സി.ബി.എസ്​.ഇ 12-ാം ക്ലാസ്​ പരീക്ഷ റദ്ദാക്കല്‍: 10, 11, പ്രീ ബോര്‍ഡ്​ ഫലങ്ങള്‍ അടിസ്​ഥാനമാക്കുമെന്ന്​ സൂചന

User
0 0
Read Time:3 Minute, 24 Second

ന്യൂഡല്‍ഹി: പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷ, 11ാം ക്ലാസ് അവസാന പരീക്ഷ, പന്ത്രണ്ടാം ക്ലാസ് പ്രീ-ബോര്‍ഡ് പരീക്ഷ എന്നിവയിലെ പ്രകടനത്തെ അടിസ്ഥാനമാക്കി 12ാം ക്ലാസ് വിദ്യാര്‍ത്ഥികളെ വിലയിരുത്താനുള്ള നിര്‍ദേശം സി.ബി.എസ്.ഇ സജീവമായി പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്​. സി.ബി.എസ്.ഇ രൂപീകരിച്ച 12 അംഗ വിദഗ്​ധ സമിതി കഴിഞ്ഞദിവസം ചേര്‍ന്ന യോഗത്തില്‍ ഈ രീതി ചര്‍ച്ച ചെയ്​തതായി വിദ്യാഭ്യാസ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

മൂന്ന്​ പരീക്ഷകളുടെയും ഫലം അടിസ്​ഥാനപ്പെടുത്തിയാകും തിയറിയുടെ 70 മാര്‍ക്ക്​ കണക്കാക്കുക. ഇവയില്‍ ഓരോന്നിനും എത്ര വെയിറ്റേജ്​ നല്‍കണമെന്നതില്‍ വ്യത്യസ്​ത അഭിപ്രായങ്ങളാണ്​ ഉണ്ടായത്​. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈകൊള്ളുക സി.ബി.എസ്​.ഇ ആയിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് ജൂണ്‍ ഒന്നിനാണ്​ സി.ബി.എസ്.ഇ 12-ാം ക്ലാസ് പരീക്ഷ റദ്ദാക്കിയത്​. കൂടാതെ ഐ.സി.എസ്​.ഇ 12ാം ക്ലാസ്​ പരീക്ഷയും റദ്ദാക്കിയിരുന്നു.

പ്രധാനമന്ത്രി അധ്യക്ഷനായ യോഗത്തിന് ശേഷം മോദിയാണ്​ തീരുമാനം പ്രഖ്യാപിച്ചത്. സമ്മര്‍ദ്ദകരമായ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളെ പരീക്ഷക്ക്​ ഹാജരാക്കാന്‍ നിര്‍ബന്ധിക്കരുത് എന്ന കാരണത്താലാണ് റദ്ദാക്കിയതെന്ന്​ പ്രധാനമന്ത്രി അറിയിച്ചിരുന്നു.

പരീക്ഷയുടെ കാര്യത്തില്‍ തീരുമാനം എടുക്കാന്‍ മേയ്​ 21, 23 തീയതികളില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വിളിച്ചുചേര്‍ത്ത ​യോഗത്തിലും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങി​​െന്‍റ അധ്യക്ഷതയില്‍ നടന്ന യോഗത്തിലും അന്തിമ തീരുമാനം എടുക്കാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന്​ സംസ്​ഥാനങ്ങളോട്​ നിലപാട്​ എഴുതി അറിയിക്കാന്‍ ആവശ്യപ്പെട്ടു.

സംസ്​ഥാനങ്ങളെല്ലാം പരീക്ഷ നടത്തണമെന്ന നിലപാടിലായിരുന്നു. നാല്​ സംസ്​ഥാനങ്ങള്‍ എഴുത്ത്​ പരീക്ഷ ഒഴിവാക്കണമെന്ന്​ ആവ​ശ്യപ്പെട്ടിരുന്നു. എന്നാല്‍, ​ജൂണ്‍ ഒന്നിന്​ നടന്ന യോഗത്തില്‍ പരീക്ഷ ഒഴിവാക്കാന്‍ തന്നെ തീരുമാനിക്കുകയായിരുന്നു.

പരീക്ഷ റദ്ദാക്കിയ സാഹചര്യത്തില്‍ മൂല്യനിര്‍ണയത്തിനുള്ള മാനദണ്ഡം തയാറാക്കാന്‍ സുപ്രീംകോടതി രണ്ടാഴ്​ച സമയം അനുവദിച്ചിട്ടുണ്ട്​. അതിനാല്‍ തന്നെ വരുംദിവസങ്ങളില്‍ മനദണ്ഡം സി.ബി.എസ്​.ഇ പ്രഖ്യാപിക്കുമെന്നാണ്​ അറിയുന്നത്​.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കോടികളുടെ തട്ടിപ്പ് രാമക്ഷേത്രത്തിന്റെ പേരിലും; രണ്ടു കോടിക്ക് ഏജന്റുമാര്‍ക്ക് കിട്ടിയ ഭൂമി പത്തു മിനുട്ടിന് ശേഷം ട്രസ്റ്റ് വാങ്ങിയത് പതിനെട്ട് കോടിക്ക്

ലഖ്‌നോ: തട്ടിപ്പ് രാമക്ഷേത്രത്തിന്റെ പേരിലും. കോടികളുടെ ഭൂമി തട്ടിപ്പ് ആരോപിച്ച്‌ ഉത്തര്‍ പ്രദേശിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം സ്ഥാപിച്ച രാമ ക്ഷേത്ര ട്രസ്റ്റ് തട്ടിപ്പ് നടത്തിയെന്നാണ് സമാജ്‌വാദി പാര്‍ട്ടിയും ആം ആദ്മി പാര്‍ട്ടിയും ആരോപിക്കുന്നത്. ക്ഷേത്രത്തിനായി നീക്കിവെച്ച ഭൂമിയോടു ചേര്‍ന്നുള്ള ഭൂമിയിലാണ് ഇടപാട് നടന്നത്. മാര്‍ച്ച്‌ 18ന് ഒരു വ്യക്തിയില്‍നിന്ന് 1.208 ഹെക്ടര്‍ ഭൂമി രണ്ടു കോടി രൂപക്ക് വാങ്ങിയ രണ്ട് റിയല്‍ എസ്‌റ്റേറ്റ് […]

You May Like

Subscribe US Now