സ്വകാര്യ ആശുപത്രികള്‍ അനാവശ്യമായി വാക്സിന്‍ വാങ്ങിവയ്ക്കരുത്, കോവിഡ് നിയന്ത്രണങ്ങള്‍ കുറയ്ക്കണമെന്ന് കേന്ദ്രം,

User
0 0
Read Time:1 Minute, 39 Second

ന്യൂഡല്‍ഹി; രാജ്യത്ത് കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ക്രമാനു​ഗതമായി കുറക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനങ്ങളോടാണ് നിര്‍ദേശം. പ്രാദേശിക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് നിയന്ത്രണങ്ങള്‍ ആകാം. ഇക്കാര്യങ്ങള്‍ ജില്ലാ ഭരണകൂടങ്ങള്‍ക്ക് തീരുമാനിക്കാമെന്നും കേന്ദ്രം വ്യക്തമാക്കി.

അതിനിടെ സ്വകാര്യ ആശുപത്രികള്‍ കോവിഡ് വാക്സിന്‍ സംഭരിക്കുന്നതിനെക്കുറിച്ചും കേന്ദ്രം നിലപാട് വ്യക്തമാക്കി. സ്വകാര്യ ആശുപത്രികള്‍ അനാവശ്യമായി വാക്സീന്‍ സംഭരിച്ച്‌ വെക്കരുതെന്നാണ് നിര്‍ദേശിച്ചത്. ഓരോ ആഴ്ചയിലെയും ആവശ്യം കണക്കിലെടുത്ത് അതിന്റെ ഇരട്ടി വാക്സീന്‍ പരമാവധി വാങ്ങാം.

50 ബെഡുള്ള ആശുപത്രികള്‍ 3000 വാക്സീന്‍ വരെ നല്‍കാം.50 മുതല്‍ 300 ബെഡുള്ള ആശുപത്രികള്‍ക്ക് 6000 വരെയും, 300 ല്‍ കൂടുതല്‍ ബെഡുള്ള ആശുപത്രികള്‍ക് 10,000 ഡോസ് വാക്സീന്‍ വരെയും വാങ്ങാമെന്നും കേന്ദ്രം അറിയിച്ചു. അതേ സമയം കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ കുടുംബത്തിന് 4 ലക്ഷം അനുവദിക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി വിധി ഇന്നുണ്ടാകും.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

'ഹൃദയം കൊണ്ട് ഞാന്‍ മലയാളി' ; വിടവാങ്ങല്‍ പ്രസംഗത്തില്‍ വികാരാധീനനായി ലോക്‌നാഥ് ബെഹ്‌റ, ഇന്ന് പടിയിറക്കം

തിരുവനന്തപുരം: സംസ്ഥാന പൊലിസ് മേധാവി ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഇന്ന് വിരമിക്കും. സേനയ്ക്ക് നേട്ടങ്ങളും വിവാദങ്ങളും ഒരു പോലെ സമ്മാനിച്ചാണ് ബെഹ്‌റ പടിയിറങ്ങുന്നത്. സ്ഥാനമൊഴിയുന്ന ലോക്‌നാഥ് ബെഹ്‌റയ്ക്ക് സേനാംഗങ്ങള്‍ യാത്രയയപ്പ് നല്‍കി. തിരുവനന്തപുരം എസ്‌എപി മൈതാനത്തായിരുന്നു ചടങ്ങ്. വൈകാരികമായിരുന്നു ബെഹ്‌റയുടെ മറുപടി പ്രസംഗം. ഹൃദയം കൊണ്ട് താനൊരു മലയാളിയാണെന്ന് പറഞ്ഞ അദ്ദേഹം കേരളം തനിക്ക് ഏറെ വേണ്ടപ്പെട്ടതാണെന്നും കൂട്ടിച്ചേര്‍ത്തു. കേരള പൊലിസിലെ നവീകരണത്തെക്കുറിച്ച്‌ പറഞ്ഞ ബെഹ്‌റ ഇനിയും അത് തുടരേണ്ടതുണ്ടെന്നും […]

You May Like

Subscribe US Now