2 ദിവസം മുമ്ബ് ഉത്തര്‍പ്രദേശില്‍ 3 യുവാക്കള്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ 13കാരിയുടെ പിതാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

User
0 0
Read Time:3 Minute, 44 Second

കാന്‍പുര്‍: രണ്ടുദിവസം മുമ്ബ് ഉത്തര്‍പ്രദേശിലെ കാന്‍പുറില്‍ മൂന്ന് യുവാക്കള്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ പതിമൂന്നുകാരിയുടെ പിതാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. ബുധനാഴ്ച രാവിലെയാണ് സംഭവം. പെണ്‍കുട്ടിയുടെ വൈദ്യ പരിശോധന പുരോഗമിക്കവെ ചായ കുടിക്കാനായി പുറത്തിറങ്ങിയതാണെന്നും ഇതിനിടെ ഒരു ട്രക്ക് പെണ്‍കുട്ടിയുടെ പിതാവിനെ ഇടിച്ചിടുകയായിരുന്നുവെന്നും ബന്ധുക്കള്‍ മൊഴി നല്‍കി. ഡ്രൈവര്‍ സംഭവസ്ഥലത്തുനിന്നു കടന്നുകളഞ്ഞു. ആശുപത്രിക്ക് മുന്നില്‍ വച്ചുതന്നെയാണ് സംഭവം. വാഹനാപകടത്തിന് ഇടയാക്കിയ ഡ്രൈവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയെന്നും ഉടന്‍ തന്നെ പിടികൂടുമെന്നും കാന്‍പുര്‍ പൊലീസ് അറിയിച്ചു. പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ മുഖ്യപ്രതി ഗോലു യാദവിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കനൗജിലെ സബ് ഇന്‍സ്‌പെകടറുടെ മകനാണ് ഗോലു യാദവ്.

കൂട്ടബലാത്സംഗക്കേസില്‍ പ്രതികളില്‍ രണ്ടുപേരായ ദീപു യാദവ്, സൗരഭ് യാദവ് എന്നിവരുടെ പിതാവ് കാണ്‍പൂരില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള കണ്ണൗജ് ജില്ലയില്‍ പൊലീസില്‍ സബ് ഇന്‍സ്‌പെക്ടറായി ജോലി ചെയ്യുന്നു. പൊലീസില്‍ സബ് ഇന്‍സ്‌പെക്ടറുടെ മക്കള്‍ പ്രതിസ്ഥാനത്തു വന്നതോടെ പെണ്‍കുട്ടിയുടെ കുടുംബത്തിനെതിരെ നിരവധി ആരോപണങ്ങളാണ് പൊലീസ് അഴിച്ചുവിട്ടത്. മക്കളെ കേസില്‍ പെടുത്തുകയായിരുന്നുവെന്നും പെണ്‍കുട്ടിയുടെ കുടുംബം നിരന്തരം മക്കള്‍ക്കെതിരെ ഭീഷണി മുഴക്കിയെന്നും പൊലീസ് ആരോപിച്ചിരുന്നു. കേസിലെ മറ്റൊരു പ്രതി ഗോലു യാദവിനെ പൊലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു.

ബലാത്സംഗ കേസിലെ പ്രതികള്‍ക്കെതിരെ പരാതി നല്‍കിയതിനു പിന്നാലെ മാനസികമായി ഏറെ പീഡനങ്ങള്‍ സഹിക്കുന്നതായും നിരവധി ഭീഷണികള്‍ നേരിട്ടിരുന്നതായും പെണ്‍കുട്ടിയുടെ പിതാവും ബന്ധുക്കളും നേരത്തെതന്നെ ആരോപിച്ചിരുന്നു. അതിനിടെ എന്റെ അച്ഛന്‍ ഒരു സബ് ഇന്‍സ്‌പെകടറാണെന്ന കാര്യം മറക്കരുതെന്നു പ്രതികള്‍ ഭീഷണി മുഴക്കിയെന്ന ആരോപണവുമായി പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ രംഗത്തെത്തി.

പെണ്‍കുട്ടിയുടെ അച്ഛന്റെ മരണം കൊലപാതകമാണെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ ലൈംഗിക പീഡനത്തിനും ക്രിമിനല്‍ ഗൂഢാലോചനയ്ക്കും കേസെടുത്തിരുന്നുവെന്നും, പെണ്‍കുട്ടിയുടെ പിതാവിന്റെ ദുരൂഹമരണം അന്വേഷിക്കുമെന്നും കാന്‍പുര്‍ പൊലീസ് മേധാവി അറിയിച്ചു. അപകട മരണത്തിനു കേസെടുത്തതായും പൊലീസ് പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ശബരിമല വിഷയത്തില്‍ പിണറായി പരസ്യമായി മാപ്പു പറയണം, കടകംപള്ളിയുടേത് കബളിപ്പിക്കല്‍; രമേശ് ചെന്നിത്തല

തിരുവനന്തപുരം: ശബരിമലയില്‍ ഉണ്ടായ സംഭവവികാസങ്ങളില്‍ ഖേദപ്രകടനം നടത്തിയ ദേവസ്വം മന്ത്രിയുടെ പ്രസ്താവന ഭക്തജനങ്ങളെ കബളിപ്പിക്കുന്നതിന് മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിലപാട് തെറ്റായിപ്പോയെന്ന് അതില്‍ ദുഃഖമുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പരസ്യമായി പറയുമോ എന്ന് രമേശ് ചെന്നിത്തല ചോദിച്ചു. ശബരിമല വിഷയത്തില്‍ തെറ്റുപറ്റി എന്ന് സിപിഎം നിലപാടെടുത്ത ശേഷവും ഒരു തെറ്റും പറ്റിയിട്ടില്ലെന്ന് പരഞ്ഞയാളാണ് മുഖ്യമന്ത്രി. അതുകൊണ്ട് പിണറായി വിജയന്‍ പരസ്യമായി തെറ്റ് ഏറ്റു പറഞ്ഞ് ഭക്തജനങ്ങളോട് മാപ്പു […]

You May Like

Subscribe US Now