സഹോദരിയെ അപമാനിച്ചത് ചോദ്യം ചെയ്ത 17 കാരനെ കുത്തിപരിക്കേല്‍പ്പിച്ചു ;കേസ്

User
0 0
Read Time:1 Minute, 47 Second

ന്യൂഡല്‍ഹി: സഹോദരിയെ അപമാനിച്ചത് ചോദ്യംചെയ്ത 17-കാരനെ ക്രൂരമായി മര്‍ദിച്ച്‌ കുത്തിപരിക്കേല്‍പ്പിച്ചു.ഡല്‍ഹി കല്‍കജിയിലെ പ്രകാശ് എന്ന പത്താംക്ലാസ് വിദ്യാര്‍ഥിക്കാണ് മര്‍ദനമേറ്റത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച ഉച്ചയോടെ കല്‍കജിയിലെ സര്‍വോദയ വിദ്യാലയത്തിന് സമീപത്തായിരുന്നു സംഭവം.പ്ലസ്ടു വിദ്യാര്‍ഥിനിയായ സഹോദരിക്കൊപ്പം സ്‌കൂള്‍ വിട്ട് വരുമ്ബോഴാണ് പ്രകാശിന് മര്‍ദനമേറ്റത്. റോഡിലുണ്ടായിരുന്ന മൂന്നുപേര്‍ സഹോദരിയെ പിന്തുടര്‍ന്ന് അശ്ലീലആംഗ്യം കാണിക്കുകയും ശല്യപ്പെടുത്തുകയും ചെയ്തിരുന്നു. ഇത് ചോദ്യംചെയ്തതോടെയാണ് മൂന്നഗസംഘം പ്രകാശിനെ മര്‍ദിച്ചത്. പിന്നാലെ 17-കാരന്റെ വയറില്‍ കത്തി കൊണ്ട് കുത്തുകയും ചെയ്തു. പ്രകാശ് കുത്തേറ്റ് വീണതോടെ അക്രമികള്‍ സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു.

സംഭവത്തില്‍ വധശ്രമം അടക്കം ചുമത്തി മൂന്നുപേര്‍ക്കെതിരേ കേസെടുത്തു . ജെജെ ക്യാമ്ബ് ഗിരിനഗര്‍ കോളനിയിലുള്ളവരാണ് പ്രതികളെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവരെ ഉടന്‍ പിടികൂടുമെന്നും പോലീസ് അറിയിച്ചു .

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

വിദേശത്ത് നിന്നും വരുന്നവര്‍ക്ക്‌ കൊവിഡ് പരിശോധന സൗജന്യമാക്കി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: വിദേശരാജ്യങ്ങളില്‍ നിന്ന് വരുന്ന എല്ലാവര്‍ക്കും കൊവിഡ് പരിശോധന സൗജന്യമാക്കി സംസ്ഥാന സര്‍ക്കാര്‍. വിമാനത്താവളങ്ങളില്‍ ഇവര്‍ക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റുകള്‍ നടത്തുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുത്തനെ കൂടിയ സാഹചര്യത്തിലാണ് ടെസ്റ്റിംഗ് നിരക്കും കൂട്ടുന്നത്. ജനിതകമാറ്റം സംഭവിച്ച വൈറസ് കേരളത്തിലേക്ക് എത്തുന്നുണ്ടോ എന്നറിയാന്‍ വരുന്നവര്‍ക്കെല്ലാം ഉടനടി പരിശോധന നിര്‍ബന്ധമാക്കും. കേരളം ശാസ്ത്രീയമായി കൊവിഡ് പ്രതിരോധം നടത്തിയെന്നും, കൊവിഡ് വ്യാപനം കേരളത്തില്‍ ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്നും […]

You May Like

Subscribe US Now