സഹോദരിയുടെ കാമുകന്റെ കയ്യും തലയും വെട്ടിയെടുത്ത് സഹോദരന്‍ പൊലീസ് സ്റ്റേഷനില്‍; ക്രൂരസംഭവം മധ്യപ്രദേശില്‍

User
0 0
Read Time:1 Minute, 44 Second

ജബല്‍പൂര്‍: സഹോദരിയുടെ കാമുകന്റെ കയ്യും തല വെട്ടിയെടുത്ത്, അതുമായി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി യുവാവ്. വിവരമറി​ഞ്ഞ് സഹോദരിയായ യുവതി തൂങ്ങിമരിച്ചു. മധ്യപ്രദേശിലെ ജബല്‍പൂരിലാണ് ഞെട്ടിക്കുന്ന സംഭവങ്ങള്‍ നടന്നത്. 22 വയസുള്ള ധീരജ് ശുക്ല എന്ന യുവാവാണ് ദുരഭിമാനത്തിന്റെ പേരില്‍ സഹോദരിയുടെ കാമുകന്റെ തലയും, കയ്യും അറുത്തെടുത്തത്. ഒരു കയ്യില്‍ അറുത്തെടുത്ത തലയും മറു കയ്യില്‍ കോടാലിയുമായി നടന്നു വന്നാണ് ഇയാള്‍ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്.

ധീരജ് ശുക്ലയുടെ സഹോദരിയും രാമങ്കര ഗ്രാമത്തില്‍ ജീവിക്കുന്ന ബ്രിജേഷ് ബര്‍മന്‍ എന്ന 35കാരനും തമ്മില്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ ഈ ബന്ധത്തെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ എതിര്‍ത്തു. പക്ഷേ രണ്ടുമാസം മുന്‍പ് ഇരുവരും നാട്ടില്‍ നിന്നും ഒളിച്ചോടി. പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഇവരെ കണ്ടെത്തുകയും പിന്നീട് സ്വന്തം വീട്ടിലേക്ക് മടക്കി അയക്കുകയും ചെയ്തിരുന്നു. കൃഷിസ്ഥലത്തിട്ടാണ് ബ്രിജേഷിനെ ധീരജ് വെട്ടിക്കൊല്ലുന്നത്. രണ്ട് കൈകളും കോടാലി കൊണ്ട് വെട്ടിയെടുത്ത ശേഷമാണ് ഇയാള്‍ തല അറുത്തെടുത്തത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഒന്‍പതാം ക്ളാസ് വിദ്യാര്‍ഥികള്‍ക്ക് ഓള്‍ പാസ്‌ ! എല്ലാവരെയും വിജയിപ്പിക്കാന്‍ വിദ്യാഭ്യാസ വകുപ്പിന്‍റെ തീരുമാനം

തിരുവനന്തപുരം: ഒന്‍പതാം ക്ളാസ് വിദ്യാര്‍ഥികള്‍ക്ക് ഓള്‍ പാസ്‌ നല്‍കും. കോവിഡ് സാഹചര്യത്തിലാണ് എല്ലാവരെയും വിജയിപ്പിക്കാന്‍ വിദ്യാഭ്യാസ വകുപ്പിന്‍റെ തീരുമാനം. പതിനൊന്നാം ക്ളാസിലെ പരീക്ഷയെക്കുറിച്ച്‌ പിന്നീട് തീരുമാനമെടുക്കും. ഈമാസം അവസാനം വരെ പത്ത്, പന്ത്രണ്ട് ക്ളാസുകാര്‍ക്കുള്ള റിവിഷന്‍ ക്ളാസുകള്‍ തുടരും. കോവിഡ് വ്യാപനം തുടരുന്നതിനാല്‍ പത്ത്, പന്ത്രണ്ട് ക്ളാസുകളിലൊഴികെ മറ്റൊരു ക്്ളാസിലും വര്‍ഷാവസാന പരീക്ഷവേണ്ട എന്ന തീരുമാനത്തില്‍ വിദ്യാഭ്യാസ വകുപ്പ് എത്തുകയായിരുന്നു. ഇപ്പോള്‍ എട്ടാം ക്ളാസ് വരെ All Pass സംവിധാനമുണ്ട്. […]

You May Like

Subscribe US Now