സ്വര്‍ണക്കടത്ത്‌ കേസില്‍ മുഖ്യമന്ത്രിയുടെ പേര്‌ പറയാന്‍ ഇഡി നിര്‍ബന്ധിച്ചു; ജീവന് ഭീഷണിയുണ്ടെന്നും പ്രതി സന്ദീപ്‌ നായര്‍

User
0 0
Read Time:2 Minute, 54 Second

കൊച്ചി> സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി കൊടുക്കാന്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥര്‍ തന്നെ നിര്‍ബന്ധിച്ചുവെന്ന് പ്രതിയായ സന്ദീപ് നായര്‍. ജയിലില്‍ നിന്ന് എറണാകുളം ജില്ലാ സെഷന്‍സ് ജഡ്ജിക്ക് അയച്ച കത്തിലാണ് സന്ദീപ് നായരുടെ വെളിപ്പെടുത്തല്‍.

മന്ത്രിമാരുടേയും ഉന്നതരുടേയും പേരുപറഞ്ഞാല്‍ ജാമ്യം കിട്ടാന്‍ സഹായിക്കാമെന്ന് ഇഡി ഉറപ്പുനല്‍കിയെന്നും കത്തില്‍ പറയുന്നു. ഉന്നത നേതാവിന്റെ മകനെതിരെ മൊഴി നല്‍കാനും സമ്മര്‍ദ്ദമുണ്ടായതായി പുറത്തുവന്ന കത്തിലുണ്ട്. തന്റെ ജീവന് ഭീഷണിയുണ്ടെന്നും സന്ദീപ് നായര്‍ കത്തില്‍ വ്യക്തമാക്കി.അന്വേഷണ ഉദ്യോഗസ്ഥനായ രാധാകൃഷ്ണനെതിരെയാണ് ആരോപണം.

കേസില്‍ നിരുത്തരവാദപരമായ അന്വേഷണമാണ് നടക്കുന്നത്. സ്വര്‍ണക്കടത്തിലെ പണനിക്ഷേപം അന്വേഷിച്ചില്ല.ഇല്ലാ കഥകള്‍ മാധ്യമങ്ങള്‍ക്ക് നല്‍കി. അന്വേഷണ ഉദ്യോഗസ്ഥര് തന്നെ മാനസികമായി പീഡിപ്പിച്ചു. അവര് പറയുന്ന ചില കമ്ബനികള് തനിക്ക് അറിയില്ലെങ്കിലും അവയിലെല്ലാം മുഖ്യമന്ത്രിക്കോ മന്ത്രിമാര്ക്കോ പങ്കുണ്ടെന്ന് താന് മൊഴിനല്കണമെന്ന് നിര്ബന്ധിച്ചതായും സ്വന്തം കൈപ്പടയിലെഴുതിയ കത്തില് പറയുന്നു.

സന്ദീപ് നായരുടെ അഭിഭാഷകന് വഴിയാണ് കത്ത് സെഷന്സ് ജഡ്ജിക്ക് കൈമാറിയത്. നേരത്തെ സ്വര്ണക്കടത്ത് കേസിലെ മറ്റൊരു പ്രതിയായ സ്വപ്നയും ഇഡിക്കെതിരെ സമാനമായ ആരോപണമുന്നയിച്ചിരുന്നു. ഇത് വ്യക്തമാക്കുന്ന സ്വപ്നയുടെ ശബ്ദരേഖയും പുറത്ത് വന്നിരുന്നു. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കിയാല്‍ മാപ്പുസാക്ഷിയാക്കാമെന്ന് സ്വപനയോട് ഇഡി ഉദ്യോഗസ്ഥര്‍ പറഞ്ഞതായി പൊലീസ് ഉദ്യോഗസ്ഥയുടെ മൊഴിയും പുറത്ത് വന്നിട്ടുണ്ട്.

കേന്ദ്ര അന്വേഷണ ഏജന്സികളെ രാഷ്ട്രീയ പ്രേരിതമായി ഉപയോഗിക്കുന്നവെന്ന ആരോപണം ശക്തമായി നിലനില്ക്കുന്ന സാഹചര്യത്തിലാണ് ഈ ആരോപണങ്ങള് വെളിവാകുന്ന കൂടുതല് തെളിവുകളും വസ്തുതകളും പുറത്തുവരുന്നത്

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ജയിച്ചാല്‍ പാലക്കാടിനെ രണ്ട് വര്‍ഷം കൊണ്ട് കേരളത്തിലെ മികച്ച പട്ടണമാക്കും- ഇ .ശ്രീധരന്‍

പാലക്കാട്: തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ രണ്ട് വര്‍ഷം കൊണ്ട് പാലക്കാടിനെ കേരളത്തിലെ മികച്ച പട്ടണമാക്കുമെന്ന് ഇ. ശ്രീധരന്‍. അഞ്ചു കൊല്ലം കൊണ്ട് ഇന്ത്യയിലെ മികച്ച പട്ടണവുമാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് ഔദ്യോഗിക തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചുകൊണ്ടാണ് ഇ. ശ്രീധരന്‍റെ വാഗ്ദാനം. വിവാദങ്ങളല്ല വികസനമാണ് തന്‍റെ പ്രചാരണം. രാഷ്ട്രീയമല്ല വികസനമാണ് തന്‍റെ ലക്ഷ്യം. പാലക്കാട്ടെ യുവാക്കളിലാണ് തന്റെ പ്രതീക്ഷ. പ്രായകൂടുതല്‍ അനുഭവസമ്ബത്താവും. പാലക്കാട് ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി ഔദ്യോഗികമായിസ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നതിന് […]

Subscribe US Now