അഭിപ്രായ സര്‍വേകളില്‍ യുഡിഎഫിന് വിശ്വാസമില്ല, തളളിക്കളയുന്നുവെന്ന് രമേശ് ചെന്നിത്തല

User
0 0
Read Time:1 Minute, 33 Second

കാസര്‍ഗോഡ്: അഭിപ്രായ സര്‍വേകള്‍ സിപിഎമ്മിന്റെ നേതൃത്വത്തിലുണ്ടാക്കിയിരിക്കുന്ന കിഫ്ബി സര്‍വേയാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്ഥാനാര്‍ഥി വരുന്നതിന് മുമ്ബ്, പ്രകടന പത്രിക വരുന്നതിന് മുമ്ബ്, നിയോജക മണ്ഡലാടിസ്ഥാനത്തില്‍ പോലും സര്‍വേ നടത്തിയെന്ന് പറഞ്ഞ് യുഡിഎഫിനെ തോല്‍പ്പിക്കാന്‍ ശ്രമിക്കുകയാണ്. എല്ലാ സര്‍വേകളിലും പ്രതിപക്ഷ നേതാവിനെ ബോധപൂര്‍വം കരിതേച്ച്‌ കാണിക്കാനുള്ള ശ്രമം നടക്കുന്നതായും ചെന്നിത്തല പറഞ്ഞു.

യുഡിഎഫിനെ പരാജയപ്പെടുത്താന്‍ ബോധപൂര്‍വം ശ്രമം നടക്കുന്നു. കിട്ടുന്ന പരസ്യത്തിന്റെ ഉപകാരസ്മരണ എന്ന രീതിയിലാണ് സ‌ര്‍വേകള്‍. 200 കോടിയുടെ പരസ്യം കിട്ടിയപ്പോള്‍ മാധ്യമ ധര്‍മ്മം മറന്നു. ഏതാനും മാധ്യമങ്ങള്‍ വിചാരിച്ചാല്‍ യുഡിഎഫിനെ തകര്‍ക്കാനാവില്ല. ജനങ്ങളുടെ സ‌ര്‍വേയില്‍ യുഡിഎഫ് വന്‍ വിജയം നേടും. ഈ സര്‍വേകളില്‍ യുഡിഎഫിന് വിശ്വാസമില്ലെന്നും തളളിക്കളയുന്നുവെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കേരളത്തിലെ ഉയര്‍ന്ന സാക്ഷരതയാണ് ബിജെപിയുടെ വളര്‍ച്ചക്ക് പ്രധാന തടസ്സം; ഒ. രാജഗോപാല്‍

തിരുവനന്തപുരം : കേരളത്തിലെ ഉയര്‍ന്ന സാക്ഷരതയാണ് ബിജെപിയുടെ വളര്‍ച്ചക്ക് പ്രധാന തടസ്സമെന്ന് ബിജെപി എംഎല്‍എ ഒ രാജഗോപാല്‍. സത്യം പറയാന്‍ തനിക്ക് രാഷ്ട്രീയം തടസ്സമല്ലെന്നും ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ത്രിപുര, ബംഗാള്‍, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ പോലെ ബിജെപിക്ക് എന്തുകൊണ്ട് കേരളത്തില്‍ പ്രധാന ശക്തിയാകാന്‍ സാധിക്കുന്നില്ലെന്ന ചോദ്യത്തിന് മറുപടി പറയുകയിരുന്നു അദ്ദേഹം. കേരളത്തിലെ സ്ഥിതി വ്യത്യസ്തമാണ്. രണ്ടോ മൂന്നോ ഘടകങ്ങള്‍ ഉണ്ട്. ഇവിടെ 90 […]

You May Like

Subscribe US Now