അണ്‍ലോക്ക് ചട്ടങ്ങള്‍ കാറ്റില്‍പറത്തി കര്‍ണാടക, കോവിഡ് വ്യാപനം ചൂണ്ടിക്കാട്ടി കേരളത്തിലേക്കുള്ള അതിര്‍ത്തികള്‍ അടച്ചു

User
0 0
Read Time:1 Minute, 55 Second

കാസര്‍കോട്: അണ്‍ലോക്ക് ചട്ടങ്ങള്‍ കണക്കിലെടുക്കാതെ കേരളത്തിലേക്കുള്ള റോഡുകള്‍ അടച്ച്‌ കര്‍ണാടക.

കേരളത്തിലെ കോവിഡ് വ്യാപനം ചൂണ്ടിക്കാട്ടി സംസ്ഥാന പാതയടക്കമുള്ള അതിര്‍ത്തി റോഡുകളാണ് കര്‍ണാടക അടച്ചത്.

ദേശീയ പാതയിലെ തലപ്പാടി ഉള്‍പ്പെടെയുള്ള നാല് ഇടങ്ങളില്‍ അതിര്‍ത്തി കടക്കുന്നവര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധന നിര്‍ബന്ധമാക്കി.

കേന്ദ്രത്തിന്റെ അണ്‍ലോക്ക് ചട്ടങ്ങളുടെ ലംഘനമാണ് കര്‍ണാടക നടത്തുന്നതെന്നാണ് പരക്കെയുള്ള ആരോപണം.

കോവിഡ് നിയന്ത്രണങ്ങള്‍ ബുധനാഴ്ച മുതല്‍ ശക്തമാക്കുമെന്ന് കര്‍ണാടക നേരത്തെ പ്രഖ്യാപിച്ചിരുന്നു.ദക്ഷിണ കന്നടയോട് ചേര്‍ന്നുള്ള അതിര്‍ത്തികളിലെ 17 പാതകളിലും നിയന്ത്രണം കൊണ്ടുവന്നിട്ടുണ്ട്.

ഇതില്‍ പതിമൂന്നിടത്തും പാത അടച്ചിട്ടുണ്ട്. തലപ്പാടി ഉള്‍പ്പെടെയുള്ള നാല് പാതകളില്‍ കര്‍ശന നിയന്ത്രണമാണ് കൊണ്ടുവന്നിട്ടുള്ളത്അതിര്‍ത്തി കടക്കുന്നതിന് കോവിഡ് പരിശോധന നിര്‍ബന്ധമാണെന്നാണ് കര്‍ണാടകയുടെ നിലപാട്.

അതിര്‍ത്തി കടന്ന് പോകേണ്ട വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ക്ക് വലിയ പ്രതിസന്ധിയാണ് ഇത് സൃഷ്ടിച്ചിരിക്കുന്നത്.

നീക്കത്തിനെതിരെ കര്‍ണാടക ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കാനുള്ള നീക്കത്തിലാണ് അതിര്‍ത്തി മേഖലയിലെ ജനങ്ങള്‍.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

സര്‍ക്കാര്‍ ഇടപെടല്‍ പ്രതീക്ഷിച്ച്‌ പിഎസ്‍സി ഉദ്യോഗാര്‍ത്ഥികള്‍; ഉദ്യോഗസ്ഥതല ചര്‍ച്ചയിലെ ഉറപ്പുകള്‍ ഇന്ന് വൈകുന്നേരത്തിനകം രേഖാമൂലം ലഭിച്ചില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: നിയമനം ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന സമരത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ പ്രതീക്ഷിച്ച്‌ പിഎസ്‍സി ഉദ്യോഗാര്‍ത്ഥികള്‍. ഉദ്യോഗസ്ഥതല ചര്‍ച്ചയിലെ ഉറപ്പുകള്‍ ഇന്ന് വൈകുന്നേരത്തിനകം രേഖാമൂലം ലഭിച്ചില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന മുന്നറിയിപ്പുമായി എല്‍ജിഎസ് ഉദ്യോഗാര്‍ത്ഥികള്‍. അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക് കടക്കാനാണ് ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ത്ഥികളുടെ തീരുമാനം.എന്നാല്‍ ഉദ്യോഗസ്ഥതല ചര്‍ച്ചയുടെ ഭാഗമായുള്ള ഉത്തരവ് ഉടനെ ഉണ്ടാകുമെന്ന് മന്ത്രി എ.കെ.ബാലന്‍ ഇന്നലെ പറഞ്ഞതില്‍ പ്രതീക്ഷ പുലര്‍ത്തുകയാണ് ഉദ്യോഗാര്‍ത്ഥികള്‍. ചര്‍ച്ചക്ക് ശേഷവും സിപിഒ, എല്‍ജിഎസ്, അധ്യാപക […]

You May Like

Subscribe US Now