അര്‍ജുന്‍ ആയങ്കിയുടെ ഭാര്യക്ക് കസ്റ്റംസ് നോട്ടീസ്

User
0 0
Read Time:1 Minute, 19 Second

കൊച്ചി | കരിപ്പൂര്‍ സ്വര്‍ണക്കവര്‍ച്ചാ കേസില്‍ അറസ്റ്റിലുള്ള അര്‍ജുന്‍ ആയങ്കിയുടെ ഭാര്യയെ കസ്റ്റംസ് ചോദ്യം ചെയ്യും. തിങ്കളാഴ്ച ചോദ്യം ചെയ്യലിനായി കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്തണമെന്ന് ചൂണ്ടിക്കാട്ടി നോട്ടീസ് നല്‍കി. അര്‍ജുന്‍ ആയങ്കിയുടെ കണ്ണൂര്‍ അഴീക്കോട്ടെ വീട്ടിലെ പരിശോധന കസ്റ്റംസ് അവസാനിപ്പിച്ചു.

കേസിലെ പ്രധാന തെളിവായി കരുതുന്ന അര്‍ജുന്റെ ഫോണ്‍ കണ്ടെത്തുന്നതിനായി പുഴയിലും പരിസര പ്രദേശങ്ങളിലും കസ്റ്റംസ് പരിശോധന നടത്തി. ഫോണ്‍ പുഴയില്‍ നഷ്ടപ്പെട്ടുവെന്നായിരുന്നു അര്‍ജുന്റെ മൊഴി. ഇതിന് പിന്നാലെയാണ് അര്‍ജുന്റെ അഴീക്കോട്ടെ വീട്ടിലും പരിശോധന നടന്നത്. അര്‍ജുനെതിരെ ശക്തമായ തെളിവ് കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.

തിങ്കളാഴ്ച കൊച്ചിയിലെ ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണം

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

രാജ്യത്ത് ഇന്നലെ 40,000ല്‍ താഴെ കോവിഡ് രോ​ഗികള്‍; വാക്സിനേഷന്‍ 35 കോടി കടന്നു; രോ​ഗമുക്തര്‍ 3 കോടിയിലേക്ക്

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 39,796 പേര്‍ക്ക്. 42,352 പേര്‍ ഇന്നലെ രോഗമുക്തി നേടി. 723 പേരാണ് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ വൈറസ് ബാധ മൂലം മരിച്ചത്. ഇതുവരെ ഇന്ത്യയില്‍ കോവിഡ് ബാധിച്ചത് 3,05,85,229 പേര്‍ക്കാണ്. ഇതില്‍ 2,97,00,430 പേര്‍ രോഗമുക്തി നേടി. നിലവില്‍ 4,82,071 പേരാണ് ആശുപത്രികളിലും വീടുകളിലുമായി ചികിത്സയില്‍ ഉള്ളത്. ഇതുവരെ 4,02,728 പേര്‍ കോവിഡ് മൂലം മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നലെ വരെ […]

You May Like

Subscribe US Now