അമേരിക്കയുമായുള്ള വാക്‌സിന്‍ നിര്‍മ്മാണത്തിന് ഉടന്‍ തീരുമാനമാകും ; വിദേശകാര്യമന്ത്രി

User
0 0
Read Time:1 Minute, 52 Second

ന്യൂഡല്‍ഹി :അമേരിക്കയുമായുള്ള വാക്‌സിന്‍ നിര്‍മ്മാണത്തിന് ഉടന്‍ തീരുമാനമാകുമെന്നും, രണ്ടാം ഘട്ട കോവിഡ് വ്യാപനത്തില്‍ രാജ്യത്തിന് വേണ്ട സഹായങ്ങള്‍ വളരെ വേഗത്തിലാക്കുവാനായി അമേരിക്കയിലേക്ക പോകുമെന്നും വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. വാക്‌സിനും, മറ്റ് ജീവന്‍ രക്ഷാ മരുന്നുകളും ലഭ്യമാക്കാന്‍ അമേരിക്കന്‍ സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി നടക്കുന്ന കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്യും.

അമേരിക്കന്‍ യാത്രയുടെ ഭാഗമായി ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ അന്റേണിയോ ഗുട്ടാറസുമായി എസ്.ജയശങ്കറിന്റെ കൂടിക്കാഴ്ചയും നിശ്ചയിച്ചിട്ടുണ്ട്. ഇന്ത്യ ലോകത്തിലെ വികസിത രാജ്യങ്ങള്‍ക്കും ഒപ്പം ദരിദ്രരാജ്യങ്ങള്‍ക്കും നല്‍കിയ സഹായങ്ങളെ ഗുട്ടാറസ് ഏറെ പ്രശംസിച്ചിരുന്നു. ഒപ്പം ഇന്ത്യയിലെ നിലവിലെ രോഗവ്യാപന തീവ്രത കുറയ്ക്കാന്‍ ലോകരാജ്യങ്ങള്‍ ഇടപെടണമെന്നും നിര്‍ദ്ദേശം നല്‍കിയിരുന്നു.

അമേരിക്കയിലെ നിരവധി സ്ഥാപനങ്ങളുമായുള്ള ഇന്ത്യയുടെ വാക്‌സിന്‍ നിര്‍മ്മാണത്തിന് ഉടന്‍ തീരുമാനം ഉണ്ടാകുമെന്നും വിദേശകാര്യവകുപ്പ് അറിയിച്ചു. ഇന്ത്യക്കായി അമേരിക്കയുടെ കരുതല്‍ ശേഖരത്തിലെ 6 കോടി വാക്‌സിന്‍ ലഭ്യമാക്കണമെന്ന് ജനപ്രതിനിധികള്‍ അഭ്യര്‍ത്ഥിച്ചിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

മാസ്​ക്​ ധരിക്കുന്നത്​ 50 ശതമാനം പേര്‍ മാത്രം; കൃത്യമായി ധരിക്കുന്നത്​ 100ല്‍ ഏഴുപേരും; ആശങ്കയോടെ രാജ്യം

രാജ്യത്ത്​ കൊവിഡ്​ വ്യാപനം രൂക്ഷമായി തുടരു​മ്ബോഴും 50 ശതമാനം പേര്‍ മാസ്​ക്​ ധരിക്കുന്നില്ലെന്ന്​ പഠനം. 50 ശതമാനം പേര്‍ മാത്രമാണ്​ മാസ്ക്​ ധരിക്കുന്നതെങ്കില്‍ ശരിയായ രീതിയില്‍ മാസ്​ക്​ ധരിക്കുന്നത്​ അതില്‍ 14 ശതമാനം മാത്രമാണെന്നും പഠനത്തില്‍ പറയുന്നു. കൊവിഡുമായി ബന്ധപ്പെട്ട പഠനത്തി​െന്‍റ കണ്ടെത്തലുകള്‍ ആരോഗ്യ മന്ത്രാലയം ജോയിന്‍റ്​ സെക്രട്ടറി മാധ്യമങ്ങളിലൂടെ പങ്കുവെക്കുകയായിരുന്നു. 100 പേരില്‍ ഏഴുപേര്‍ മാത്രമാണ്​ ശരിയായ രീതിയില്‍ കൃത്യമായി മാക്​സ്​ ധരിക്കുന്നത്​. മറ്റുള്ളവര്‍ താടിയും വായും മറച്ചുമാത്രമേ […]

You May Like

Subscribe US Now