വാഷിംഗ്ടണ്‍ ഡിസി : ബൈഡന്-കമലാഹാരിസ് ടീമിന്റെ ഡൊമസ്റ്റിക്ക് പോളിസി ഉപദേശകരായി രണ്ടു ഇന്ത്യന്‍ അമേരിക്കര്‍ കൂടിയായി. ചിരാഗ് ബെയ്ന്‍ , പ്രൊണിറ്റ ഗുപ്ത എന്നിവരെ ബൈഡന് നിയമിച്ചു. ഇത് സംബന്ധിച്ചു മാര്‍ച്ച് അഞ്ചിനാണ് വൈറ്റ് ഹൌസ് സ്ഥിരീകരണം നല്‍കിയത്. ഇന്ത്യന്‍-അമേരിക്കന്‍ വംശജര്‍ അമേരിക്ക കൈയടക്കുന്നു എന്ന് ബൈഡന് തമാശരൂപേണയാണെങ്കിലും പ്രസ്താവിച്ചതിനു തൊട്ടടുത്ത ദിവസം തന്നെ രണ്ടു പേരെ നിയമിച്ചത് ഏറെ ചര്‍ച്ചാ വിഷയമായി . ബൈഡന് വൈസ് പ്രസിഡന്റ് ആയിരിക്കുമ്ബോള്‍ […]
ഗായിക മഞ്ജുഷ മോഹന്റെ പിതാവ് അന്തരിച്ചു; അപകടം മഞ്ജുഷയുടെ മരണത്തിനിടയാക്കിയ അതേ സ്കൂട്ടറില്‍ സഞ്ചരിക്കവേ
പെരുമ്ബാവൂര്‍ : വാഹനാപകടത്തില്‍ അന്തരിച്ച ഗായികയും നര്‍ത്തകിയും റിയാലിറ്റി ഷോ താരവുമായ മഞ്ജുഷ മോഹന്റെ പിതാവ് മോഹന്‍ദാസ് വാഹനാപകടത്തില്‍ മരിച്ചു. ഞ്ജുഷയുടെ മരണത്തിനിടയാക്കിയ അതേ സ്കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടെയായിരുന്നു അപകടം. മോഹന്‍ദാസ് സഞ്ചരിച്ച സ്കൂട്ടറില്‍ ബൊലേറോ പിക്ക് അപ്പ് ഇടിക്കുകയായിരുന്നു. അപകട ശേഷം നിര്‍ത്താതെ പോയ വാഹനം പിന്നീട് പിടികൂടി. പെരുമ്ബാവൂര്‍ പുല്ലുവഴിയിലാണ് അപകടം നടന്നത്. 2018 ലായിരുന്നു റിയാലിറ്റി ഷോ താരം മഞ്ജുഷ മോഹന്‍ദാസ് സ്കൂട്ടര്‍ അപകടത്തില്‍ മരിച്ചത്. എംസി […]
ഡല്‍ഹിയില്‍ വിദ്യാഭ്യാസ ബോര്‍ഡ് രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സ്വന്തമായി വിദ്യാഭ്യാസ ബോര്‍ഡ് രൂപീകരിക്കുമെന്ന് അരവിന്ദ് കേജരിവാള്‍ പറഞ്ഞു. കൂടാതെ ഡല്‍ഹി ബോര്‍ഡ് ഓഫ് സ്കൂള്‍ എജ്യുക്കേഷന്‍ രൂപീകരിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്കി. ഡല്‍ഹിയില്‍ 1,000 സര്‍ക്കാര്‍ സ്കൂളുകളും 1,700 പ്രൈവറ്റ് സ്കൂളുകളുമാണുള്ളത്. കൂടാതെ എല്ലാ സര്‍ക്കാര്‍ സ്കൂളുകളും ഭൂരിഭാഗം സ്വകാര്യ സ്കൂളുകളും സിബിഎസ്ഇയിലാണ് അഫിലിയേറ്റ് ചെയ്തിരിക്കുന്നത്. അടുത്ത അധ്യായന വര്‍ഷം 20 മുതല്‍ 25 വരെ സ്കൂളുകള്‍ സിബിഎസ്ഇ അഫിലിയേഷന് ഉപേക്ഷിച്ച് പുതിയ ബോര്‍ഡിന്റെ ഭാഗമാകുമെന്നാണ് […]
തൃശൂര്‍ പൂരം നടത്തിപ്പ്: ആശങ്കയറിയിച്ച് പൊലീസും ആരോഗ്യ വകുപ്പും
സര്‍ക്കാറില്‍നിന്ന് പ്രത്യേക അനുമതി തേടുമെന്ന് കലക്ടര്‍ •പുറത്തേക്ക് എഴുന്നള്ളിപ്പിന് 15 ആനകളെ അനുവദിക്കണമെന്ന് ദേവസ്വങ്ങള്‍ തൃശൂര്‍: ആള്‍ക്കൂട്ടം പങ്കെടുത്തുള്ള പൂരം നടത്തിപ്പില്‍ ആശങ്കയറിയിച്ച് ആരോഗ്യവകുപ്പും പൊലീസും. കലക്ടറുടെ ചേംബറില്‍ പൂരം കോര്‍ കമ്മിറ്റി യോഗത്തിലാണ് ഇരുവകുപ്പുകളും ആശങ്ക അറിയിച്ചത്. കോവിഡ് പശ്ചാത്തലത്തില്‍ ജനങ്ങളെ പരമാവധി കുറച്ചു തൃശൂര്‍ പൂരം നടത്താന്‍ വ്യക്തമായ പ്ലാന്‍ തയാറാക്കി സര്‍ക്കാറിനു സമര്‍പ്പിക്കുമെന്ന് കലക്ടര്‍ എസ്. ഷാനവാസ് യോഗത്തില്‍ അറിയിച്ചു. എല്ലാ ചടങ്ങുകളും ഉള്‍പ്പെടുത്തി ജനങ്ങളെ പരമാവധി […]
വിനോദിനിയെ അറിയില്ല; ഫോണ്‍ നല്‍കിയത് സ്വപ്നയ്ക്കെന്ന് സന്തോഷ് ഈപ്പന്
തിരുവനന്തപുരം : വിനോദിനിയെ അറിയില്ലെന്ന് സന്തോഷ് ഈപ്പന്. സ്വപ്ന സുരേഷിനാണ് ഫോണ്‍ നല്‍കിയതെന്നും സന്തോഷ് ഈപ്പന് പ്രതികരിച്ചു. സ്വപ്ന ആര്‍ക്ക് നല്‍കിയെന്ന് അറിയില്ല. കോടിയേരി ബാലകൃഷ്ണനെ നേരിട്ട് കണ്ടിട്ടില്ലെന്നും സന്തോഷ് ഈപ്പന് പറഞ്ഞു. ‘വിനോദിനിയെ അറിയില്ല. അറിയാത്ത ആള്‍ക്ക് എങ്ങനെയാണ് ഫോണ്‍ നല്‍കുക? 1.13 ലക്ഷത്തിന്റെ വിലകൂടിയ ഐഫോണ്‍ അല്സാബിക്കാണ് നല്‍കിത്. ഫോണ്‍ അല്‍സാബിക്ക് നല്‍കുമെന്ന് സ്വപ്ന പറഞ്ഞിരുന്നു. അല്‍സാബി തന്നോട് നേരിട്ട് നന്ദി പറഞ്ഞു.’- സന്തോഷ് ഈപ്പന് പറഞ്ഞു. […]
വിവാഹേതര ബന്ധം കണ്ടുപിടിച്ച ഭര്‍ത്താവിനെ കൊലപ്പെടുത്തി; ഭാര്യയും സുഹൃത്തുക്കളും അറസ്റ്റില്‍
ഇന്‍ഡോര്‍: വിവാഹേതര ബന്ധത്തെക്കുറിച്ച് മനസിലാക്കിയ ഭര്‍ത്താവിനെ കാമുകന്റെയും സുഹൃത്തിന്റെയും സഹായത്തോടെ കൊലപ്പെടുത്തി യുവതി. ഇന്‍ഡോര്‍ ബെത്മ സ്വദേശി ഭരത് ഗെഹ്ലോട്ട് (45) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇയാളുടെ ഭാര്യ സാവിത്രി ഗെഹ്ലോട്ടിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം ഇയാളെ കാണാനില്ലെന്ന് കാട്ടി സാവിത്രി തന്നെ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ഭരതിനെ കാണാനില്ലെന്ന പരാതിയുമായി സാവിത്രി പൊലീസ് സ്റ്റേഷനിലെത്തിയത്. മാര്‍ച്ച് ഒന്ന് മുതല്‍ ഭര്‍ത്താവിനെ […]
ലോകത്തെ ‘മോസ്റ്റ് പോപ്പുലര്‍’ സിനിമകളുടെ പട്ടികയില്‍ ഇടംനേടി ദൃശ്യം 2
പ്രമുഖ സിനിമാ വെബ്സൈറ്റായ ഐഎംഡിബിയില്‍ ലോകത്തിലെ തന്നെ ‘മോസ്റ്റ് പോപ്പുലര്‍’ സിനിമകളുടെ പട്ടികയില്‍ ഇടംനേടി ദൃശ്യം 2. നൂറ് സിനിമകളുളള പട്ടികയില്‍ പത്താം സ്ഥാനത്താണ് ദൃശ്യം 2. ഈ പട്ടികയില്‍ ഇടംപിടിച്ച ഏക ഇന്ത്യന്‍ സിനിമയാണ് ദൃശ്യം 2 എന്നതാണ് മറ്റൊരു സവിശേഷത. ലോകമൊട്ടാകെയുള്ള പ്രേക്ഷകര്‍ ചര്‍ച്ച ചെയ്യുന്ന, റിലീസിനൊരുങ്ങുന്നതും റിലീസ് കഴിഞ്ഞതുമായ ചിത്രങ്ങളാണ് ഈ പട്ടികയില്‍ ഉള്ളത്. ഹോളിവുഡ് സിനിമകളായ ഐ കെയര്‍ എ ലോട്ട്, മോര്‍ടല്‍ കോംപാട്, […]
ഇന്ത്യയിലേയ്ക്ക് അതിക്രമിച്ച് കയറാന്‍ ശ്രമിച്ച പാക് ഭീകരനെ സുരക്ഷാ സേന വെടിവെച്ച് കൊന്നു
ജെയ്പൂര്‍ : ഇന്ത്യന്‍ അതിര്‍ത്തിയിലേയ്ക്ക് അതിക്രമിച്ച് കയറാന്‍ ശ്രമിച്ച പാക് ഭീകരനെ സുരക്ഷാ സേന വെടിവെച്ച് കൊന്നു. അനുപ്ഗറിലെ ശ്രീ ഗംഗാനഗര്‍-ബികാനേര്‍ പ്രദേശത്ത് കൂടെയാണ് ഇയാള്‍ രാജ്യത്തേയ്ക്ക് അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചത്. കഴിഞ്ഞ ദിവസം രാവിലെയോടെയായിരുന്നു സംഭവം. സംശയാസ്പദമായ സാഹചര്യത്തിലാണ് ഇയാള്‍ അതിര്‍ത്തി കടക്കുന്നതായി കണ്ടത്. തുടര്‍ന്ന് സുരക്ഷാ സേന ഇയാളോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പിന്മാറാന് തയ്യാറാകാതിരുന്നതോടെ ഭീകരന് നേരെ സുരക്ഷാ സേന വെടിയുതിര്‍ക്കുകയായിരുന്നു. ഭീകരന്റെ മൃതദേഹം പോലീസിന് […]
കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം തടയാന്‍ ശ്രമം; മുഖ്യമന്ത്രിക്കെതിരെ കെ. സുരേന്ദ്രന്
തിരുവനന്തപുരം: അധികാരം ഉപയോഗിച്ച് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം തടയാനാണ് മുഖ്യമന്ത്രി പിണറായി വിജയന് ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. കേസില്‍ മുഖ്യമന്ത്രിക്ക് ഭയപ്പെടാനുണ്ട്. അത് കൊണ്ടാണ് ഇത്തരം നീക്കങ്ങളെന്നും സുരേന്ദ്രന് പറഞ്ഞു. അഴിമതി കേസുകളില്‍ മുഖ്യമന്ത്രിയുടെ നിലപാട് രാജ്യത്ത് ഇതുവരെ കേട്ടിട്ടില്ലാത്തതാണ്. എതിര്‍ക്കാന്‍ നിയമപരമായ മാര്‍ഗങ്ങളുണ്ട്. അല്ലാതെ അന്വേഷണ ഏജന്‍സികളുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിക്കുകയല്ല ചെയ്യേണ്ടതെന്നും അദ്ദേഹം വിമര്‍ശിച്ചു. മുഖ്യമന്ത്രിയും സര്‍ക്കാരും അന്വേഷണത്തെ ഭയക്കുകയാണ്. സഹകരിച്ച് അന്വേഷണം നടത്താമെന്നായിരുന്നു […]
കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ രാഷ്ട്രീയക്കളിക്കെതിരെ എല്‍.ഡി.എഫിന്റെ കസ്റ്റംസ് ഓഫീസ് മാര്‍ച്ച്
കോഴിക്കോട്: മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വ്യക്തിഹത്യ നടത്താനായി കേന്ദ്ര ഏജന്‍സികള്‍ രാഷ്ട്രീയ കള്ളക്കളികള്‍ നടത്തുവെന്നാരോപിച്ച് എല്‍.ഡി.എഫ് നേതൃത്വത്തില്‍ കസ്റ്റംസ് ഓഫീസുകളിലേക്ക് മാര്‍ച്ച് നടത്തി. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കസ്റ്റംസ് മേഖലാ ഓഫീസുകളിലേക്കാണ് മാര്‍ച്ച് നടത്തിയത്. എല്‍.ഡി.എഫ് സര്‍ക്കാറിനെ കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് കീഴ്പെടുത്താനുള്ള നീക്കമാണ് ബി.ജെ.പി നടത്തുന്നത്. സംസ്ഥാന ഭരണനേതൃത്വത്തെയും സര്‍ക്കാരിനെയും അവഹേളിക്കാനുള്ള ഹീന ശ്രമമാണ് കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികളെ ഉപയോഗിച്ച് നടത്തുന്നതെന്ന് നേതാക്കള്‍ പറഞ്ഞു. തിരുവനന്തപുരം കസ്റ്റംസ് ഓഫീസിലേക്ക് നടന്ന […]