‘അജ്ഞാത കാമുകന്‍’ ആരെന്ന് അറിയാതെ രേഷ്മ: ചാറ്റ് വിവരങ്ങള്‍ ലഭ്യമാക്കണമെന്ന് ഫേസ്ബുക്കിനോട് ആവശ്യപ്പെട്ട് പോലീസ്

User
0 0
Read Time:3 Minute, 17 Second

കൊല്ലം: അനന്തു എന്ന തന്റെ ഫേസ്ബുക്ക് കാമുകന്‍, ബന്ധുക്കളായ ഗ്രീഷ്മ ആര്യ എന്നീ യുവതികള്‍ തന്നെയായിരുന്നെന്ന വിവരം റിമാന്‍ഡില്‍ കഴിയുന്ന പ്രതി രേഷ്മ ഇതുവരെ അറിഞ്ഞിട്ടില്ലെന്ന് സൂചന. അറസ്റ്റിന് ശേഷം നടന്ന പരിശോധനയില്‍ കോവിഡ് പോസിറ്റീവായ രേഷ്മ അട്ടക്കുളങ്ങര വനിതാ ജയിലില്‍ കോവിഡ് കേന്ദ്രത്തില്‍ നിരീക്ഷണത്തിലാണ്. ഇവിടേക്ക് കര്‍ശന പ്രവേശന നിയന്ത്രണം ഉള്ളതിനാല്‍ രേഷ്മ വിവരം അറിയാനുള്ള സാധ്യതയില്ലെന്ന് പോലീസ് വ്യക്തമാക്കി.

അതേസമയം, കരിയിലക്കുഴിയില്‍ ഉപേക്ഷിച്ച നവജാത ശിശു മരിച്ച കേസില്‍ വിശദമായി ചോദ്യം ചെയ്യുന്നതിനായി രേഷ്മയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയില്‍ അപേക്ഷ നല്‍കി. അറസ്റ്റിലായതിനു പിന്നാലെ രേഷ്മയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യുന്നതിന് കഴിഞ്ഞിരുന്നില്ല.

സംഭവവുമായിബന്ധപ്പെട്ട് രേഷ്മയെ അറസ്റ്റ് ചെയ്ത ദിവസം തന്നെ, പ്രസവിവം നടന്നതും കുട്ടിയെ ഉപേക്ഷിച്ചതുമായ സ്ഥലങ്ങളില്‍ എത്തിച്ചു തെളിവെടുപ്പ് നടത്തിയിരുന്നു. രേഷ്മയുടെ അ‍‍ജ്ഞാത ഫേസ്ബുക്ക് കാമുകനായി അഭിനയിച്ച്‌ ചാറ്റിംഗ് നടത്തിയ ബന്ധുക്കളായ ആര്യ ഗ്രീഷ്മ എന്നീ യുവതികളെ ഇത്തിക്കരയാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ രണ്ടു പേരുടെ രഹസ്യ മൊഴി രേഖപ്പെടുത്തും.

മരണപ്പെട്ട ആര്യയും രേഷ്മയും ചേര്‍ന്ന് അനന്തു എന്ന പേരില്‍ ഫേസ്ബുക്ക് ചാറ്റ് നടത്തി രേഷ്മയെ കബളിപ്പിച്ചിരുന്നു എന്ന വിവരം ആര്യ ഭര്‍തൃ മാതാവിനോടും ഗ്രീഷ്മ സുഹൃത്തിനോടും വെളിപ്പെടുത്തിയിരുന്നു. ഈ സുഹൃത്തിന്റെയും ആര്യയുടെ ഭര്‍തൃ മാതാവിന്റെയും രഹസ്യമൊഴിയാണ് രേഖപ്പെടുത്തുക.

ബാങ്ക് ഉദ്യോഗസ്ഥനായ അനന്തു എന്ന കാമുകനായി വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വഴി കഴിഞ്ഞ ഒന്നര വര്‍ഷത്തിലേറെ ഇവര്‍ രേഷ്മയുമായി ചാറ്റ് ചെയ്തിരുന്നു. രേഷ്മയുടെ ഭര്‍ത്താവ് വിഷ്ണുവിന്റെ സഹോദരന്റെ ഭാര്യയാണ് ആര്യ. വിഷ്ണുവിന്റെ സഹോദരിയുടെ മകളാണ് ഗ്രീഷ്മ. അന്വേഷണത്തിന്റെ ഭാഗമായി ഇരുവരുടെയും ചാറ്റ് വിവരങ്ങള്‍ ഫേസ്ബുക്ക് അധികൃതരോട് പോലീസ് ആവശ്യപ്പെട്ടിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

എങ്ങുമെത്താതെ സ്വര്‍ണ്ണക്കടത്ത് കേസ്; വിവാദങ്ങള്‍ക്കിന്ന് ഒരു വയസ്സ്

വിവാദമായ സ്വര്‍ണ്ണക്കടത്ത് കേസിന് ഇന്ന് ഒരു വര്‍ഷം തികയുന്നു. നാലിലേറെ ഏജന്‍സികള്‍ അന്വേഷിച്ചിട്ടും സ്വര്‍ണ്ണക്കടത്ത് കേസ് ഇതുവരെ എങ്ങുമെത്തിയില്ല. കേരള രാഷ്ട്രീയത്തില്‍ വിവാദ കൊടുങ്കാറ്റ് ഉയര്‍ത്തിയ സ്വര്‍ണ്ണക്കടത്ത് കേസ് ഒരു വര്‍ഷം തികയുമ്ബോള്‍ പ്രധാന പ്രതികളെ പോലും ഇനിയും കസ്റ്റഡിയില്‍ എടുക്കാന്‍ കഴിഞ്ഞിട്ടില്ല. ജൂലൈ 5ന് രാവിലെ 11 മണിയോടെയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് വിസ്‌ഫോടനാത്മകമായ ആ വാര്‍ത്ത പുറത്തെത്തുന്നത്. നയതന്ത്ര ബാഗേജില്‍ നിന്ന് 30 കിലോ സ്വര്‍ണ്ണം പിടികൂടി. […]

You May Like

Subscribe US Now