്‍ഫറന്‍സ്‌ അധ്യക്ഷന്‍ ഡോ. ഫാറൂഖ്‌ അബ്‌ദുള്ള, പിഡിപി അധ്യക്ഷ മെഹ്‌ബൂബ മുഫ്‌തി, സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം മുഹമദ്‌ യൂസഫ്‌ തരിഗാമി എന്നിവര്‍ പങ്കെടുക്കും.

ശ്രീനഗറില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ഗുപ്‌കാര്‍ സഖ്യം പാര്‍ടികള്‍ ജമ്മു-കശ്‌മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യകത കേന്ദ്രത്തിന്‌ മുമ്ബാകെ ഉന്നയിക്കാനും തീരുമാനമെടുത്തു. സംസ്ഥാന പദവി പുനഃസ്ഥാപിക്കല്‍, രാഷ്ട്രീയ തടവുകാരെ വിട്ടയക്കല്‍ തുടങ്ങിയ ആവശ്യങ്ങളും മുന്നോട്ട് വെക്കും. 370-ാം അനുഛേദം റദ്ദാക്കിയ ശേഷം ഇത് ആദ്യമായാണ് ജമ്മുകശ്മീരിലെ പാര്‍ട്ടികളും കേന്ദ്രവും തമ്മിലുള്ള കുടിക്കാഴ്ച

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ലക്ഷദ്വീപില്‍ മത്സ്യവും മാംസവും സ്‌കൂള്‍ കുട്ടികളുടെ മെനുവില്‍ ഉള്‍പ്പെടുത്താന്‍ ഉത്തരവ്

കൊച്ചി: ലക്ഷദ്വീപില്‍ മത്സ്യവും മാംസവും സ്‌കൂള്‍ കുട്ടികളുടെ മെനുവില്‍ ഉള്‍പ്പെടുത്താന്‍ അഡ്മിനിസ്‌ട്രേറ്ററുടെ ഉത്തരവ്. ലക്ഷദ്വീപില്‍ ഡയറി ഫാമുകള്‍ തുറക്കാനും ഉത്തരവിട്ടു. ലക്ഷദ്വീപിലെ സ്‌കൂളുകളിലെ ഉച്ചഭക്ഷണത്തില്‍ നിന്നും മത്സ്യവും മാംസവും ഒഴിവാക്കിയത് ഹൈകോടതി സ്റ്റേ ചെയ്തിരുന്നു. തുടര്‍ന്നാണ് നടപടി. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിലവിലുള്ള സ്ഥിതി തുടരാനാണ് നിര്‍ദേശം. ഹൈകോടതി ഉത്തരവ് പ്രകാരം ദ്വീപിലെ ഡയറി ഫാമുകളും തുറന്നു പ്രവര്‍ത്തിക്കും. ജീവിതരീതിയിലും ഭക്ഷണരീതിയിലും ഇടപെടുന്ന വിവാദ ഉത്തരവുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കവരത്തി സ്വദേശി […]

You May Like

Subscribe US Now