അംബാനിയുടെ ഒന്നാം സ്ഥാനത്തിന് ഇളക്കം തട്ടുന്നു; അതിവേഗം സ്വത്ത് വര്‍ദ്ധിപ്പിച്ച്‌ അദാനി, കൂടിയത് മ‌റ്റ് ശതകോടീശ്വരന്മാര്‍ക്ക് ലഭിച്ചതിലേറെ സമ്ബത്ത്

User
0 0
Read Time:3 Minute, 54 Second

മുംബയ്: ഇന്ത്യയിലെ ഏറ്റവും സമ്ബന്നന്‍ ആര്? വര്‍ഷങ്ങളായി ഇതിന് ഒറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളൂ, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. ഭീഷണികളൊന്നുമില്ലാതെ, കുത്തകയായി മുകേഷ് അംബാനി നിലനിറുത്തിപ്പോന്ന ഒന്നാംസ്ഥാനം പിടിച്ചെടുക്കാന്‍ ഇപ്പോഴിതാ മറ്റൊരാള്‍ കുതിച്ചെത്തുകയാണ്, അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി.

ഏഷ്യയിലെ തന്നെ ഏറ്റവും സമ്ബന്നനാണ് മുകേഷ് അംബാനി. എന്നാല്‍ കഴിഞ്ഞദിവസം ഏഷ്യയിലെ രണ്ടാമത്തെ വലിയ സമ്ബന്നനെന്ന പട്ടം ഗൗതം അദാനി സ്വന്തമാക്കിയിരുന്നു. ഇതോടെ, ഏഷ്യയിലെ ഏറ്റവും വലിയ സമ്ബന്നരില്‍ ആദ്യ രണ്ടുസ്ഥാനങ്ങള്‍ ഇന്ത്യക്കാരുടെ കൈവശമായി. 800 കോടി ഡോളറിന്റെ (59,000 കോടി രൂപ) അകലമേ അംബാനിയും അദാനിയും തമ്മില്‍ ആസ്തിയില്‍ ഇപ്പോഴുള‌ളു. കൊവിഡ് കാലത്ത് അദാനിയുടെ ആസ്‌തിക്കുതിപ്പ് കണക്കാക്കിയാല്‍, ഈ അകലം അതിവേഗം അദാനി കീഴടക്കുമെന്നാണ് സാമ്ബത്തിക ലോകത്തിന്റെ വിലയിരുത്തല്‍.

കൊവിഡിന് മുമ്ബ് ഗൗതം അദാനിയുടെ ആസ്തി 3,380 കോടി ഡോളറായിരുന്നു (2.50 ലക്ഷം കോടി രൂപ). കൊവിഡ് കാലത്ത് ആസ്തി 3,520 കോടി ഡോളര്‍ (2.60 ലക്ഷം കോടി രൂപ) വര്‍ദ്ധിച്ചു. ഇപ്പോള്‍ ആകെ ആസ്തി 6,900 കോടി ഡോളര്‍ (5.10 ലക്ഷം കോടി രൂപ). 7,700 കോടി ഡോളറാണ് (5.69 ലക്ഷം കോടി രൂപ) മുകേഷ് അംബാനിയുടെ ആസ്തി. ബ്ളൂംബെര്‍ഗിന്റെ ആഗോള ശതകോടീശ്വര പട്ടികയില്‍ 13ാമനാണ് മുകേഷ്. 14ാം സ്ഥാനത്ത് അദാനിയുണ്ട്. നിലവിലെ ട്രെന്‍ഡ് തുടര്‍ന്നാല്‍, ആഗോളപട്ടികയിലും മുകേഷ് അംബാനി വൈകാതെ അദാനിയുടെ പിന്നിലേക്ക് വീഴും.

കുതിക്കുന്ന സമ്ബത്ത്

കൊവിഡില്‍ ഗൗതം അദാനിയുടെ ആസ്തിയിലുണ്ടായ വര്‍ദ്ധന 3,520 കോടി ഡോളറാണ്. ഏറ്റവും സമ്ബന്നരായ മറ്റ് 19 ഇന്ത്യന്‍ ശതകോടീശ്വരന്മാര്‍ ചേര്‍ന്ന് ആസ്തിയില്‍ ഇക്കാലയളവില്‍ കൂട്ടിച്ചേര്‍ത്തത് ആകെ 2,450 കോടി ഡോളര്‍. അസിം പ്രേംജി 607 കോടി ഡോളര്‍, ഒ.പി. ജിന്‍ഡാല്‍ ഗ്രൂപ്പിലെ സാവിത്രി ജിന്‍ഡാല്‍ 400 കോടി ഡോളര്‍, ലക്ഷ്മി മിത്തല്‍ 393 കോടി ഡോളര്‍ എന്നിവരാണ് മികച്ച സമ്ബദ് വളര്‍ച്ച കുറിച്ച മറ്റ് പ്രമുഖര്‍. 33.4 കോടി ഡോളറിന്റെ മുകേഷിന്റെ നേട്ടം. കോട്ടക് മഹീന്ദ്ര ബാങ്ക് മാനേജിംഗ് ഡയറക്ടര്‍ ഉദയ് കോട്ടക് മാത്രമാണ് ആസ്തിയില്‍ 100 കോടിയിലേറെ ഡോളറിന്റെ ഇടിവ് നേരിട്ടത്.

നേട്ടമായി ഓഹരിക്കുതിപ്പ്

അദാനി ഗ്രൂപ്പിന് കീഴിലെ കമ്ബനികളുടെ ഓഹരിവില കൊവിഡ് കാലത്ത് മുന്നേറിയത് 100 മുതല്‍ 260 ശതമാനം വരെയാണ്. ഗൗതം അദാനിയുടെ ആസ്തിക്കുതിപ്പിനെ പിന്നിലെ കാരണവും ഇതാണ്. അദാനി ടോട്ടല്‍ ഗ്യാസ്, അദാനി ട്രാന്‍സ്മിഷന്‍, അദാനി എന്റര്‍പ്രൈസസ് എന്നിവയുടെ കുതിപ്പ് 175 മുതല്‍ 257 ശതമാനം വരെയാണ്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കുട്ടികള്‍ക്കുളള വാക്‌സിന്‍ ഉടന്‍ എത്തിയേക്കും; അന്തിമഘട്ട പരീക്ഷണം അടുത്തമാസം ആരംഭിക്കുമെന്ന് ഭാരത് ബയോടെക്ക്

​​​​​ന്യൂഡല്‍ഹി:കുട്ടികള്‍ക്കുള്ള വാക്‌സിന്‍റെ അടുത്ത ഘട്ട പരീക്ഷണം ജൂണില്‍ തുടങ്ങിയേക്കുമെന്ന് പ്രമുഖ മരുന്ന് കമ്ബനിയായ ഭാരത് ബയോടെക്ക്. ഭാരത് ബയോടെക്കിന്‍റെ കുട്ടികള്‍ക്കുള്ള കൊവാക്‌സിന്‍റെ രണ്ടും മൂന്നും ഘട്ട പരീക്ഷണത്തിന് ദിവസങ്ങള്‍ക്ക് മുമ്ബാണ് ഡ്രഗസ് കണ്‍ട്രോളര്‍ അനുമതി നല്‍കിയത്. പ്രമുഖ പൊതുമേഖല ഗവേഷണ സ്ഥാപനമായ ഐ സി എം ആറുമായി സഹകരിച്ചാണ് കൊവാക്‌സിന്‍ വികസിപ്പിക്കുന്നത്. സാമ്ബത്തിക വര്‍ഷത്തിന്‍റെ മൂന്നോ നാലോ പാദത്തില്‍ കൊവാക്‌സിന് ലോകാരോഗ്യസംഘടന അനുമതി നല്‍കുമെന്നാണ് പ്രതീക്ഷയെന്ന് ഭാരത് ബയോടെക്ക് അധികൃതര്‍ […]

You May Like

Subscribe US Now