അഭ്യൂഹങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും വിരാമമിട്ടുകൊണ്ട് നിലമ്ബൂര്‍ എംഎല്‍എ 11-ന് നാട്ടില്‍ തിരിച്ചെത്തും; പി വി അന്‍വര്‍ വിഡിയോ സന്ദേശവുമായി ഫേസ് ബുകില്‍

User
0 0
Read Time:1 Minute, 54 Second

മലപ്പുറം:  ഏറെ അഭ്യൂഹങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും വിരാമമിട്ടുകൊണ്ട് നിലമ്ബൂര്‍ എംഎല്‍എ പി വി അന്‍വര്‍ ഈ മാസം 11-ന് നാട്ടില്‍ തിരിച്ചെത്തും. ഫെയ്സ്ബുകില്‍ പോസ്റ്റ് ചെയ്ത വിഡിയോ സന്ദേശത്തില്‍ അന്‍വര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പത്താം തിയതി പുറപ്പെട്ട് പതിനൊന്നിന് നാട്ടിലെത്തുമെന്നാണ് അന്‍വര്‍ വീഡിയോയിലൂടെ പറയുന്നത്. ഇടതുമുന്നണിയോടൊപ്പം തെരഞ്ഞെടുപ്പ് രംഗത്ത് സജീവമായി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

‘എംഎല്‍എ കാണാനില്ല, എംഎല്‍എ വരുന്നില്ല എന്ന പത്രവാര്‍ത്തകള്‍ എതിരാളികള്‍ ആഘോഷിച്ചുകൊണ്ടിരിക്കുകയാണ്. എന്നെ ഇല്ലാതാക്കാന്‍ ശ്രമിച്ചവരും ഞാന്‍ ഇല്ലാതാകണമെന്ന് ആഗ്രഹിച്ചവരുമാണ് എന്നെ കാണാന്‍ ഏറ്റവും ധൃതിയുള്ളത്’ അന്‍വര്‍ പറഞ്ഞു. വിശദമായി വിഡിയോയുമായി എതിരാളികള്‍ക്ക് പിന്നീട് മറുപടി തരുമെന്നും അന്‍വര്‍ വ്യക്തമാക്കി.
ആഫ്രിക്കന്‍ രാജ്യമായ സിയറാ ലിയോണിലാണ് താനുള്ളതെന്ന് അന്‍വര്‍ നേരത്തെ വിശദീകരിച്ചിരുന്നു. എന്നാല്‍ അന്‍വര്‍ വിദേശത്ത് തടങ്കലിലാണെന്നതടക്കമുള്ള ആരോപണങ്ങളാണ് കോണ്‍ഗ്രസും മുസ്ലിം ലീഗും ഉന്നയിച്ചിരുന്നത്. നിലമ്ബൂരില്‍ അന്‍വര്‍ തന്നെയാകും ഇടത് സ്ഥാനാര്‍ഥിയെന്ന് സിപിഎം ജില്ലാ നേതൃത്വം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

താടി വളര്‍ന്നപ്പോള്‍ ജിഡിപി തളര്‍ന്നു; മോദിയെ പരിഹസിച്ച്‌ ശശി തരൂര്‍

ന്യൂഡല്‍ഹി: രാജ്യത്ത് ആഭ്യന്തര വളര്‍ച്ചാനിരക്കില്‍ ഉണ്ടായ തളര്‍ച്ചയെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താടിയുമായി താരതമ്യം ചെയ്ത് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. താടി വളര്‍ന്നത് അനുസരിച്ച്‌ ഇന്ത്യയുടെ ജിഡിപി കുറഞ്ഞെന്ന് ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചു. മോദിയുടെ താടിയും ആഭ്യന്തര വളര്‍ച്ചാനിരക്കും താരതമ്യം ചെയ്ത് കൊണ്ടുള്ള ചിത്രം സഹിതമാണ് ശശി തരൂരിന്റെ പരിഹാസം. 2017-18 സാമ്ബത്തിക വര്‍ഷത്തില്‍ 8.1 ശതമാനമായിരുന്നു ഇന്ത്യയുടെ സാമ്ബത്തിക വളര്‍ച്ച. അന്ന് മോദിക്ക് താടി കുറവായിരുന്നു. പിന്നീടുള്ള […]

You May Like

Subscribe US Now