15കാരിയെ 29പേര്‍ ചേര്‍ന്ന് 9 മാസത്തോളം കൂട്ടബലാത്സംഗം ചെയ്തു; 26 പേര്‍ അറസ്റ്റില്‍

User
0 0
Read Time:1 Minute, 46 Second

മുംബൈ: മഹാരാഷ്ട്രയിലെ ഡോംബിവലിയില്‍ 15കാരിയെ 29പേര്‍ ചേര്‍ന്ന് 9 മാസത്തോളം കൂട്ടബലാത്സംഗം ചെയ്തു. കേസില്‍ ഇതുവരെ 26 പ്രതികളെ പൊലീസ് പിടികൂടി. പ്രായപൂര്‍ത്തിയാകാത്ത 2 പേരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. ജനുവരിയില്‍ ആദ്യം കാമുകനാണ് കുട്ടിയെ പീഡിപ്പിച്ചത്. പിന്നീട് പീഡന ദൃശ്യങ്ങള്‍ കാണിച്ച്‌ ഭീഷണിപ്പെടുത്തി കാമുകന്റെ സുഹൃത്തുക്കളും പീഡിപ്പിച്ചു. 9 മാസത്തിനിടെ കൗമാരക്കാരി നിരവധി തവണ പീഡനത്തിനിരയായി. ഇന്നലെയും പീഡിപ്പിക്കപ്പെട്ടെന്ന് ഒടുവില്‍ പൊലീസിന് മുന്നിലെത്തിയ കുട്ടി മൊഴി നല്‍കി.

ഉപദ്രവിച്ച 29 പേരെക്കുറിച്ചുള്ള വിവരങ്ങളും കൈമാറി. ആദ്യം ലോക്കല്‍ പൊലീസും സംഭവത്തിന്റെ ഗൗരവം മനസിലാക്കി പ്രത്യേക സംഘവും അന്വേഷണം തുടങ്ങി. ഇതിനോടകം 26 പേര്‍ അറസ്റ്റിലായിട്ടുണ്ട്. ശേഷിക്കുന്ന മൂന്ന് പേരും ഉടന്‍ പിടിയിലാവുമെന്ന് പൊലീസ് പറയുന്നു.

അവശയായ പെണ്‍കുട്ടി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഡോംബിവലി, ബദ്ലാപൂര്‍, മുര്‍ബാദ് തുടങ്ങിയ സ്ഥലങ്ങളില്‍ വച്ചായിരുന്നു പീഡനം. ഇലക്ടോണിക് തെളിവുകളടക്കം ശേഖരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കോളനിവാഴ്ചക്കാലത്തെ മനോഭാവവും സംവിധാനവുമാണു പൊലീസ് തുടരുന്നതെന്ന് കോടതി വിമര്‍ശനം

കൊച്ചി: പൊലീസന്റെ പൊതുജനങ്ങളോടുള്ള പെരുമാറ്റത്തെ രൂക്ഷമായി വിമര്‍ശിച്ച്‌ ഹൈക്കോടതി. കോളനിവാഴ്ചക്കാലത്തെ മനോഭാവവും സംവിധാനവുമാണു പൊലീസ് തുടരുന്നതെന്നാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ആരോപിച്ചത്. പൊലീസിന്റെ മോശം പെരുമാറ്റം സംബന്ധിച്ച പരാതികള്‍ പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം. കോവിഡ് ഡ്യൂട്ടിയിലിരിക്കെ തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചു യാത്രയുടെ ഉദ്ദേശ്യം വ്യക്തമാക്കിയിട്ടും പൊലീസ് മോശമായി പെരുമാറിയെന്ന് ആരോപിച്ചു നെടുമ്ബന കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ സൂപ്രണ്ടും സിവില്‍ സര്‍ജനുമായ ഡോ.നെബു ജോണ്‍ നല്‍കിയ ഹര്‍ജി ഉള്‍പ്പെടെയാണു പരിഗണിച്ചത്. എത്ര […]

You May Like

Subscribe US Now