അച്ചടി സ്ഥാപനങ്ങള്‍ തുറക്കില്ല; കടയില്‍ കയറാന്‍ ക്ഷണക്കത്ത് വേണമെന്ന നിര്‍ദ്ദേശവും; തലപുകഞ്ഞ് ജനങ്ങള്‍

User
0 0
Read Time:1 Minute, 49 Second

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച കോവിഡ് മാര്‍ഗനിര്‍ദേശത്തില്‍ വ്യാപക ആശയക്കുഴപ്പമെന്ന് പരാതി.

ചെരിപ്പ്കട, ജ്വല്ലറി, വസ്ത്രവ്യാപാര സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ആഴ്ചയില്‍ മൂന്ന് ദിവസം തുറക്കാമെന്ന അനുമതി ഉണ്ടായിരുന്നു.

എന്നാല്‍ വിവാഹ ക്ഷണക്കത്ത് ഉള്ളവരെ മാത്രമേ കടയില്‍ പ്രവേശിപ്പിക്കാന്‍ പാടുള്ളൂവെന്നാണ് സര്‍ക്കാരിന്റെ ഉത്തരവ്. എന്നാല്‍ പുതിയ ഉത്തരവ് കേട്ടിട്ട് അന്തംവിട്ടിരിക്കുകയാണ് ജനങ്ങള്‍.

ജനങ്ങളും സ്ഥാപന ഉടമകളും. വിവാഹത്തില്‍ പങ്കെടുക്കാന്‍ ആകെ 20 പേര്‍ക്ക് മാത്രമെ അനുമതിയുള്ളൂ.

അടുത്ത ബന്ധുക്കള്‍ മാത്രമാകും ഇത്തരത്തില്‍ പങ്കെടുക്കുന്നത്. ഇതിനായി ആരും കത്തടിക്കാറുമില്ല.

ഇനി പേരിന് കത്തടിക്കാന്‍ തീരുമാനിച്ച്‌ കടയിലേക്ക് ചെന്നാല്‍ നിരാശരായി മടങ്ങേണ്ടി വരും.

അച്ചടി സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുമതിയില്ല. പിന്നെ ഏത് ക്ഷണക്കത്തുമായി ചെല്ലുമെന്നാണ് ജനം ചോദിക്കുന്നത്.

വിവാഹത്തില്‍ പങ്കെടുക്കുന്ന എണ്ണപ്പെട്ട ആളുകള്‍ക്ക് വേണ്ടി കത്തടിക്കാന്‍ ഇക്കണ്ട കടകളെല്ലാം തൊഴിലാളികളേയും വിളിച്ച്‌ തുറന്നുവെക്കുന്നതിന് എന്തിനാണെന്ന് കടയുടമകളും ചോദിക്കുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

രാജ്യത്ത് ഒരു തദ്ദേശീയ വാക്‌സിന്‍ കൂടിയെത്തുന്നു: പരീക്ഷണം അവസാനഘട്ടത്തില്‍

ന്യൂഡല്‍ഹി : ഒരു തദ്ദേശീയ വാക്‌സിന്‍ കൂടി ലഭ്യമാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബയോളജിക്കല്‍ ഇയുടെ കോവിഡ് വാക്‌സിന്‍ ഉടന്‍ വിതരണത്തിന് എത്തുമെന്നാണ് പ്രതീക്ഷ. ഇതിന്റെ ഭാഗമായി കമ്ബനിക്ക് കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡര്‍ നല്‍കി. 30 കോടി ഡോസ് വാക്‌സിന്‍ വാങ്ങുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ കമ്ബനിയുമായി ധാരണയിലെത്തിയത്. മുന്‍കൂറായി 1500 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ കൈമാറാന്‍ പോകുന്നത്. ഓഗസ്റ്റ്- ഡിസംബര്‍ കാലയളവില്‍ ധാരണയനുസരിച്ചുള്ള വാക്‌സിന്‍ ഡോസുകള്‍ കേന്ദ്രസര്‍ക്കാരിന് കൈമാറുമെന്നാണ് വിവരം. […]

Subscribe US Now