ഹരിയാനയില്‍ ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊലപ്പെടുത്തി; കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ്

User
0 0
Read Time:1 Minute, 16 Second

ഗുരുഗ്രാം: ഹരിയാനയില്‍ ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊലപ്പെടുത്തി. എഞ്ചിനീയറായ സച്ചിന്‍ (39) എന്ന യുവാവാണ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് ഭാര്യ ഗുഞ്ചനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായും അന്വേഷണം നടക്കുന്നുവെന്നും ഗുരുഗ്രാം പൊലീസ് പ്രീത്പാല്‍ സിങ് പറഞ്ഞു. ഗുരുഗ്രാമിലെ ജ്യോതി പാര്‍ക്ക് കോളനിയില്‍ വെള്ളിയാഴ്ചയാണ് സംഭവം.

സച്ചിന്റെ നെഞ്ചില്‍ ഗുഞ്ചന്‍ കത്തികൊണ്ട് കുത്തുകയായിരുന്നു. ഇരുവരും തമ്മിലുള്ള കുടുംബ വഴക്കാണ് കൊലപാതകത്തിനു കാരണമെന്ന് പൊലീസ് വ്യക്തമാക്കി. സംഭവ സമയത്ത് ദമ്ബതികളുടെ രണ്ട് കുട്ടികളും വീട്ടില്‍ ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഭാര്യയില്‍ നിന്ന് കത്തി തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതിനെ സച്ചിന് പരിക്കേല്‍ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കൊവിഡിന്‍റെ ഡെല്‍റ്റാ വകഭേദം ; നവജാത ശിശുക്കള്‍ മുതല്‍ 80 വയസിന് മുകളിലുള്ളവരില്‍ വരെ ബാധിച്ചതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: കൊവിഡിന്‍റെ ഡെല്‍റ്റാ വകഭേദം എല്ലാ പ്രായത്തിലുള്ളവരേയും ബാധിച്ചെന്ന് റിപ്പോര്‍ട്ട്.നവജാത ശിശുക്കള്‍ മുതല്‍ 80 വയസിന് മുകളിലുള്ളവരില്‍ വരെ കൊവിഡിന്‍റെ ഡെല്‍റ്റാ വകഭേദമായ ബി.1.617.2 കണ്ടെത്തിയെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. എല്ലാ പ്രായത്തിലുള്ളവരേയും ബാധിച്ചെങ്കിലും ഡെല്‍റ്റാ വകഭേദം സാരമായി ബാധിച്ചത് 20-30 വരെ പ്രായമുള്ളവരിലാണ്. ഡെല്‍റ്റാ വകഭേദത്തേക്കുറിച്ച്‌ വിശദമായി പഠനം നടത്തുന്ന ഇംഗ്ലണ്ടിലെ പൊതുആരോഗ്യവിഭാഗത്തിന്‍റേതാണ് ഈ നിരീക്ഷണം. കൊവിഡിന്‍റെ ഡെല്‍റ്റാ വകഭേദം ആദ്യമായി കണ്ടത് മഹാരാഷ്ട്രയിലാണെന്നാണ് നിരീക്ഷണം. രണ്ട് പ്രാവശ്യം ജനിതക […]

You May Like

Subscribe US Now