400 കോ​ടി​യു​ടെ അട്ടിമറി ; പ്രഫുല്‍ പട്ടേലിനെതിരെ അഴിമതി ആരോപിച്ച്‌ പ്രധാനമന്ത്രിക്ക് ഉദ്യോഗസ്ഥരുടെ കത്ത്

User
0 0
Read Time:4 Minute, 9 Second

ലക്ഷദ്വീപില്‍ പുതുതായി അധികാരമേറ്റ അ​ഡ്മി​നി​സ്ട്രേ​റ്റ​ര്‍ പ്ര​ഫു​ല്‍ ഖോ​ദ പ​ട്ടേ​ലി​നെ​തി​രെ അ​ഴി​മ​തി ആ​രോ​പ​ണ​വു​മാ​യി ദാ​മ​ന്‍-​ദി​യു സി​ല്‍​വ​സ​യി​ലെ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍. ല​ക്ഷ​ദ്വീ​പ് അ​ഡ്മി​നി​സ്ട്രേ​റ്റ​ര്‍ ​കൂ​ടി​യാ​യ പ്രഫുല്‍ 2016 മു​ത​ല്‍ ദാ​മ​ന്‍-​ ദി​യു​വി​ലെ​യും ചു​മ​ത​ല വ​ഹി​ക്കു​ന്നു​ണ്ട്.

400 കോ​ടി​യു​ടെ നി​ര്‍​മാ​ണ​ക്ക​രാ​റു​ക​ള്‍ പ്ര​ഫു​ല്‍ പ​ട്ടേ​ല്‍ വേ​ണ്ട​പ്പെ​ട്ട​വ​ര്‍​ക്ക് ന​ല്‍​കി​യെ​ന്നും ഔ​ദ്യോ​ഗി​ക വ​സ​തി മോ​ടി​പി​ടി​പ്പി​ക്കാ​ന്‍ 17.5 കോ​ടി ധൂ​ര്‍​ത്ത​ടിച്ചെ​ന്നും ആ​രോ​പി​ച്ചാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഒന്നടങ്കം ചേ​ര്‍​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് ക​ത്ത​യ​ച്ച​ത്.

വി​ക​സ​ന​ത്തിെന്‍റ മ​റ​വി​ല്‍ പ​ട്ടേ​ല്‍ ന​ട​ത്തു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ദു​രൂ​ഹ​മാ​ണെ​ന്ന് അ​വ​ര്‍ ആരോപിക്കുന്നു . ഒ​രു ആ​ര്‍​ക്കി​ടെ​ക്ടു​പോ​ലു​മ​ല്ലാ​ത്ത അ​മി​ത് ജ​യ​ന്തി​ലാ​ല്‍ ഷാ ​എ​ന്ന​യാ​ള്‍​ക്ക് ക​രാ​റു​ക​ള്‍ ന​ല്‍​കു​ന്ന​ത് അ​ന്വേ​ഷി​ക്ക​ണം. പ്ര​ഫു​ല്‍ പ​ട്ടേ​ലിെന്‍റ മ​ക​നും അ​ദ്ദേ​ഹ​ത്തിന്‍റെ ക​മ്ബ​നി​യാ​യ അ​റാ​റ​ത്ത് അ​സോ​സി​യേ​റ്റ്സു​മാ​യി ബ​ന്ധ​പ്പെ​ട്ട വ്യക്തിയാണ് ജ​യ​ന്തി​ലാ​ല്‍ ഷാ. ​

“വി​ക​സ​ന​ത്തിെന്‍റ മറവില്‍ അ​ഞ്ച് ഘ​ട്ട​ത്തി​ലാ​യാ​ണ് ഇ​ട​പാ​ടു​ക​ള്‍ ന​ട​ന്ന​ത്. തീ​ര​ദേ​ശ വി​ക​സ​നം, റോ​ഡ് വീ​തി​കൂ​ട്ട​ല്‍ എ​ന്നി​വ​ക്ക്​ പ​ദ്ധ​തി രൂ​പ​രേ​ഖ ത​യാ​റാ​ക്കാ​ന്‍ വി​വാ​ദ ക​മ്ബ​നി​യെ ഏ​ല്‍​പി​ച്ച​താ​യി​രു​ന്നു തു​ട​ക്കം. തു​ട​ര്‍​ന്ന് സ്ഥ​ല​ത്തെ മി​ക​ച്ച എ​ന്‍​ജി​നീ​യ​ര്‍​മാ​രെ​യും ഉ​ദ്യോ​ഗ​സ്ഥ​രെ​യും മാ​റ്റി​നി​ര്‍​ത്തി അ​ഡ്മി​നി​സ്ട്രേ​റ്റ​റു​ടെ ഇ​ഷ്​​ട​ക്കാ​ര​നാ​യ ബി.​സി. വാ​ര്‍​ലി​യെ എ​ല്ലാ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ​യും ത​ല​പ്പ​ത്ത് നി​യ​മി​ച്ചു. നി​ര്‍​മാ​ണ​ത്തി​ന് വി​വി​ധ ക​മ്ബ​നി​ക​ളി​ല്‍​നി​ന്ന് താ​ല്‍​പ​ര്യ​പ​ത്രം ക്ഷ​ണി​ക്കു​ക​യും ഇ​തി​ല്‍ യോ​ഗ്യ​ത​യി​ല്ലാ​ത്ത ജ​യ​ന്തി​ലാ​ല്‍ ഷാ​യു​ടെ ക​മ്ബ​നി​യെ തെ​ര​ഞ്ഞെ​ടു​ക്കു​ക​യും ചെ​യ്തെ​ന്ന് അ​വ​ര്‍ ആ​രോ​പി​ച്ചു. ഇ​ത് തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ള​ട​ക്ക​മാ​ണ് പ​രാ​തി.

ഇത്തരത്തിലാണ് അ​ഡ്മി​നി​സ്ട്രേ​റ്റ​ര്‍ ല​ക്ഷ​ദ്വീ​പി​ലി​ലും ഇ​ട​പെ​ടു​ന്ന​തെ​ന്ന് ഇ​തോ​ടെ വ്യ​ക്ത​മാ​കു​ക​യാ​ണെ​ന്ന് ദ്വീ​പു​വാ​സി​ക​ള്‍ ആരോപിച്ചു .വി​ക​സ​ന​ത്തിെന്‍റ പേരില്‍ ജ​ന​ങ്ങ​ളെ കു​ടി​യൊ​ഴി​പ്പി​ക്കു​ക​യും ശാ​സ്ത്രീ​യ അ​ടി​ത്ത​റ​യി​ല്ലാ​ത്ത പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ക​യും ചെ​യ്യു​ന്ന​ത് കു​ത്ത​ക ക​മ്ബ​നി​ക​ള്‍​ക്ക് വേ​ണ്ടി​യാ​ണെ​ന്നും അ​വ​ര്‍ ആ​​രോ​പി​ക്കു​ന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഇനി സാധാരണ ജീവിതത്തിലേക്ക്; ആറ് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്‌ക്കൊടുവില്‍ കുട്ടിയുടെ 'മൂന്നാമത്തെ കാല്‍' നീക്കം ചെയ്തു

ലുധിയാന: ആറു മണിക്കൂര്‍ നീണ്ടുനിന്ന അപൂര്‍വ ശസ്ത്രക്രിയയില്‍ വയസുള്ള ആണ്‍കുട്ടിയുടെ ‘മൂന്നാമത്തെ കാല്‍’ ഡോക്ടര്‍മാര്‍ നീക്കം ചെയ്തു. മോഡല്‍ ടൗണിലെ ഒരു ആശുപത്രിയില്‍വച്ചാണ് ശസ്ത്രക്രിയ നടന്നത്. ഒരു വയസുകാരനാണ് ശസ്ത്രക്രിയയ്ക്ക് വിധേയനായത്. മൂന്ന് കാലുകളുമായി ജനിച്ച കുട്ടി നാട്ടുകാര്‍ക്ക് കൗതുകമായിരുന്നു. രണ്ട് സാധാരണ കാലുകളും, ശക്തി കുറഞ്ഞ മറ്റൊരു കാലുമായിരുന്നു കുട്ടിയ്ക്കുണ്ടായിരുന്നത്. ശക്തി കുറവായിരുന്നെങ്കിലും മൂന്നാമത്തെ കാലിന് നാഡീപരമായി കേടുപാടുകള്‍ ഇല്ലായിരുന്നു. നിലവില്‍ പീഡിയാട്രിക് ഐസിയുവില്‍ നിരീക്ഷണത്തിലുള്ള സുഖം പ്രാപിച്ചുവരികയാണെന്ന് […]

Subscribe US Now