സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൂട്ടത്തോടെ കൊവിഡ്, തമിഴ്‌നാട്ടിലും തെലങ്കാനയിലും കടുത്ത ജാഗ്രത

User
0 0
Read Time:2 Minute, 9 Second

ചെന്നൈ: രാജ്യത്ത് കൊവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ചതിന് പിന്നാലെ തമിഴ്നാട്ടിലും തെലങ്കാനയിലും കൂടുതല്‍ കൊവിഡ് ക്ലസ്റ്ററുകള്‍ റിപ്പോര്‍ട്ടുചെയ്യുന്നത് ആശങ്കയ്ക്കിടയാക്കുന്നു.

സ്കൂളുകളാണ് ക്ലസ്റ്ററുകള്‍ എന്നതാണ് ആശങ്ക കൂട്ടുന്നത്. തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലെ സ്കൂളിലും തമിഴ്‌നാട്ടിലെ തിരുപ്പൂര്‍ ജില്ലയിലെ ഒരു സ്വകാര്യ സ്കൂളിലുമാണ് വിദ്യാര്‍ത്ഥികള്‍ക്ക് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ചത്.

തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലെ മഹാത്മാ ജ്യോതിറാവു ഫുലെ വെല്‍ഫെയര്‍ സ്‌കൂളില്‍ തിങ്കളാഴ്ച 46 വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞദിവസം നടത്തിയ പരിശോധനയില്‍ 27 പേര്‍ കൂടി പോസിറ്റീവായി. ഇവിടെ ശേഷിക്കുന്ന വിദ്യാര്‍ത്ഥികളെയും ജീവനക്കാരെയും പരിശോധനയ്ക്ക് വിധേയരാക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍.

തമിഴ്നാട്ടിലെ സ്കൂളില്‍ 27 വിദ്യാര്‍ത്ഥികള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവിടെയും കൂടുതല്‍ വിദ്യാര്‍ത്ഥികളെ ഉടന്‍ പരിശോധനയ്ക്ക് വിധേയരാക്കും. കര്‍ണാടകത്തിലെ മെഡിക്കല്‍, നഴ്സിംഗ് കോളേജ് ഉള്‍പ്പടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കഴിഞ്ഞദിവസങ്ങളില്‍ കൊവിഡ് ക്ലസ്റ്ററുകള്‍ രൂപപ്പെട്ടിരുന്നു. ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് കടുത്ത ജാഗ്രത തുടരുകയാണ്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

'ഹു ഈസ് ഹു' കൈപ്പുസ്തകം തിരിച്ചുവാങ്ങി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി : വി മുരളീധരന് പകരം കെ മുരളീധരന്‍! പാര്‍ലമെന്റിലെ ആര് ആരൊക്കെ എന്നറിയാന്‍ തയാറാക്കിയ ‘ഹു ഈസ് ഹു’ കൈപ്പുസ്തകത്തിലാണ് ഈ തെറ്റ്. പാര്‍ലമെന്ററികാര്യ സഹമന്ത്രിയുടെ ചിത്രം മാറിപ്പോയി എന്നതാണ് വസ്തുത. മന്ത്രി വി. മുരളീധരന്റെ ചിത്രത്തിനു പകരം കോണ്‍ഗ്രസ് അംഗം കെ. മുരളീധരന്റെ ചിത്രം ഉള്‍പ്പെടുത്തിയാണ് കൈപ്പുസ്തകം തയാറാക്കിയത്. ഈ പിഴവില്‍ വിദേശകാര്യമന്ത്രാലയം അന്വേഷണവും നടത്തും. ചെറുതെങ്കിലും ഗുരുതരമായ വീഴ്ചയാണ് ഉണ്ടായതെന്നാണ് വിലയിരുത്തല്‍. മന്ത്രിമാരെ പരിചയപ്പെടുത്തുന്ന ഭാഗത്താണ് […]

You May Like

Subscribe US Now