സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷ ; രണ്ടു ദിവസത്തിനകം തീരുമാനമെടുക്കുമെന്ന് കേന്ദ്രo

User
0 0
Read Time:1 Minute, 33 Second

ന്യൂഡല്‍ഹി: ഏറെ അനിശ്ചിതത്വത്തിനൊടുവില്‍ സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയില്‍ രണ്ട് ദിവസത്തിനകം തീരുമാനം ഉണ്ടാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചു. അന്തിമ തീരുമാനം വ്യാഴാഴ്ചക്കുള്ളില്‍ അറിയിക്കണമെന്ന് കോടതി കേന്ദ്രത്തിന് നിര്‍ദ്ദേശം നല്‍കി . ഹര്‍ജി വ്യാഴ്ചത്തേക്ക് മാറ്റി. രണ്ട് ദിവസത്തിനകം തീരുമാനമെടുക്കണമെന്ന് ഹാജരായ അറ്റോര്‍ണി ജനറലിനോട് ആവശ്യപ്പെട്ടു.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ പരീക്ഷകള്‍ റദ്ദാക്കണമെന്നും മൂല്യനിര്‍ണയത്തിനു പ്രത്യേക മാനദണ്ഡം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകയായ മമത ശര്‍മയാണ് ഹര്‍ജി നല്‍കിയത്.

സംസ്ഥാനങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയില്‍ ചില സംസ്ഥാനങ്ങള്‍ പരീക്ഷ നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. പരീക്ഷ ഒഴിവാക്കാമെന്ന് നിര്‍ദേശവും ഉണ്ട്. ഒന്‍പത്, പത്ത്, പതിനൊന്ന് ക്ലാസുകളിലെ മാര്‍ക്കുകളുടെ അടിസ്ഥാനത്തില്‍ ഇന്‍റേണല്‍ മാര്‍ക്ക് നല്‍കുന്ന കാര്യമാണ് പരിഗണനയിലുള്ളത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

സംവരണം: ഹൈക്കോടതി വിധി നിരാശാജനകം- പൗരാവകാശ സംരക്ഷണ സമിതി

കോട്ടയം: നൂനപക്ഷക്ഷേമ പദ്ധതികള്‍ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി മുസ്‌ലിം സമുദായത്തോടുള്ള അനീതിയാണെന്നും വിധിക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിക്കണമെന്നും കോട്ടയം ജില്ലാ പൗരാവകാശ സംരക്ഷണ സമിതി ആവശ്യപ്പെട്ടു. മുസ്‌ലിം സമുദായത്തിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനായുള്ള സച്ചാര്‍ കമ്മീഷന്‍ റിപോര്‍ട്ട് അംഗീകരിക്കുകയും നടപ്പാക്കണമെന്ന് അന്നത്തെ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചതുമാണ്. കേരള സര്‍ക്കാര്‍ നിയോഗിച്ച പാലോളി കമ്മിറ്റിയും അത് അംഗീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ അത് നടപ്പില്‍ വരുത്തിയത്. മുസ്‌ലിംകള്‍ക്ക് അവകാശപ്പെട്ട ഈ പദ്ധതിയില്‍നിന്നും […]

You May Like

Subscribe US Now