23 വര്‍ഷമായി മകന്‍ പാക് ജയിലില്‍, മോചനം ആവശ്യപ്പെട്ട് 81കാരിയുടെ ഹര്‍ജി

User
0 0
Read Time:1 Minute, 37 Second

ഡല്‍ഹി; പാക് ജയിലില്‍ കഴിയുന്ന മകന്റെ മോചനത്തിനായി അമ്മ സുപ്രീംകോടതിയില്‍. സൈനികോദ്യോഗസ്ഥനായ ക്യാപ്റ്റന്‍ സഞ്ജിത് ഭട്ടാചാര്യയുടെ മോചനത്തിനായാണ് 81 കാരിയായ അമ്മ കമല ഭട്ടാചാര്യ ഹര്‍ജി നല്‍കിയത്. ഹര്‍ജിയില്‍ വാദം കേള്‍ക്കാം എന്നറിയിച്ച കോടതി കേന്ദ്ര സര്‍ക്കാരിനു നോട്ടിസ് അയച്ചു.

നയതന്ത്ര ഇടപെടല്‍ ആവശ്യപ്പെടുന്നതിനൊപ്പം മാനുഷിക പരിഗണന വേണമെന്നും ആവശ്യമുണ്ട്. സമാന സാഹചര്യത്തില്‍ ജയലിലുകളില്‍ കഴിയുന്നവരുടെ പട്ടിക കാണേണ്ടതുണ്ടെന്നു കോടതി വ്യക്തമാക്കി.

പാക്കിസ്ഥാനിലെ അജ്ഞാതമായ ജയിലിലാണ് കഴിഞ്ഞ 23 വര്‍ഷവും 9 മാസവുമായി മകന്‍ എന്നാണ് കമല ഹര്‍ജിയില്‍ പറയുന്നത്. മകനെതിരെ കേസുപോലും രജിസ്റ്റര്‍ ചെയ്തിട്ടില്ല. എന്നാല്‍ മകന്റെ മോചനത്തിനായി സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെന്നും അവര്‍ പറഞ്ഞു.

1997 ഏപ്രിലിലാണ് ലാണ് മകനെ കാണാതായതായതായി അറിയിപ്പു ലഭിക്കുന്നത്. ഗുജറാത്തിലെ റാന്‍ ഓഫ് കച്ചില്‍ പട്രോളിങ് ഡ്യൂട്ടിക്ക് പോയ മകനെയും മറ്റൊരു വ്യക്തിയേയുമാണ് ദുരൂഹസാഹചര്യത്തില്‍ കാണാതാകുന്നത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഹിമന്തയും മത്സരരംഗത്തേക്ക്; അസമില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയില്‍ ആശയക്കുഴപ്പം

ഗുവാഹത്തി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കനിരിക്കെ അ‌സമില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയില്‍ ആശയക്കുഴപ്പം. ഹിമന്ത ബിശ്വ ശര്‍മ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ബിജെപി പ്രഖ്യാപിച്ചതോടെയാണ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയില്‍ ആശക്കുഴപ്പം നേരിട്ടത്. സംസ്ഥാന പ്രസിഡന്റ് രഞ്ജിത്ത് കുമാര്‍ ദാസിനേയും നിലവിലെ മുഖ്യമന്ത്രി സ്‌നോവലിനേയുമായിരുന്നു ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിയിരുന്നത്. അതേസമയം ഒന്നും രണ്ടും ഘട്ട തിരഞ്ഞെടുപ്പില്‍ മത്സിരക്കുന്ന സ്ഥാനാര്‍ഥികളുടെ പട്ടിക ബിജെപി പുറത്തു വിട്ടിരുന്നു. മൂന്നാംഘട്ട വോട്ടെടുപ്പിലാണ് രഞ്ജിത്ത് കുമാര്‍ മത്സരിക്കുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ […]

You May Like

Subscribe US Now