സ്ഥാനാര്‍ഥിത്വത്തിന്​ ഓണ്‍ലൈന്‍ അപേക്ഷയുമായി​ മക്കള്‍ നീതി മയ്യം; 25,000 രൂപ നല്‍കണം​

User
0 0
Read Time:2 Minute, 19 Second

ചെന്നെ: കമല്‍ഹാസന്‍റെ മക്കള്‍ നീതി മയ്യം തമി​ഴ്​നാട്​-പുതുച്ചേരി തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയാവാന്‍ ആഗ്രഹിക്കുന്നവരില്‍ നിന്ന്​ ഓണ്‍ലൈന്‍ വഴി അപേക്ഷ ക്ഷണിച്ചു. ഞായറാഴ്​ച മുതലാണ്​ അ​േപക്ഷ ക്ഷണിച്ചത്​.

പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും അല്ലാത്തവര്‍ക്കും അപേക്ഷ നല്‍കാം. സ്ഥാനാര്‍ഥ്വത്തിന്​ സാധ്യതയുള്ളവര്‍ പാര്‍ട്ടി ടിക്കറ്റിന്​ പരിഗണിക്കപ്പെടണമെങ്കില്‍​ 25000 രൂപ നല്‍കണമെന്നും മക്കള്‍ നീതി മയ്യം പറയുന്നു. തമിഴ്​നാട്ടിലും പുതുച്ചേരിയിലും മെയിലാണ്​ തെരഞ്ഞെടുപ്പ്​ നടക്കുക.

മക്കള്‍ നീതി മയ്യത്തിന്​ ബാറ്ററി ടോര്‍ച്ച്‌​ ചിഹ്​നം ലഭിച്ചതായി കമല്‍ഹാസന്‍ അറിയിച്ചു. കഴിഞ്ഞ മാസം വലത്​ കാലിന്‍റ അസ്​ഥിക്ക്​ നടത്തിയ ശസ്​ത്രക്രിയക്ക്​ പിന്നാലെയുണ്ടായ നേരിയ അണുബാധയില്‍ നിന്ന്​ മുക്തനായിക്കൊണ്ടിരിക്കുകയാണ്​ താരം.

‘തമിഴ്​നാട്ടിലെ 234 നിയോജക മണ്ഡലങ്ങളിലേക്ക്​ ടോര്‍ച്ച്‌​ ലൈറ്റ്​ ചിഹ്​നം അനുവദിച്ചു കിട്ടിയിരിക്കുകയാണ്​’ -കമല്‍ഹാസന്‍ ട്വീറ്റ്​ ചെയ്​ത വിഡിയോ സന്ദേശത്തില്‍ വ്യക്തമാക്കി.

2019ലെ ലോക്​സഭ തെരഞ്ഞെടുപ്പിലും ബാറ്ററി ടോര്‍ച്ച്‌​ ചിഹ്​നമായിരുന്നു കമലഹാസന്‍റെ പാര്‍ട്ടിക്ക്​ ലഭിച്ചത്​. 3.77 ശതമാനം വോട്ട്​ പങ്കാളിത്തമായിരുന്നു അന്ന്​ ലഭിച്ചത്​. ചില നഗര പ്രദേശങ്ങളില്‍ 10 ശതമാനം വരെ വോട്ട്​ പങ്കാളിത്തം നേടിയിരുന്നു.

തെരഞ്ഞെടുപ്പ്​ സഖ്യം, സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ്​ ഉള്‍പ്പെടെയ​ുള്ള തന്ത്രങ്ങള്‍ കൈക്കൊള്ളാന്‍ സ്ഥിരം അധ്യക്ഷനായ കമല്‍ഹാസനെ തന്നെ നിയോഗിച്ചിരിക്കുകയാണ്​.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കോഴിക്കോട് ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി

കോഴിക്കോട്: കോഴിക്കോട് കൊടിയത്തൂരില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി. ചെറുവാടി പഴംപറമ്ബില്‍ മുഹ്‌സിലയാണ് മരിച്ചത്. ഭര്‍ത്താവ് ഷഹീറിനെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. കുടുംബവഴക്ക് പതിവായിരുന്നെന്നും ഷഹീറിനു സംശയ രോഗമുണ്ടായിരുന്നതായും പൊലീസ് പറയുന്നു. ആറ് മാസം മുമ്ബായിരുന്നു ഇരുവരുടേയും വിവാഹം. കുടുംബവഴക്ക് പതിവായിരുന്നെന്നും ഷഹീറിനു സംശയ രോഗമുണ്ടായിരുന്നതായും പൊലീസ് പറയുന്നു. മുഹ്‌സിലയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.

You May Like

Subscribe US Now