അനധികൃത സ്വത്ത് സമ്ബാദന കേസ്: കെ എം ഷാജിയെ വീണ്ടും ചോദ്യം ചെയ്യുന്നു

User
0 0
Read Time:1 Minute, 44 Second

കോഴിക്കോട് | അനധികൃത സ്വത്ത് സമ്ബാദന കേസില്‍ മുസ്ലീംലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കെ എം ഷാജിയെ വിജിലന്‍സ് ഇന്നും ചോദ്യം ചെയ്യുന്നു. ഇന്നലേയും കെ എം ഷാജിയെ വിജിലന്‍സ് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു.വിജിലന്‍സിന് ഷാജി നല്‍കിയ കണക്കുകളില്‍ പൊരുത്തക്കേടുകള്‍ കണ്ടതിനെ തുടര്‍ന്നാണ് ഇന്നലെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്.ഷാജിയുടെ മൊഴിയും അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകളും തമ്മില്‍ പൊരുത്തക്കേടുകളുണ്ടെന്നാണ് റിപ്പോര്‍ട്ട്.

നിയമസഭാ തിരഞ്ഞെടുപ്പിനായി പണം പിരിച്ച രസീതിന്റെ കൗണ്ടര്‍ ഫോയിലുകളും മിനിറ്റ്‌സിന്റെ രേഖകളും ഷാജി തെളിവായി നല്‍കിയിരുന്നു. എന്നാല്‍ ഇത് വ്യാജമായി ഉണ്ടാക്കിയതാണോ എന്നാണ് വിജിലന്‍സ് സംശയിക്കുന്നത്. തിരഞ്ഞെടുപ്പ് ചെലവിലേക്കായി പിരിച്ചെടുത്ത 47 ലക്ഷം രൂപയാണ് വിജിലന്‍സ് തന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയതെന്നും കെ എം ഷാജി പറഞ്ഞിരുന്നു.ഷാജിക്ക് വരവില്‍ക്കവിഞ്ഞ സ്വത്ത് ഉള്ളതായി നേരത്തെ വിജിലന്‍സ് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ഷാജിക്കെതിരെ വിജിലന്‍സ് കേസെടുത്തത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഹരിത തൃശൂര്‍ കളക്ടര്‍, ദിവ്യ എസ് അയ്യര്‍ പത്തനംതിട്ടയില്‍; ഐഎഎസ് തലപ്പത്ത് അഴിച്ചുപണി

തിരുവനന്തപുരം: ഉന്നത ഉദ്യോഗസ്ഥതലത്തില്‍ അഴിച്ചുപണി നടത്തി സംസ്ഥാന സര്‍ക്കാര്‍. ഏഴു ജില്ലകളില്‍ പുതിയ കളക്ടര്‍മാരെ നിയമിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയെ സ്ഥാനത്ത് നിന്നും മാറ്റി. സഞ്ജയ് കൗളിനാണ് പുതിയ ചുമതല. ഹരിത വി. കുമാര്‍ (തൃശ്ശൂര്‍), ജാഫര്‍ മാലിക് (എറണാകുളം), ദിവ്യ എസ്. അയ്യര്‍ (പത്തനംതിട്ട), നരസിംഹുഗാരി ടി.എല്‍. റെഡ്ഡി (കോഴിക്കോട്), പി.കെ. ജയശ്രീ (കോട്ടയം), ഷീബ ജോര്‍ജ് (ഇടുക്കി), ഭണ്ഡാരി സ്വാഗത് റണ്‍വീര്‍ ചന്ദ് (കാസര്‍കോട്) […]

You May Like

Subscribe US Now