സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും കുടുംബവും സഞ്ചരിച്ച ഹെലികോപ്ടര്‍ തകര്‍ന്നു വീണു: നാല് മരണം

User
0 0
Read Time:1 Minute, 28 Second

ഊട്ടി: നീലഗിരിയില്‍ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് സഞ്ചരിച്ച ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ടു. ബിവിന്‍ റാവത്തും കുടുംബാവും സഞ്ചരിച്ച എംഐ ചോപ്പറാണ് അപകടത്തില്‍പ്പെട്ടത്.

രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. സുലൂരില്‍ നിന്ന് വെല്ലിംഗ്ടണ്ണിലുള്ള വ്യോമതാവളത്തിലേക്കുള്ള യാത്രക്കിടെയാണ് അപകടം. കുടുംബത്തിന് പുറമെ മൂന്ന് ഉന്നത ഉദ്യോഗസ്ഥരും അടക്കം 14 പേര്‍ ഹെലികോപ്ടറില്‍ ഉണ്ടായിരുന്നു.

നീലഗിരിയിലെ കുനൂര്‍ കട്ടേരിക്ക് സമീപമാണ് അപകടമുണ്ടായത്. നാല് മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ടെടുത്ത മൃതദേഹങ്ങളില്‍ 80 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. കുന്നിന്‍ പ്രദേശത്താണ് ഹെലികോപ്ടര്‍ തകര്‍ന്നു വീണത്. മൃതദേഹങ്ങള്‍ താഴ്വാരത്തേയ്‌ക്ക് ചിതറിപ്പോയതായി രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കൊച്ചിയിലെ മോഡലുകള്‍ മരിച്ച ദിവസം ഹോട്ടലിലുണ്ടായിരുന്നത് 5 കോടിയുടെ ലഹരിമരുന്ന്; നിര്‍ണായക കണ്ടെത്തലുമായി അന്വേഷണ സംഘം

കൊച്ചി ; കൊച്ചിയില്‍ മുന്‍ മിസ് കേരള ജേതാക്കള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ നിര്‍ണായക കണ്ടെത്തലുമായി അന്വേഷണ സംഘം. ഇവര്‍ അപകടത്തില്‍ പെട്ട് മരിച്ച ദിവസം ഫോര്‍ട്ട് കൊച്ചി നമ്ബര്‍ 18 ഹോട്ടലില്‍ 5 കോടിയുടെ രാസ ലഹരിമരുന്ന് ശേഖരിച്ചതായി കണ്ടെത്തി. പുതുവര്‍ഷ ആഘോഷങ്ങളുടെ ഭാഗമായി നിശാപാര്‍ട്ടി സംഘടിപ്പിക്കാനാണ് ലഹരിമരുന്ന് ശേഖരിച്ചത്. കേസിലെ മുഖ്യപ്രതി സൈജു തങ്കച്ചനുമായി ഇടപാടുകള്‍ നടത്തുന്നവരാണ് ഇത് കൈമാറിയത് എന്നാണ് വിവരം. ലഹരി […]

You May Like

Subscribe US Now