ഹിമന്തയും മത്സരരംഗത്തേക്ക്; അസമില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയില്‍ ആശയക്കുഴപ്പം

User
0 0
Read Time:2 Minute, 26 Second

ഗുവാഹത്തി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കനിരിക്കെ അ‌സമില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയില്‍ ആശയക്കുഴപ്പം. ഹിമന്ത ബിശ്വ ശര്‍മ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ബിജെപി പ്രഖ്യാപിച്ചതോടെയാണ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയില്‍ ആശക്കുഴപ്പം നേരിട്ടത്. സംസ്ഥാന പ്രസിഡന്റ് രഞ്ജിത്ത് കുമാര്‍ ദാസിനേയും നിലവിലെ മുഖ്യമന്ത്രി സ്‌നോവലിനേയുമായിരുന്നു ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിയിരുന്നത്.

അതേസമയം ഒന്നും രണ്ടും ഘട്ട തിരഞ്ഞെടുപ്പില്‍ മത്സിരക്കുന്ന സ്ഥാനാര്‍ഥികളുടെ പട്ടിക ബിജെപി പുറത്തു വിട്ടിരുന്നു. മൂന്നാംഘട്ട വോട്ടെടുപ്പിലാണ് രഞ്ജിത്ത് കുമാര്‍ മത്സരിക്കുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനിലില്ലെന്നറിയിച്ച മാറി നിന്ന ഹിമന്തയുടെയും പേരും ഉയര്‍ന്നു വന്നതോടെയാണ് രഞ്ജിത് കുമാറിനൊപ്പം മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരാണെന്ന കാര്യത്തില്‍ ആശയക്കുഴപ്പം നേരിടുന്നത്. അദേഹത്തിന്റെ മണ്ഡലമായ ജലുക്ബാരില്‍ നിന്നാണ് മത്സരിക്കുന്നത്.

വ്യക്തിപരമായ കാരണങ്ങളാല്‍ മത്സരിക്കാനില്ലെന്ന് അറിയിച്ച്‌ സംസ്ഥാന അധ്യക്ഷന്‍ രഞ്ജിത് കുമാറിന് ഹിമന്ത കത്തയച്ചിരുന്നു. എന്നാല്‍ പാര്‍ട്ടി നിര്‍ദേശം അനുസരിക്കുമെന്നും അദേഹം വ്യക്തമാക്കി. ആറു വര്‍ഷം മുന്‍പാണ് ഹിമന്ത കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച്‌ ബിജെപിയിലെത്തുന്നത്. 2016 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി ആകുമെന്ന് കരുതിയിരുന്നെങ്കിലും നരേന്ദ്ര മോദി സ്‌നോവലിനയാണ് മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ രാഷ്ട്രീയക്കളിക്കെതിരെ എല്‍.ഡി.എഫിന്‍റെ കസ്റ്റംസ് ഓഫീസ് മാര്‍ച്ച്‌​

കോഴിക്കോട്​: മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വ്യക്തിഹത്യ നടത്താനായി കേന്ദ്ര ഏജന്‍സികള്‍ രാഷ്​ട്രീയ കള്ളക്കളികള്‍ നടത്തുവെന്നാരോപിച്ച്‌​ എല്‍.ഡി.എഫ്‌ നേതൃത്വത്തില്‍ കസ്‌റ്റംസ്‌ ഓഫീസുകളിലേക്ക്‌ മാര്‍ച്ച്‌ നടത്തി. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്‌ കസ്റ്റംസ്‌ മേഖലാ ഓഫീസുകളിലേക്കാണ്‌ മാര്‍ച്ച്‌ നടത്തിയത്‌. എല്‍.ഡി.എഫ്​ സര്‍ക്കാറിനെ കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച്‌ കീഴ്‌പെടുത്താനുള്ള നീക്കമാണ്‌ ബി.ജെ.പി നടത്തുന്നത്‌. സംസ്ഥാന ഭരണനേതൃത്വത്തെയും സര്‍ക്കാരിനെയും അവഹേളിക്കാനുള്ള ഹീന ശ്രമമാണ് കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികളെ ഉപയോഗിച്ച്‌​ നടത്തുന്നതെന്ന്​ നേതാക്കള്‍ പറഞ്ഞു. തിരുവനന്തപുരം കസ്റ്റംസ് ഓഫീസിലേക്ക്​ നടന്ന […]

You May Like

Subscribe US Now