സ്‌കൂളില്‍ എത്തി; ഹിന്ദു മതത്തെയും ദൈവത്തെയും അവഹേളിച്ചു; മതപരിവര്‍ത്തന റാക്കറ്റുമായി ബന്ധപ്പെട്ട കൂടുതല്‍ വെളിപ്പെടുത്തല്‍

User
0 0
Read Time:1 Minute, 58 Second

ലക്‌നൗ : ഉത്തര്‍പ്രദേശിലെ മതപരിവര്‍ത്തന റാക്കറ്റ് വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് പ്രവര്‍ത്തിച്ചതിന് കൂടുതല്‍ തെളിവുകള്‍ പുറത്തുവരുന്നു . ഫത്തേപൂരില നൂറല്‍ ഹുദാ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അദ്ധ്യാപകന്‍ ആദര്‍ശാണ് ഇതുമായി ബന്ധപ്പെട്ട വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. അറസ്റ്റിലായ മുഹമ്മദ് ഉമര്‍ ഗൗതമിന്റെ നേതൃത്വത്തിലായിരുന്നു ഇതിന് ശ്രമം നടന്നിരുന്നതെന്നും അദ്ധ്യാപകന്‍ ഭീകര വിരുദ്ധ സേനയോട് പറഞ്ഞു.

കഴിഞ്ഞ വര്‍ഷമായിരുന്നു വിദ്യാര്‍ത്ഥികളെ മതം മാറ്റാനുള്ള ശ്രമമുണ്ടായത്. ഇതിനായി ഉമര്‍ ഗൗതമിന്റെ നേതൃത്വത്തില്‍ 25 ഓളം മൗലാനമാര്‍ സ്‌കൂളില്‍ എത്തുകയും ഇസ്ലാമതത്തിലേക്ക് കുട്ടികളെ ആകൃഷ്ടരാക്കുന്ന തരത്തില്‍ സംസാരിക്കുകയും ചെയ്തിരുന്നു. ഇതിന് പുറമേ ഹിന്ദു ദൈവങ്ങളെ അപമാനിക്കുകയും , ഹിന്ദു മതത്തെ മോശമാക്കി വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നുവെന്നും ആദര്‍ശ് വ്യക്തമാക്കി. സ്‌കൂള്‍ ഉടമയുടെ അടുത്ത അനുയായി ആയിരുന്നു ഉമര്‍ ഗൗതമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റാക്കറ്റിലെ കണ്ണികള്‍ അറസ്റ്റിലായതിന് പിന്നാലെ സ്‌കൂള്‍ ഉടമയ്ക്കും ഉമര്‍ ഗൗതമിനുമെതിരെ പരാതി പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇതില്‍ പോലീസ് നടപടി സ്വീകരിച്ചില്ലെന്നും ആദര്‍ശ് പറയുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ദുരൂഹത ബാക്കി, ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച രണ്ടു യുവതികളും മരിച്ച നിലയില്‍

കൊല്ലം: നവജാത ശിശുവിനെ മാതാവ് കൊലപ്പെടുത്തിയ സംഭവത്തില്‍ പൊലിസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതോടെ കാണാതായ യുവതികളില്‍ രണ്ടു പേരുടെയുംമൃതദേഹം കണ്ടെത്തി. കേസില്‍ അറസ്റ്റിലായ രേഷ്മയുടെ ഭര്‍ത്താവിന്റെ സഹോദര ഭാര്യ ആര്യയുടെയും സഹോദരിയുടെ മകള്‍ ഗ്രീഷ്മയുടെയും മൃതദേഹങ്ങളാണ് ഇത്തിക്കരയാറ്റില്‍ കണ്ടെത്തിയത്. ഉച്ചയ്ക്ക് മുമ്ബാണ് ആര്യയുടെ മൃതദേഹം കണ്ടെത്തിയത്. പത്തു മിനുട്ടു മാത്രം മുമ്ബ് ഗ്രീഷ്മയുടെ മൃതശരീരവും ആറ്റില്‍ നിന്നു കണ്ടെത്തുകയായിരുന്നു.ഇന്നലെ വൈകീട്ട് മൂന്ന് മണിക്ക് ആര്യെ ചോദ്യം ചെയ്യാന്‍ പാരിപ്പള്ളി പോലിസ് […]

You May Like

Subscribe US Now