12കാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യാന്‍ കൂട്ട് നിന്നും; സ്​ത്രീക്ക്​ 33 വര്‍ഷങ്ങള്‍ക്ക്​ ശേഷം തടവ് ശിക്ഷ വിധിച്ചു കോടതി

User
0 0
Read Time:1 Minute, 45 Second

ലഖ്​നോ: 12 വയസ്സുകാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യാന്‍ കൂട്ടുനിന്ന സ്​ത്രീക്ക്​ 33 വര്‍ഷങ്ങള്‍ക്ക്​ ശേഷം തടവുശിക്ഷ വിധിച്ചു കോടതി. രാംവതി എന്ന സ്ത്രീക്കാണ് അഡീഷനല്‍ സെഷന്‍സ്​ ജഡ്​ജ്​ പരമേശ്വര്‍ പ്രസാദ്​ വ്യാഴാഴ്ച ശിക്ഷ വിധിച്ചത്​. അഞ്ചുവര്‍ഷം തടവുശിക്ഷയും,15000 രൂപ പിഴയുമാണ് ശിക്ഷ. 1988 ജൂണ്‍ 30 നാണ്​ കേസിന്​ ആസ്​പദമായ സംഭവം. ജൂണ്‍30ന്​ രാത്രിയില്‍ വിവാഹത്തില്‍ പ​ങ്കെടുക്കുന്നതിനായി പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. പിന്നീട്​ രാംവതിയും പെണ്‍കുട്ടിയുടെ അമ്മയും ചേര്‍ന്ന്​ മൂന്നുപേര്‍ക്ക്​ 12കാരിയെ കൈമാറുകയായിരുന്നു.മൂന്നു പേരും പെണ്‍കുട്ടിയെ ബലാത്സങ്ങത്തിനിരയാക്കി. സംഭവത്തില്‍ പ്രതികളായ മുക്കു, പസ്സു, ലഹ്​രി, രാംവതി, പെണ്‍കുട്ടിയുടെ അമ്മ എന്നിവര്‍ക്കെതിരെ പൊലീസ്​ എഫ്​.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്​തു. അഞ്ചുപേര്‍ക്കെതിരെയും പൊലീസ്​ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്​തിരുന്നു. 33 വര്‍ഷങ്ങള്‍ക്ക്​ ശേഷം 2021 ഏപ്രിലില്‍ പ്രതികളെല്ലാം കുറ്റക്കാരാണെന്ന്​ കണ്ടെത്തുകയും രാംവതിക്ക്​ ശിക്ഷ വിധിക്കുകയുമായിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

പച്ചക്കറി ലോറിയില്‍ മദ്യക്കടത്ത്; കടത്താന്‍ ശ്രമിച്ചത് 18 പെട്ടി മദ്യം; നാദാപുരം സ്വദേശി പിടിയില്‍

കണ്ണൂര്‍: പച്ചക്കറിയുടെ മറവില്‍ കടത്തിയ 18 പെട്ടി മദ്യം എക്സൈസ് സംഘം പിടികൂടി.ലോറി ഡ്രൈവറെ അറസ്റ്റു ചെയ്തു. പച്ചക്കറിയുടെ മറവില്‍ മിനി ലോറിയില്‍ കര്‍ണ്ണാടകയില്‍ നിന്നും കടത്തുകയായിരുന്ന 18 കെയിസ് മദ്യമാണ് അതിര്‍ത്തിയില്‍ പരിശോധന നടത്തുന്നതിനിടെ കൂട്ടുപുഴ എക്സൈസ് സംഘം പിടികൂടിയത്.രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു പരിശോധന. ഇതുമായി ബന്ധപ്പെട്ട് നാദാപുരം കല്ലാച്ചി സ്വദേശി സി. സി. രതീഷ് (39) നെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. മദ്യം കടത്താന്‍ ഉപയോഗിച്ച മിനിലോറിയും […]

You May Like

Subscribe US Now