അലോപ്പതിക്കെതിരെ വിവാദ പരാമര്‍ശം; ബാബ രാംദേവിനെതിരെ ആയിരം കോടിയുടെ മാനനഷ്ട നോട്ടീസ് അയച്ച്‌ ഐഎംഎ

User
0 0
Read Time:2 Minute, 3 Second

യോഗഗുരു ബാബ രാംദേവിനെതിരെ ആയിരം കോടി രൂപയുടെ മാനനഷ്ട നോട്ടീസ് അയച്ച്‌ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ (ഐ എം എ) ഉത്തരാഖണ്ഡ് ഘടകം. കോവിഡ് 19 ചികിത്സിക്കുന്നതിന് അലോപ്പതി മരുന്നുകള്‍ ഉപയോഗിക്കുന്നതിനെതിരെ രാംദേവ് നടത്തിയ വിവാദ പരാമര്‍ശങ്ങളെ തുടര്‍ന്നാണ് നടപടി. അലോപ്പതി ചികിത്സയെക്കുറിച്ചുള്ള തന്റെ പ്രസ്താവനകള്‍ തിരുത്തിക്കൊണ്ട് ഒരു വീഡിയോ പോസ്റ്റ് ചെയ്യുകയോ അടുത്ത 15 ദിവസത്തിനുള്ളില്‍ രേഖാമൂലം മാപ്പെഴുതി നല്‍കുകയോ ചെയ്തില്ലെങ്കില്‍ അദ്ദേഹത്തില്‍ നിന്ന് ആയിരം കോടി രൂപ ഈടാക്കണം എന്നാണ് ഐ എം എയുടെ ആവശ്യം.

അലോപ്പതി ചികിത്സയ്ക്കും പ്രൊഫഷനും എതിരെ പരാമര്‍ശങ്ങള്‍ നടത്തിയതിന് രാംദേവിനെതിരെ അടിയന്തിരമായി കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സൂചിപ്പിച്ചു കൊണ്ട് ഐ എം എ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ടിറത്ത് സിങ് റാവത്തിനും ചീഫ് സെക്രട്ടറിക്കും കത്ത് നല്‍കിയിട്ടുണ്ട്. സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു വീഡിയോ ഉദ്ധരിച്ചുകൊണ്ട്, രാംദേവ് അലോപ്പതിയെ ഒരു ‘വിഡ്ഢി ശാസ്ത്ര’മെന്ന് വിശേഷിപ്പിച്ചതായും റെംഡെസിവിര്‍, ഫാവിഫ്ലൂ തുടങ്ങി ഇന്ത്യയിലെ ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ അംഗീകരിച്ച മരുന്നുകള്‍ കോവിഡ് രോഗികളെ ചികിത്സിക്കാന്‍ അപര്യാപ്തമാണെന്ന് പറഞ്ഞതായും ഐ എം എ ആരോപിക്കുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ആദ്യ ഡോസ് കോവിഷീല്‍ഡ്, രണ്ടാം ഡോസ് കോവാക്‌സിന്‍; യുപിയില്‍ 20 പേര്‍ക്ക് വാക്‌സിന്‍ മാറി കുത്തിവെച്ചു

ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ 20ഓളം ഗ്രാമീണര്‍ക്ക് കോവിഡ് വാക്‌സിനുകള്‍ മാറി കുത്തിവെച്ചു. ആദ്യം കോവിഷീല്‍ഡ് ഡോസ് നല്‍കിയവര്‍ക്ക് രണ്ടാം ഡോസായി കോവാക്‌സിനാണ് കുത്തിവെച്ചത്. അതേസമയം, വാക്‌സിന്‍ മാറി സ്വീകരിച്ചവര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് അധികൃതരെ ഉദ്ധരിച്ച്‌ എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഗുരുതര വീഴ്ച പുറത്തുവന്നതിനു പിന്നാലെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. നേപ്പാള്‍ അതിര്‍ത്തിയോടു ചേര്‍ന്ന സിദ്ധാര്‍ഥ്‌നഗര്‍ ജില്ലയിലെ ബഥ്‌നി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് സംഭവം. ഏപ്രില്‍ ആദ്യ വാരം ആദ്യ ഡോസ് […]

You May Like

Subscribe US Now