2021 ല്‍ ബിരുദമെടുത്തവരെ ​​ജോലിക്ക്​ വേണ്ടെന്ന്​ എച്ച്‌​.ഡി.എഫ്​.സി ബാങ്ക്​

User
0 0
Read Time:1 Minute, 37 Second

മധുര​: ​2021ല്‍ ബിരുദം പൂര്‍ത്തിയാക്കിയവരെ ​​ജോലിക്ക്​ വേണ്ടെന്ന് പത്രപരസ്യം നല്‍കി ​ എച്ച്‌​.ഡി.എഫ്​.സി ബാങ്ക്​. കോവിഡിനെ തുടര്‍ന്നുണ്ടായ സാഹചര്യത്തില്‍​ ഓണ്‍ലൈനില്‍ പഠിച്ച്‌​ ബിരുദമെടുത്തവരെ ജോലിക്ക്​ വേണ്ടെന്നാണ്​​ എച്ച്‌​.ഡി.എഫ്​.സി ബാങ്ക് നല്‍കിയ പരസ്യം പറയുന്നത്​​.

മധുര മേഖലയിലെ വിവിധ ഇടങ്ങളിലേക്ക്​ ഉദ്യോഗാര്‍ഥികളെ തേടിക്കൊണ്ട്​ നല്‍കിയ പത്രപരസ്യത്തിലാണ്​ വിവാദപരാമര്‍ശം​. ‘2021ല്‍ പാസായ ബിരുദധാരികളെ ഞങ്ങള്‍ക്ക്​ വേണ്ട’ എന്നതായിരുന്നു പരസ്യത്തിലെ പ്രധാന വാചകം.

വലിയ വിവാദവും പ്രതിഷേധവും ശക്​തമായതിന്​ പിന്ന​ാലെ ബാങ്ക്​ അധികൃതര്‍ വിശദീകരണവുമായി രംഗത്തെത്തി. സാമൂഹ്യമാധ്യമങ്ങളില്‍ വലിയ വിവാദമുണ്ടായതോ​െട പരസ്യം തയാറാക്കുന്നതിനിടയിലുണ്ടായ അക്ഷരതെറ്റാണെന്നും, അങ്ങനെ സംഭവിച്ചതില്‍ ​ഖേദിക്കുന്നുവെന്നും ബാങ്ക്​ അധികൃതര്‍ വിശദീകരിച്ചു.

2021 ലെ ബിരുദധാരികള്‍ക്കും പ്രായ മാനദണ്ഡം പാലിച്ച്‌​ ​േജാലിക്ക്​ അപേക്ഷിക്കാമെന്നും ബാങ്ക്​ അധികൃതര്‍ വെളിപ്പെടുത്തി. അതിനായി പുതിയ പരസ്യവും പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കോവിഡ് വ്യാപനം ; തമിഴ്നാട്ടില്‍ നാളെ മുതല്‍ കര്‍ശന നിയന്ത്രണം

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ നാളെ മുതല്‍ തമിഴ്നാട് നിയന്ത്രണം ശക്തമാക്കുന്നു. ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നവര്‍ക്കോ രണ്ട് ഡോസ് കോവിഡ് വാക്സിന്‍ എടുത്തവര്‍ക്കോ മാത്രമാണ് നാളെ മുതല്‍ തമിഴ്നാട്ടിലേക്ക് പ്രവേശനം അനുവദിയ്ക്കുക. യാത്രയ്ക്ക് 72 മണിക്കൂര്‍ മുന്‍പുള്ള ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആണ് വേണ്ടത്. രണ്ട് ഡോസ് വാക്സിന്‍ എടുത്ത് 14 ദിവസം പൂര്‍ത്തിയായവര്‍ക്കാണ് ഇളവ്. വാക്സിന്‍ സ്വീകരിച്ച യാത്രക്കാര്‍ ഈ സര്‍ട്ടിഫിക്കറ്റ് കാണിച്ചാല്‍ മതിയാകും. ഇതിന് മുന്നോടിയായി […]

You May Like

Subscribe US Now