ഹൈദരാബാദിന് പിന്നാലെ യു.പി മൃഗശാലയിലെ സിംഹങ്ങള്‍ക്കും കോവിഡ്

User
0 0
Read Time:1 Minute, 55 Second

ലഖ്‌നോ: കോവിഡ് രണ്ടാം തരംഗം രൂക്ഷമായി തുടരുന്ന രാജ്യത്ത് ദിവസങ്ങള്‍ക്ക് മുമ്ബ് സിംഹങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഹൈദരാബാദിലെ നെഹ്‌റു സുവോളജിക്കല്‍ പാര്‍ക്കിലെ ഏഷ്യന്‍ സിംഹങ്ങള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരുന്നത്. ഇപ്പോള്‍ ഉത്തര്‍ പ്രദേശിലും സിംഹങ്ങള്‍ക്ക് കോവിഡ് പിടിപ്പെട്ടിരിക്കുകയാണ്.

ഉത്തര്‍ പ്രദേശിലെ ഇറ്റാവ സഫാരി പാര്‍ക്കിലെ രണ്ട് പെണ്‍ സിംഹങ്ങള്‍ക്കാണ് കോവിഡ് ബാധിച്ചത്. സിംഹങ്ങളെ നിലവില്‍ ഐസൊലേഷനിലേക്ക് മാറ്റിയിരിക്കുകയാണ് പാര്‍ക്ക് അധികൃതര്‍.

കോവിഡിനെ തുടര്‍ന്ന് പാര്‍ക്ക് അടച്ചിട്ടിരിക്കുകയായിരുന്നു. പരിപാലകരില്‍നിന്നോ പാര്‍ക്കിലെ ജീവനക്കാരില്‍നിന്നോ ആകെ കോവിഡ് പടര്‍ന്നതെന്ന് കരുതുന്നതായി ഇന്ത്യന്‍ വെറ്ററിനറി റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് ജോയിന്റ് ഡയറക്ടര്‍ പറഞ്ഞു.

ഹൈദരാബാദിലെ പാര്‍ക്കില്‍ എട്ട് സിംഹങ്ങള്‍ക്കാണ് വൈറസ് ബാധയേറ്റിരുന്നത്. സാര്‍സ്-കോവി2 വൈറസ് ആണ് കണ്ടെത്തിയിരുന്നത്.

ഇതോടെ രാജ്യത്തെ പല മൃഗശാലകളും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുകയാണ്. ഇന്ദോര്‍ മൃഗശാല അധികൃതര്‍ സിംഹങ്ങള്‍ക്കും കടുവകള്‍ക്കും മാംസം വേവിച്ച്‌ നല്‍കാന്‍ തീരുമാനിച്ചു. മാംസം നല്‍കുമ്ബോള്‍ ജീവനക്കാര്‍ പി.പി.ഇ കിറ്റ് ധരിക്കുകയും ചെയ്യും.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ബംഗാളിലെ ആക്രമണങ്ങളില്‍ റിപ്പോര്‍ട്ട് നല്‍കാത്തതില്‍ ചീഫ് സെക്രട്ടറിക്ക് ഗവര്‍ണറുടെ താക്കീത്

കൊല്‍ക്കത്ത : ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് ആക്രമണങ്ങളില്‍ ചീഫ് സെക്രട്ടറിയോട് ഇന്ന് നേരിട്ട് ഹാജരാകണമെന്ന് താക്കീത് നല്‍കി ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍. നിരവധി തവണ ചീഫ് സെക്രട്ടറിയോടും പോലീസ് മേധാവിയോടും റിപ്പോര്‍ട്ട് തേടിയിട്ടും നല്‍കാത്തതിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ബംഗാള്‍ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അവര്‍ക്ക് സ്വാധീനമുള്ള സ്ഥലങ്ങളില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഇതിന് പിന്നാലെ ഗവര്‍ണറും കേന്ദ്ര […]

You May Like

Subscribe US Now