‘ആംബുലന്‍സിന് പകരമാകില്ല ബൈക്ക്’; തദ്ദേശസ്ഥാപനങ്ങള്‍ വാഹനം ഒരുക്കണമെന്ന് മുഖ്യമന്ത്രി

User
0 0
Read Time:5 Minute, 22 Second

തി​രു​വ​ന​ന്ത​പു​രം: പു​ന്ന​പ്ര​യി​ല്‍ ആം​ബു​ല​ന്‍​സ് ല​ഭി​ക്കാ​തെ രോ​ഗി​യെ ബൈ​ക്കി​ല്‍ കൊ​ണ്ടു​പോ​യ സം​ഭ​വ​ത്തില്‍ പ്രതികരണവുമായി മു​ഖ്യ​മ​ന്ത്രി പിണറായി വിജയന്‍. കോ​വി​ഡ് രോ​ഗി​ക​ള്‍​ക്ക് ബൈ​ക്ക് ആം​ബു​ല​ന്‍​സ് പ​ക​ര​മാ​വി​ല്ലെ​ന്നു മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ പുന്നപ്രയിലെ രണ്ടു ചെറുപ്പക്കാര്‍ ചെയ്തത് നല്ല കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ആംബുലന്‍സ് ലഭ്യമല്ലാത്ത സാഹചര്യങ്ങളില്‍ പകരം വാഹനങ്ങള്‍ സജ്ജമാ​ക്ക​ണ​മെ​ന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തില്‍ വിളിച്ചുചേര്‍ത്ത തദ്ദേശഭരണ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചി​ല ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ മ​തി​യാ​യ കോ​വി​ഡ് ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ളി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി. പ​ല വാ​ര്‍​ഡ്ത​ല സ​മി​തി​ക​ളും നി​ഷ്‌​ക്രി​യ​മാണെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്തുകള്‍ വാര്‍ഡ് തല സമിതികള്‍ ഉടന്‍ രൂപീകരിക്കണമെന്നും വീടുകള്‍ സന്ദര്‍ശിച്ച്‌ സമിതി വിവരങ്ങള്‍ ശേഖരിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കോവിഡ് രോഗികള്‍ക്കാവശ്യമായ സഹായം വാര്‍ഡ് തല കമ്മിറ്റികള്‍ ചെയ്യണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി കൂടുതലായ സ്ഥലങ്ങളില്‍ ആവശ്യമായ ചികിത്സ ഒരുക്കണം. പഞ്ചായത്ത് തലത്തില്‍ മെഡിക്കല്‍ രംഗത്ത് ഉളളവരുടെ ലിസ്റ്റ് തയ്യാറാക്കണം. ഓരോ പ്രദേശത്തെയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ ജില്ലാ ആശുപത്രി വരെയുള്ള ചികിത്സാ സംവിധാനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ യോഗത്തില്‍ വിലയിരുത്തി. അതിര്‍ത്തിയില്‍ നടക്കുന്ന വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച്‌ ക്രമീകരണം ഉണ്ടാക്കണം.

കോവിഡ് ബാധിച്ച്‌ മരണപ്പെടുന്നവരുടെ മൃതദേഹം മറവുചെയ്യുന്നതിന് വേണ്ട സഹായവും പാലിക്കേണ്ട നടപടിക്രമങ്ങളും വാര്‍ഡ്തല സമിതികള്‍ ചെയ്തുകൊടുക്കണം. കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ അത് പൊലീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ശ്രദ്ധയില്‍ വാര്‍ഡ് തല സമിതി കൊണ്ടുവരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വാക്‌സിനേഷനില്‍ വാര്‍ഡ് തല സമിതിയിലെ അംഗങ്ങള്‍ക്ക് ആദ്യപരിഗണന നല്‍കണം. പഞ്ചായത്ത് തലത്തില്‍ മെഡിക്കല്‍ രംഗത്ത് ഉളളവരുടെ ലിസ്റ്റ് തയ്യാറാക്കണം. ആംബുലന്‍സിന് പകരം ഉപയോഗിക്കാവുന്ന വാഹനങ്ങളുടെ പട്ടിക തയ്യാറാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതിനിടെ ഇന്ത്യയില്‍ കോവിഡ് മരണ നിരക്കില്‍ റെക്കോര്‍ഡ് വര്‍ധനവ്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറില്‍ 4,187 പേരാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 2.38 ലക്ഷമായി.

ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത ആകെ കോവിഡ് രോഗികളുടെ എണ്ണം 4,01,078 ആണ്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് രാജ്യത്ത് പ്രതിദിന കോവിഡ് കേസ് നാല് ലക്ഷം കടക്കുന്നത്. അതേസമയം, രണ്ട് ദിവസമായി കോവിഡ് രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവ് കാണുന്നതും ആശ്വാസകരമാണ്. വ്യാഴാഴ്ച്ച 4.12 ലക്ഷമായിരുന്നു കോവിഡ് രോഗികള്‍. വെള്ളിയാഴ്ച്ച 4.14 ലക്ഷവുമായിരുന്നു.

പുതിയ കണക്കുകളോടെ ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം 2,18,92,676 ആയി. 24 മണിക്കൂറിനിടയില്‍ 3,18,609 പേര്‍ ആശുപത്രി വിട്ടു. ഇതുവരെ 1,79,30,960 പേര്‍ കോവിഡ് മുക്തരായതായും ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 37,23,446 ആക്ടീവ് കേസുകളാണ് രാജ്യത്തുള്ളത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലൊ അലര്‍ട്ട്

തിരുവനന്തപുരം. സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അടുത്ത മൂന്ന് മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളില്‍ 40 കി.മി. വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് പത്തനംതിട്ടയിലും, മേയ് 11-ാം തിയതി ഇടുക്കിയിലുമാണ് ജാഗ്രതാ നിര്‍ദേശം. ഉച്ചയ്ക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള […]

Subscribe US Now