സുശാന്ത് സിംഗ് രജ്പുത് കേസ്: നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ കുറ്റപത്രം സമര്‍പ്പിച്ചു; റിയ ചക്രബര്‍ത്തിയടക്കം 35 ​പ്രതികള്‍

User
0 0
Read Time:2 Minute, 3 Second

മുബൈ: ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യുറോ (എന്‍.സി.ബി) പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 35 പേരുകള്‍ കുറ്റപത്രത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കേസന്വേഷണത്തില്‍ മേല്‍നോട്ടം വഹിച്ചിരുന്ന എന്‍.സി.ബി മുംബൈ സോണല്‍ ഡയറക്ടര്‍ സമീപര്‍ വങ്കാഡെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. എന്നാല്‍ കൂടുതല്‍ പ്രതികരണത്തിന് അദ്ദേഹം തയ്യാറായില്ല.

സുശാന്തിന്റെ മുന്‍ കാമുകിയും നടിയുമായ റിയ ചക്രബര്‍ത്തി, സഹോദരന്‍ ഷോവിക് ചക്രബര്‍ത്തി, രജ്പുത്തിന്റെ മുന്‍ മാനേജര്‍ സാമുവല്‍ മിറാന്‍ഡ, വീട്ടുജോലിക്കാരന്‍ ദിപേഷ് സാവന്ത് എന്നിവരുടെ പേരുകള്‍ കുറ്റപത്രത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

വന്‍ തോതില്‍ എല്‍എസ്ഡിയും മാരിജ്ജൂവാനയുമായി പിടിയിലായ അനുജ് കേശവാനി, രണ്ട് കോളജ് വിദ്യാര്‍ത്ഥികള്‍, വിദേശ പൗരന്മാരായ അഗിസിലാവോസ് ഡിമെത്രിയാദെസ്, അര്‍ജുന്‍ രാംപാലിന്റെ സഹോദരന്റെ പങ്കാളി എന്നിവരും കുറ്റപത്രത്തിലുണ്ട്. ക്ഷിതിജ് പ്രസാദ് എന്നയാളുടെ പേരും കുറ്റപത്രത്തിലുണ്ട്. പ്രതികളില്‍ അഞ്ചു പേര്‍ ഒളിവിലാണ്.

സുശാന്തിന്റെ മരണത്തിനു പിന്നാലെ ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട കേസ് 2020 ഓഗസ്റ്റ് ആറിനാണ് എന്‍സിബി രജിസ്റ്റര്‍ ചെയ്തത്. 2020 ജൂണ്‍ 14നാണ് സുശാന്തിനെ വസതിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ബ്ര​ഹ്മ​പു​രം മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്‍റി​ല്‍ തീ​പി​ടി​ത്തം

കൊ​ച്ചി: ബ്ര​ഹ്മ​പു​രം മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്‍റി​ല്‍ തീ​പി​ടി​ത്തം. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് പ​ന്ത്ര​ണ്ട​ര​യോ​ടെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ഏ​ഴ് മാ​ലി​ന്യ കൂ​മ്ബാ​ര​ങ്ങ​ളി​ലാ​ണ് തീ ​പ​ട​ര്‍​ന്നി​രി​ക്കു​ന്ന​ത്. 12 ഫ​യ​ര്‍​ഫോ​ഴ്സ് യൂ​ണി​റ്റു​ക​ള്‍ സ്ഥ​ല​ത്തെ​ത്തി തീ ​അ​ണ​യ്ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണ്. മ​ണി​ക്കൂ​റു​ക​ള്‍​ക്ക് ശേ​ഷ​വും തീ ​പൂ​ര്‍​ണ​മാ​യും അ​ണ​യ്ക്കാ​ന്‍ സാ​ധി​ച്ചി​ട്ടി​ല്ല. കൂ​ടു​ത​ല്‍ ഭാ​ഗ​ത്തേ​ക്ക് തീ​പ​ട​രാ​തി​രി​ക്കാ​ന്‍ ശ്ര​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. മ​ണ്ണു​മാ​ന്തി ഉ​പ​യോ​ഗി​ച്ച്‌ തീ ​പി​ടി​ച്ച ഭാ​ഗം വേ​ര്‍​തി​രി​ച്ച്‌ ഹൈ ​പ്ര​ഷ​ര്‍ പ​മ്ബു​ക​ള്‍ ഉ​പ​യോ​ഗി​ച്ചാ​ണ് തീ​യ​ണ​യ്ക്കു​ന്ന​ത്. കാ​റ്റ് ദി​ശ മാ​റി മാ​റി വീ​ശു​ന്ന​ത് തീ ​അ​ണ​യ്ക്കാ​ന്‍ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ക​യാ​ണ്.

You May Like

Subscribe US Now