പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞന്‍ താണു പത്മനാഭന്‍ അന്തരിച്ചു

User
0 0
Read Time:2 Minute, 9 Second

പൂനെ: വിഖ്യാത സൈദ്ധാന്തിക ഭൗതിക ശാസ്ത്രജ്ഞന്‍ താണു പത്മനാഭന്‍ (64 ) വിട വാങ്ങി .
തിരുവനന്തപുരം സ്വദേശിയായ താണു പത്മനാഭന്‍ പൂെന സെന്റര്‍ ഫോര്‍ ആസ്‌ട്രോണമി ആന്റ് അസ്‌ട്രോഫിസിക്‌സ് അക്കാദമിക് വിഭാഗം ഡീന്‍ ആയിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നു രാവിലെ പൂനെയിലായിരുന്നു അന്ത്യം.

ക്വാണ്ടം ഗുരുത്വം, പ്രപഞ്ചത്തിലെ വിന്യാസങ്ങളുടെ രൂപീകരണം, ഗുരുത്വാകര്‍ഷണം എന്നിവയിലാണ് അദ്ദേഹo പ്രധാന ഗവേഷണം നടത്തിയത് .എമെര്‍ജന്റ് ഗ്രാവിറ്റിയില്‍ താപഗതികത്തെ അടിസ്ഥാനമാക്കി സാമാന്യ ആപേക്ഷികസിദ്ധാന്തത്തെ കൂടുതല്‍ വികസിപ്പിച്ചതാണ് ഇദ്ദേഹത്തിന്റെ നിര്‍ണായക സംഭാവന. 2008-ല്‍ യുഎ സിലെ ഗ്രാവിറ്റി റിസര്‍ച്ച്‌ ഫൗണ്ടേഷന്റെ സമ്മാനം ഇതുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ക്ക് ഇദ്ദേഹത്തിന് ലഭിച്ചു.

പത്മശ്രീ, ഭട്‌നാഗര്‍ പുരസ്‌കാരം ,ബിര്‍ള ശാസ്ത്ര പുരസ്‌കാരം, TWAS പ്രൈസ് ഇന്‍ ഫിസിക്‌സ് പുരസ്‌കാരം ലഭിച്ചിരുന്നു. സ്വിറ്റ്‌സര്‍ലാണ്ടിലെ പ്രസിദ്ധ കണികാ ഭൗതിക ഗവേഷണ കേന്ദ്രമായ സേണ്‍, ന്യൂ കാസില്‍ സര്‍വകലാശാല, ലണ്ടനിലെ ഇംപീരിയല്‍ കോളേജ്, പ്രിന്‍സ്ടണ്‍, കാള്‍ടെക്, കേംബ്രിഡ്ജ് സര്‍വകലാശാലകളില്‍ വിസിറ്റിംഗ് പ്രൊഫസറായിരുന്നു.

ആഫ്ടര്‍ ദി ഫസ്റ്റ് ത്രീ മിനുട്‌സ് – ദ സ്റ്റോറി ഓഫ് ഔവര്‍ യൂണിവേഴ്‌സ് ,
തിയററ്റിക്കല്‍ ആസ്‌ട്രോഫിസിക്‌സ്, ആന്‍ ഇന്‍വിറ്റേഷന്‍ ടു ആസ്‌ട്രോഫിസിക്‌സ് തുടങ്ങിയ അദ്ദേഹത്തിന്റെ കൃതികള്‍.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ബാങ്കിംഗ് മേഖല ശക്തിപ്പെടുത്താന്‍ സെക്യൂരിറ്റി രശീതിന് കേന്ദ്രസര്‍ക്കാര്‍ ഗ്യാരന്റി നല്‍കും, 30,600 കോടി രൂപ അനുവദിച്ചു

ന്യൂദല്‍ഹി: ബാങ്കിംഗ് മേഖല ശക്തിപ്പെടുത്താനുള്ള സത്വര നടപടി സ്വീകരിച്ചതായും അതിന്റെ ഭാഗമായി നിഷ്‌ക്രിയ ആസ്തി കൈകാര്യം ചെയ്യാനുള്ള കമ്ബനിയുടെ സെക്യൂരിറ്റി രശീതിന് കേന്ദ്രസര്‍ക്കാര്‍ ഗ്യാരന്റി നല്‍കുമെന്നും കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ഇതിനായി 30,600 കോടി രൂപ മന്ത്രിസഭ അനുവദിച്ചു. മോശം ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തി കൈകാര്യം ചെയ്യാനായി ‘നാഷണല്‍ അസറ്റ് റീകണ്‍സ്ട്രക്ഷന്‍ കമ്ബനി ലിമിറ്റഡ്’ ആണ് രുപീകരിച്ചത്. ഈ കമ്ബനി നല്‍കുന്ന സെക്യൂരിറ്റി രശീതിനാണ് കേന്ദ്രസര്‍ക്കാര്‍ ഗ്യാരന്റി നല്‍കുക. ബാങ്കുകളുടെ […]

You May Like

Subscribe US Now