‘അധ്വാനിക്കുന്ന സാധാരണക്കാരെ മൊത്തത്തിലാണ് അദ്ദേഹം അപമാനിച്ചത്’, ആരിഫിന്റെ പരാമര്‍ശം വേദനാജനകം; അരിത ബാബു

User
0 0
Read Time:1 Minute, 55 Second

പാല്‍ സൊസൈറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പല്ല നടക്കുന്നതെന്ന് തന്നെ പരിഹസിച്ച സി.പി.എം നേതാവും എം.പിയുമായ എ.എം ആരിഫിന് മറുപടിയുമായി കായംകുളത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അരിത ബാബു. പരിഹാസം തൊഴിലാളികളെ ആകെ അപമാനിക്കുന്നതാണെന്നും അരിത പറഞ്ഞു. ഒരു ജനപ്രതിനിധിയുടെ നാവില്‍നിന്ന് ഇത്തരം പരാമര്‍ശമുണ്ടാവുന്നത് വേദനാജനകമാണെന്നും അരിത കൂട്ടിച്ചേര്‍ത്തു.

‘ഒരു ജനപ്രതിനിധിയാണ് ബഹുമാനപ്പെട്ട എം.പി. താനുള്‍പ്പെടെ ഉള്ളവരുടെ ജനപ്രതിനിധിയാണ്. തന്നെ മാത്രമാണ് പറഞ്ഞതെങ്കില്‍ കുഴപ്പമില്ലായിരുന്നു. പക്ഷേ, ഈ നാട്ടിലെ അധ്വാനിക്കുന്ന സാധാരണക്കാരെ മൊത്തത്തിലാണ് അദ്ദേഹം ഇങ്ങനെ അപമാനിച്ചത്. ഒരു തൊഴിലാളിവര്‍ഗ പാര്‍ട്ടിയുടെ നേതാവിന്റെ ഭാഗത്ത് നിന്ന് ഇങ്ങനെ ഒരു പരാമര്‍ശം ഒട്ടും പ്രതീക്ഷിച്ചില്ലെന്നും അരിത ബാബു പറഞ്ഞു .

‘രാഷ്ട്രീയത്തില്‍ നില്‍ക്കുന്ന പലര്‍ക്കും അതൊരു വരുമാനമാര്‍ഗം കൂടിയായിരിക്കാം. പക്ഷേ രാഷ്ട്രീയം തനിക്ക് സേവനമാണ്. രാഷ്ട്രീയത്തിന് പുറമേ ജീവിക്കാനുള്ള വക അധ്വാനിച്ചാണ് കണ്ടെത്തുന്നത് എന്നത് തനിക്ക് അഭിമാനമുള്ള കാര്യമാണ്’. ഈ പരാമര്‍ശം മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്നും അരിത കൂട്ടിച്ചേര്‍ത്തു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉന്നത തല യോഗം വിളിച്ചു

ന്യൂഡല്‍ഹി :കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉന്നത തല യോഗം വിളിച്ചു .കേന്ദ്ര ആരോഗ്യമന്ത്രി ഡോ .ഹര്ഷവര്ധനാണ് യോഗം വിളിച്ചിരിക്കുന്നത് .നാളെ നടക്കുന്ന യോഗത്തില്‍ രോഗവ്യാപനം രൂക്ഷമായ 11 സംസ്ഥാനങ്ങള്‍ പങ്കെടുക്കും കേന്ദ്രഭരണ പ്രദേശങ്ങളിലെ ആരോഗ്യമന്ത്രിമാരും പങ്കെടുക്കും .രാജ്യത്ത് ഒരു ലക്ഷത്തിലേറെ പേര്‍ക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത് .ഇന്ത്യയില്‍ കോവിഡ് മഹാമാരി ഉണ്ടായ ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനവാണിത് .കഴിഞ്ഞ സെപ്തംബര് 16 […]

You May Like

Subscribe US Now