സുപ്രീംകോടതിയില്‍ 50 ശതമാനം ജീവനക്കാര്‍ക്ക് കോവിഡ്; കോടതി നടപടി ക്രമങ്ങള്‍ ഓണ്‍ലൈനാക്കി

User
0 0
Read Time:1 Minute, 31 Second

ന്യൂഡല്‍ഹി: 50ശതമാനം ജീവനക്കാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതിനെത്തുടന്ന് സുപ്രീം കോടതിയുടെ പ്രവര്‍ത്തനം അവതാളത്തില്‍. സുപ്രീം കോടതിയിലെ പല സ്റ്റാഫ് അംഗങ്ങള്‍ക്കും കോവിഡ് ബാധിച്ചതിനാല്‍ ഇന്ന് അവരുടെ വസതികളില്‍ നിന്ന് വാദം കേള്‍ക്കും.

സുപ്രീംകോടതി ബെഞ്ചുകളിലെ എല്ലാ ജഡ്ജിമാരും അവരുടെ വസതികളില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഒത്തുചേരുമെന്നും സുപ്രീം കോടതിയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. കോടതി മുറികള്‍ ഉള്‍പ്പെടെ മുഴുവന്‍ കോടതി പരിസരങ്ങളും ശുചീകരിക്കുമെന്നും അറിയിപ്പില്‍ പറഞ്ഞു.

അതേസമയം, രാജ്യത്ത് കോവിഡ് കണക്കുകള്‍ റെക്കോര്‍ഡ് വേഗത്തില്‍ വര്‍ധിക്കുകയാണ്. ഞായറാഴ്ച 1,70,195 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം 1.56 ലക്ഷം പേര്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചിരുന്നത്. ഒറ്റ ദിവസം 11.6 ശതമാനം വര്‍ധനയാണ് കണക്കുകളിലുണ്ടായത്. ഒക്ടോബര്‍ 10ന് ശേഷം ആദ്യമായി മരണസംഖ്യ 900 കടന്നു. ഇന്നലെ 903 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തതത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ആ​ശ​ങ്ക വ​ര്‍​ധി​ക്കു​ന്നു; 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് 1,61,736 കോ​വി​ഡ് രോ​ഗി​ക​ള്‍

ന്യൂ​ഡ​ല്‍​ഹി: ആ​ശ​ങ്ക ഉ​യ​ര്‍​ത്തി രാ​ജ്യ​ത്തെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വീ​ണ്ടും വ​ര്‍​ധി​ക്കു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് 1,61,736 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 879 പേ​ര്‍ മ​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 1,36,89,453 ആ​യി. മ​ര​ണ​സം​ഖ്യ 1,71,058 ആ​യി ഉ​യ​ര്‍​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 97,167 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. ഇ​തോ​ടെ രാ​ജ്യ​ത്ത് രോ​ഗ​മു​ക്ത​രാ​യ​വ​ര്‍ 1,22,53,697 പേ​രാ​യി. രാ​ജ്യ​ത്തെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 12,64,698 പേ​ര്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നു​ണ്ട്. […]

You May Like

Subscribe US Now