സ്വതന്ത്ര റോഡ് സുരക്ഷാ കൗണ്‍സില്‍ വരുന്നു; അപകടങ്ങള്‍ പകുതിയായി കുറയുമെന്ന് നിതിന്‍ ഗഡ്‌കരി

User
0 0
Read Time:2 Minute, 7 Second

ദില്ലി: രാജ്യത്തെ റോഡപകടങ്ങള്‍ കുറയ്ക്കാന്‍ പുത്തന്‍ നടപടിയുമായി കേന്ദ്രം. ഇതിന്റെ ഭാഗമായി സ്വതന്ത്ര റോഡ് സുരക്ഷാ കൗണ്‍സിലിനു രൂപം നല്‍കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്‌കരി. റോഡ് സുരക്ഷയെക്കുറിച്ച്‌ അവബോധം നല്‍കുന്നതിന് സന്നദ്ധ സംഘടനകള്‍, സാമൂഹ്യ സംഘടനകള്‍, സര്‍വകലാശാലകള്‍ എന്നിവയുടെ സഹായം ആവശ്യമാണ്. അതുകൊണ്ടുതന്നെ വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് സ്വതന്ത്ര റോഡ് സുരക്ഷാ കൗണ്‍സിലിനു രൂപം നല്‍കുന്നത്. 2024 ഓടെ രാജ്യത്തെ റോഡ് അപകടങ്ങള്‍ 50 ശതമാനം കുറയ്ക്കുകയാണ് ഇതിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 50 ശതമാനം റോഡ് അപകടങ്ങളും റോഡ് എന്‍ജിനീയറിങിലെ പിഴവുകള്‍ മൂലമാണ്. ഇത് മറികടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ പദ്ധതികള്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

റോഡുകളിലെ ബ്ലാക്ക് സ്പോട്ട് കണ്ടെത്തുന്നതിന്‍റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി. ബ്ലാക്ക് സ്പോട്ടുകള്‍ ഇല്ലാതാക്കുന്നതിന്‍റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതിക്ക് ലോകബാങ്കും എഡിബിയും അംഗീകാരം നല്‍കിയിട്ടുണ്ട്. പദ്ധതി പ്രകാരം സംസ്ഥാനങ്ങള്‍ക്കും ദേശീയ പാത അതോറിറ്റി ഓഫ് ഇന്ത്യയ്ക്കും 14,000 കോടി രൂപ കേന്ദ്രം അനുവദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതോടൊപ്പം സ്വതന്ത്ര റോഡ് സുരക്ഷ കൗണ്‍സില്‍ പതിനഞ്ച് ദിവസത്തിനുള്ളില്‍ നിലവില്‍ വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ദൃശ്യയുടെ ശരീരത്തില്‍ 22 മുറിവുകള്‍, കുത്തേറ്റത് ഉറങ്ങിക്കിടക്കുമ്ബോള്‍; വിനീഷിനെ ഇന്ന് കൊലപാതകം നടത്തിയ വീട്ടിലെത്തിച്ച്‌ തെളിവെടുപ്പ് നടത്തും

മലപ്പുറം; വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് വീട്ടില്‍ കയറി യുവാവ് കുത്തിക്കൊലപ്പെടുത്തിയ 21കാരിയുടെ ശരീരത്തില്‍ ഉണ്ടായിരുന്നത് 22 മുറിവുകള്‍. കൊലപാതകത്തില്‍ പ്രതിയായ വിനീഷിനെ ഇന്ന് കൊലപാതകം നടത്തിയ വീട്ടിലെത്തിച്ച്‌ തെളിവെടുപ്പ് നടത്തും. ഇതിനൊപ്പം പെണ്‍കുട്ടിയുടെ അച്ഛന്‍റെ കടയിലും പ്രതിയെ എത്തിച്ച്‌ പൊലീസ് തെളിവെടുക്കും. തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും. വിനീഷിനെ കസ്റ്റഡിയില്‍ കിട്ടാന്‍ പൊലീസ് അപേക്ഷ സമര്‍പ്പിച്ചേക്കുമെന്നാണ് സൂചന. വീട്ടിലെ മുറിയില്‍ കി‌ടന്നുറങ്ങുമ്ബോഴാണ് ആക്രമണത്തിന് ഇരയായത്. മക്കളുടെ നിലവിളി കേട്ടാണ് […]

You May Like

Subscribe US Now