ആണത്ത ഹീറോ പദവി മാറ്റിവച്ച്‌ കെ കെ ശൈലജയെ മുഖ്യമന്ത്രിയാക്കണമെന്ന് സോഷ്യല്‍ മീഡിയ

User
0 0
Read Time:2 Minute, 4 Second

കേരള രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് പിണറായി സര്‍ക്കാര്‍ നേടിയിരിക്കുന്നത്. 140 ല്‍ 99 സീറ്റുകളും പിടിച്ചെടുത്ത് തികച്ചും ആധിപത്യത്തോട് കൂടിയാണ് എല്‍ ഡി എഫ് ന്റെ ഈ മുന്നേറ്റം. പ്രളയകാലങ്ങളിലെയും വറുതിക്കാലങ്ങളിലെയും ക്യാപ്റ്റന് കേരള ജനത അറിഞ്ഞു നല്‍കിയ സമ്മാനമാണ് ഈ തുടര്‍ഭരണം എന്നാണ് സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ച ചെയ്തിരുന്നത്. എന്നാല്‍ 61000 ല്‍ അധികം ഭൂരിപക്ഷം നേടിയ ആരോഗ്യമന്ത്രിയായിരുന്ന കെ കെ ശൈലജ ടീച്ചര്‍ക്ക് എല്ലാ ആണത്ത ബോധങ്ങളും മറന്ന് മുഖ്യമന്ത്രി പദവി നല്‍കണമെന്നാണ് ചിലയിടങ്ങളിലെ അഭിപ്രായങ്ങള്‍. സോഷ്യല്‍ മീഡിയകളില്‍ പലരും ഇത്തരത്തിലുള്ള അഭിപ്രായം പങ്കുവെച്ചിട്ടുമുണ്ട്

ഫേസ്ബുക് പോസ്റ്റ്‌ :

‘ആണത്ത ആഘോഷങ്ങളും ഹീറോ പദവിയും മാറ്റിവച്ച്‌ 61000 മേല്‍ ഭൂരിപക്ഷത്തോടെ ചരിത്ര വിജയത്തിലെത്തിയ കെ കെ ഷൈലജയെ മുഖ്യമന്ത്രിയാക്കി LDF സ്ത്രീപക്ഷ നിലപാട് തെളിയിക്കണം.. അല്ല സ്ത്രീകളെപ്പോഴും അമ്മയും, ടീച്ചറും പുരുഷന്മാരെപ്പോഴും ക്യാപ്റ്റനുമായി തുടര്‍ന്നാ മതിയെന്നാണോ’..

ലോകത്തിലെ തന്നെ മികച്ച ആരോഗ്യമന്ത്രിയായി കണക്കാക്കപ്പെടുന്നുവെന്നാണ് ശൈലജ ടീച്ചറെ മറ്റു പലരും വിശേഷിപ്പിക്കുന്നത്. മഹാമാരികളുടെ കാലത്തില്‍ അമ്മയെ പോലെ ചേര്‍ത്ത് പിടിച്ചവര്‍ ടീച്ചറമ്മ എന്ന് തന്നെ പറഞ്ഞാണ് പലരും അഭിപ്രായം രേഖപ്പെടുത്തുന്നത്

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഗവര്‍ണറെ കാണും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഗവര്‍ണറെ കാണും. ഇന്ന് അദ്ദേഹം തലസ്ഥാനത്ത് തിരിച്ചെത്തി രാജി സമര്‍പ്പിക്കും. തെരഞ്ഞെടുപ്പ് ഫലം പ്രസിദ്ധീകരിച്ചു കൊണ്ട് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിജ്ഞാപനം പുറപ്പെവിടുവിച്ച ശേഷമാകും പുതിയ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച ഔദ്യോഗിക നടപടികള്‍ ആരംഭിക്കുക. തെരഞ്ഞെടുപ്പിലെ അതിശയിപ്പിക്കുന്ന വിജയത്തിന് ശേഷമുള്ള തിരിച്ചുപോക്കാണ് ഇന്ന് തലസ്ഥാനത്തേക്ക്. ഉച്ചയ്ക്ക് 12 മണിക്കാണ് മുഖ്യമന്ത്രി ഗവര്‍ണറെ രാജ്ഭവനിലെത്തി കാണുക. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നാലാം തീയതി വരെ തുടരും. പുതിയ […]

You May Like

Subscribe US Now