അനധികൃത സ്വത്ത്; കെഎംഷാജിയുടെ ഭാര്യ ആശയെ വിജിലന്‍സ് ചോദ്യം ചെയ്യും, റെയ്ഡില്‍ പിടിച്ചെടുത്ത രേഖകളില്‍ പലതിലുമുള്ളത് ഭാര്യയുടെ പേര്

User
0 0
Read Time:1 Minute, 24 Second

കോഴിക്കോട്‌: കെഎം ഷാജിക്കെതിരായ അനധികൃത സ്വത്ത് സമ്ബാദനക്കേസുമായി ബന്ധപ്പെട്ട് ഷാജിയുടെ ഭാര്യ ആശയെ ചോദ്യം ചെയ്യുന്നതിനായി വിജിലന്‍സ് ഉടന്‍ നോട്ടീസ് നല്‍കും.

ഷാജിയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത രേഖകളില്‍ ഭൂരിഭാഗവും ആശയുടെ പേരിലുള്ളതെന്ന് വിജിലന്‍സ് പറയുന്നു. ഈ പശ്ചാത്തലത്തിലാണ് ആശയെ ചോദ്യം ചെയ്യാന്‍ വിജിലന്‍സ് ഒരുങ്ങുന്നത്. കേസിന്റെ ഗൗരവം പരിഗണിച്ച്‌ അന്വേഷണം നടത്തുന്ന വിജിലന്‍സ് സംഘത്തെ കഴിഞ്ഞ ദിവസം വിപുലപ്പെടുത്തിയിരുന്നു.

നാലര മണിക്കൂറാണ് ഷാജിയെ വിജിലന്‍സ് സംഘം കഴിഞ്ഞ ദിവസം ചോദ്യം ചെയ്തത്. പണത്തിന്റെ കുറച്ച്‌ രേഖകള്‍ കൂടി ഒരാഴ്ച്ചയ്ക്കകം ഹാജരാക്കുമെന്ന് ഷാജി വിജിലന്‍സിനെ അറിയിച്ചു.

പിടിച്ചത് തെരഞ്ഞെടുപ്പിന് പിരിച്ച പണമാണെന്നും പരമാവധി രേഖകള്‍ ഹാജരാക്കിയെന്നും ഷാജി ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

തൃശൂര്‍ പൂരത്തിന് കര്‍ശന നിയന്ത്രണങ്ങള്‍; നിരീക്ഷണത്തിന് കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥര്‍; പാസുള്ളവര്‍ക്ക് മാത്രം പ്രവേശനം

തൃശൂര്‍: തൃശൂര്‍ പൂരത്തിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. സുരക്ഷയ്ക്കായി 2,000 പോലീസ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. പൂരവിളംബരത്തിന് 50 പേര്‍ മാത്രമായിരിക്കും പങ്കെടുക്കുക. തൃശൂര്‍ റൗണ്ടിലേക്കുള്ള എല്ലാ റോഡുകളും അടക്കും. പാസ് ഉള്ളവരെ മാത്രമെ കടത്തിവിടുകയുള്ളുവെന്നാണ് തീരുമാനം. സ്വരാജ് റൗണ്ട് പൂര്‍ണ്ണമായും പോലീസിന്റെ നിരീക്ഷണത്തിലായിരിക്കും. വെടിക്കെട്ട് നടത്താനും ആനകളെ നിരീക്ഷിക്കാനും പ്രത്യേക സംഘത്തെ നിയോഗിക്കാനും തീരുമാനമായിട്ടുണ്ട്. ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. സാമ്ബിള്‍ വെടിക്കെട്ട് ഓരോ അമിട്ട് മാത്രം […]

You May Like

Subscribe US Now