ആടുകളെ വിറ്റുകിട്ടിയ പണം ദുരിതാശ്വാസ നിധിയില്‍ സംഭാവന നല്‍കി സുബൈദ ഉമ്മ

User
0 0
Read Time:3 Minute, 36 Second

വാക്സിന്‍ ക്ഷാമം നേരിടുന്നതിനിടെ സംസ്ഥാന സര്‍ക്കാരിന് സാമ്ബത്തിക സഹായം നല്‍കിയവരുടെ കഴിഞ്ഞ ദിവസത്തെ പട്ടിക മുഖ്യമന്ത്രി വായിക്കുമ്ബോള്‍ കൂടുതല്‍ തിളക്കമുള്ള ഒരു പേരുണ്ടായിരുന്നു; സുബൈദാ ബീവി. മഹമാരിയുടെ ആദ്യ സമയത്തെന്നപോലെ ഇക്കുറിയും ആടുകളെ വിറ്റാണ് മനുഷ്യത്വത്തിന്‍്റെയും സാമൂഹിക പ്രതിബദ്ധതയുടെയും മുഖമായ
കൊല്ലം സ്വദേശി സുബൈദ ഉമ്മ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തുക സംഭാവനയായി നല്‍കിയത്. ചിലര്‍ ഈ ഉമ്മയെ പോലെയാണ്, പല പ്രതിസന്ധികളാല്‍ സ്വന്തം ജീവിതം വരിഞ്ഞുമുറുകുമ്ബോഴും മറ്റുള്ളവരുടെ നൊമ്ബരങ്ങളെക്കുറിച്ചായിരിക്കും കൂടുതല്‍ ആകുലത. ആടുകളെ വിറ്റ് കോവിഡിന്‍്റെ ആദ്യഘട്ടത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്ത പോര്‍ട്ട് കൊല്ലം സ്വദേശി സുബൈദ ബീവി വാടകയ്ക്ക് എടുത്ത ചായക്കട നടത്തിയും ഒറ്റ വാങ്ങിയ വീട്ടില്‍ അന്തിയുറങ്ങിയും ജീവിതം പഴയപടി തുടരുകയാണ്, മാറ്റങ്ങളേതുമില്ലാതെ. ജീവിതം പോലെ തന്നെ ഇക്കാലയളവില്‍ മാറ്റമില്ലാത്ത ഒന്നുകൂടിയുണ്ട്; സുബൈദ ഉമ്മയുടെ നന്മയും നിറവുമുള്ള ഹൃദയം. തന്നെക്കൊണ്ട് ആവുന്ന വിധം സമൂഹത്തിന് നന്മ ചെയ്യണമെന്നത് സുബൈദ ബീവിക്ക് ആഗ്രഹം എന്നതിലുപരി ഒരു പ്രതിജ്ഞ പോലെയാണ്.

ഇത്തവണ നാല് ആടുകളുടെ വിറ്റപ്പോള്‍ കിട്ടിയത് 16,000 രൂപയാണ്. 5000 രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. നോമ്ബുകാലമാണ്. ബാക്കി തുക കൊണ്ട് 30 കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യം വാങ്ങി നല്‍കുന്നു. കഴിഞ്ഞ തവണ 5501 രൂപയാണ് ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയത്. കഴിഞ്ഞതവണ ചിലര്‍ ആടുകളെ സമ്മാനമായി നല്‍കിയിരുന്നു.

എല്ലാവരുടെയും സ്നേഹം മതിയെന്നും പാരിതോഷികങ്ങള്‍ ഒഴിവാക്കണമെന്നും സുബൈദ ഉമ്മ പറയുന്നു. രണ്ട് പെണ്‍മക്കളും ഒരു മകനുമാണ് സുബൈദ ബീവിക്ക് ഉള്ളത്. ഭര്‍ത്താവ് അബ്ദുല്‍ സലാമാണ് ചായക്കടയുടെ മേല്‍നോട്ടം വഹിക്കുന്നത്.

ഇവരുടെ പക്കല്‍ ഇനി അഞ്ച് വലിയ ആടുകളും നാല് ആട്ടിന്‍കുട്ടികളും ഉണ്ട്. സുബൈദാ ബീവി പാല്‍ എടുക്കുകയോ വില്‍പ്പന നടത്തുകയോ ചെയ്യുന്നില്ല. തള്ള ആടുകളുടെ പാല്‍ മുഴുവനും ആട്ടിന്‍കുട്ടിക്കള കുടിക്കാന്‍ അനുവദിക്കും. സ്വന്തമായി ഒരു വീടില്ലെങ്കിലും വിശാലവും സുദൃഢവുമായ ഹൃദയം സുബൈദ ഉമ്മക്ക് ഉണ്ട്. അത്തരം വിശാല മനസ്സുകളാണ് ആപത്ഘട്ടങ്ങളില്‍ പോലും പതറാതെ പിടിച്ചുകയറാന്‍ അനേകര്‍ക്ക്‌ കൈത്താങ്ങാവുന്നതും.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ചടങ്ങുകള്‍ വെട്ടിച്ചുരുക്കി, തൃശ്ശൂര്‍ പൂരം സമാപിച്ചു

തൃശൂര്‍: വെള്ളിയാഴ്ച അര്‍ധരാത്രിയോടെ തിരുവമ്ബാടിയുടെ മഠത്തില്‍ വരവിനിടെ മരം വീണുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ച സാഹചര്യത്തില്‍ ചടങ്ങുകള്‍ വെട്ടിച്ചുരുക്കി തൃശൂര്‍ പൂരം സമാപിച്ചു. ഒരാനപ്പുറത്ത് എഴുന്നള്ളിയ പാറമേക്കാവ്, തിരുവമ്ബാടി വിഭാഗങ്ങള്‍ ശ്രീമൂലം സ്ഥാനത്ത് വച്ച്‌ ഉപചാരം ചൊല്ലി പിരിഞ്ഞതോടെ ഈ വര്‍ഷത്തെ ആഘോഷങ്ങള്‍ക്ക് സമാപനമായി. ദുരന്തത്തിന് പിന്നാലെ തിരുവമ്ബാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ വെടിക്കെട്ട് ഉപേക്ഷിച്ചു. നിറച്ച വെടിമരുന്നിന് തിരുവമ്ബാടി വിഭാഗവും പാറമേക്കാവ് വിഭാഗവും തീ കൊളുത്തി പൊട്ടിച്ചു തീര്‍ക്കുകയായിരുന്നു. […]

Subscribe US Now