സാങ്കേതിക തകരാര്‍; ജനശതാബ്ദി പിറകോട്ടോടിയത് 35 കിലോമീറ്റര്‍; വന്‍ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

User
0 0
Read Time:1 Minute, 54 Second

സാങ്കേതിക തകരാറിനെ തുടര്‍ന്ന് ജനശതാബ്ദി എക്‌സ്പ്രസ് പിറകോട്ടോടിയത് 35 കിലോമീറ്റര്‍. ദല്‍ഹിയില്‍ നിന്ന് ഉത്തരാഖണ്ഡിലേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം. അമിത വേഗതയിലാണ് ട്രെയിന്‍ പിറകിലേക്ക് ഓടിയത്. അവസാനം ഖാട്ടിമ എന്ന സ്ഥലത്ത് എത്തിയാണ് ട്രെയിന്‍ നിന്നത്.

പൂര്‍ണഗിരി ജനശതാബ്ദി എക്‌സ്പ്രസിലെ യാത്രക്കാരാണ് വലിയ അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. ഖാട്ടിമയില്‍ നിന്ന് തനക്പൂരിലേക്ക് ഓടിക്കൊണ്ടിരിക്കവേ, പാളത്തിന് കുറുകെ കന്നുകാലികളുടെ കൂട്ടം ചാടിയതിന് പിന്നാലെയാണ് അപകടമുണ്ടായത്.

മൃഗങ്ങളെ ഇടിക്കാതിരിക്കാന്‍ വേണ്ടി ലോക്കോ പൈലറ്റ് ബ്രേക്ക് ചവിട്ടിയതോടെയാണ് ട്രെയിനിന് സാങ്കേതിക തകരാറ് സംഭവിച്ചത്. ട്രെയിന്‍ നില്‍ക്കേണ്ടതിന് പകരം അമിത വേഗതയില്‍ പിറകോട്ട് ഓടുകയായിരുന്നു.

ട്രെയിന്‍ പാളം തെറ്റാത്തതിനാല്‍ വന്‍ അപകടം ഒഴിവായി. മാത്രമല്ല ഈ സമയം അതേ ട്രാക്കിലൂടെ മറ്റു ട്രെയിനുകള്‍ വരാതിരുന്നതും അപകടം ഒഴിവാക്കി.

സംഭവത്തില്‍ യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും നോര്‍ത്ത് ഈസ്റ്റേണ്‍ റെയില്‍വേ അറിയിച്ചു. അന്വേഷണവിധേയമായി ലോക്കോ പൈലറ്റിനെയും ഗാര്‍ഡിനെയും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കേന്ദ്രം അനുവദിച്ചാല്‍ മൂന്ന്​ മാസം കൊണ്ട്​ ഡല്‍ഹിയിലെ മുഴുവന്‍ പേര്‍ക്കും വാക്​സിന്‍ നല്‍കാം -കെജ്​രിവാള്‍

ന്യൂഡല്‍ഹി: കേ​ന്ദ്രസര്‍ക്കാര്‍ അനുവദിക്കുകയാണെങ്കില്‍ ഡല്‍ഹിയി​െല 18 വയസിന്​ മുകളിലുള്ള എല്ലാവര്‍ക്കും മൂന്ന്​ മാസത്തിനുള്ളില്‍ വാക്​സിന്‍ നല്‍കാമെന്ന്​ മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാള്‍. എല്ലാവര്‍ക്കും വാക്​സിന്‍ നല്‍കാന്‍ അനുവദിക്കുകയും വാക്​സിന്‍ ഉറപ്പാക്കുകയും ചെയ്​താല്‍ മൂന്ന്​ മാസത്തിനുള്ളില്‍ ഡല്‍ഹിയിലെ എല്ലാവര്‍ക്കും കോവിഡ്​ പ്രതിരോധകുത്തിവെപ്പ്​ നല്‍കാന്‍ കഴിയും. പ്രായത്തിന്‍റെ അടിസ്ഥാനത്തില്‍ വാക്​സിന്‍ സ്വീകരിക്കുന്നവരെ വേര്‍തിരിക്കരുത്​. ഞാനും എന്‍റെ മാതാപിതാക്കളും വാക്​സിനെടുത്തിട്ടുണ്ട്​. അതു പറയാന്‍ ഒരു മടിയുമില്ല. വാക്​സിനേഷന്‍ പ്രക്രിയ എല്ലാവര്‍ക്കുമായി തുറന്നുകൊടുക്കണമെന്നും കെജ്​രിവാള്‍ ആവശ്യപ്പെട്ടു. എല്ലാവര്‍ക്കും […]

You May Like

Subscribe US Now