ആദായനികുതി പോര്‍ട്ടല്‍ തകരാറില്‍, ഖേദംപ്രകടിപ്പിച്ച്‌ ഇന്‍ഫോസിസ്; ഉടന്‍ പരിഹരിക്കണമെന്ന് ധനമന്ത്രി

User
0 0
Read Time:1 Minute, 9 Second

ന്യൂ ഡല്‍ഹി: നികുതിദായകര്‍ക്ക് ആദായ നികുതി പ്രൊസസിങ് സമയം 63 ദിവസത്തില്‍ നിന്ന് ഒരുദിവസമാക്കികുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ആദായനികുതി പോര്‍ട്ടല്‍ ആദ്യ ദിവസം തന്നെ പണിമുടക്കി.

4,241 കോടി ചെലവില്‍ ഇന്‍ഫോസിസ് ആണ് പോര്‍ട്ടല്‍ തയാറാക്കിയത്. പോര്‍ട്ടല്‍ പണിമുടക്കിയതോടെ നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്.

ഇതോടെ ധനമന്ത്രി നിര്‍മല സീതാരാമന്‍ വിഷയത്തില്‍ ഇടപെട്ടു.

പ്രശ്നം ഉടനടി പരിഹരിക്കണമെന്ന് ഇന്‍ഫോസിസിനോടും സഹസ്ഥാപകനും ചെയര്‍മാനുമായ നന്ദന്‍ നിലേകനിയോടും ആവശ്യപ്പെടുകയും ചെയ്തു.

തിങ്കളാഴ്ചയാണ് പഴയ പോര്‍ട്ടല്‍ പിന്‍വലിച്ച്‌ പുതിയ വെബ്‌സൈറ്റ് പുറത്തിറക്കിയത്. അതേസമയം സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച്‌ ഇന്‍ഫോസിസും രംഗത്തെത്തി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കൊടകര കുഴല്‍പ്പണ ഇടപാട് കേസില്‍ ധര്‍മരാജന് തടയിടാന്‍ സംസ്ഥാന പൊലീസ്

എന്‍ഫോഴ്സ്മെന്‍റിന് ഉടന്‍ റിപ്പോര്‍ട്ട് നല്‍കും. ഹവാല പണം പിടികൂടിയതിന്‍റെ വിശദാംശങ്ങള്‍ ഇഡിയെ അറിയിക്കാനാണ് നീക്കം. സംസ്ഥാന പൊലീസിന് ലഭിച്ച തെളിവുകളും മൊഴികളും ഇഡിയെ അറിയിക്കും.കൂടാതെ കേസില്‍ കവര്‍ച്ചാ പണം വിട്ടുകിട്ടണമെന്ന ധര്‍മ്മരാജന്റെ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും. മൂന്നര കോടി രൂപ ഹവാലപ്പണമായി വന്നെന്നും വിശദമായ അന്വേഷണം ആവശ്യമാണെന്നും സംസ്ഥാന പൊലീസ് അറിയിക്കും.കോടതിയിലും ധര്‍മരാജനെതിരെ ശക്തമായ നിലപാടെടുക്കാനാണ് പൊലീസിന്റെ തീരുമാനം. പിടികൂടിയത് ബിസിനസ് ആവശ്യത്തിനുളള പണമല്ലെന്നും കളളപ്പണമാണെന്നും പൊലീസ് നിലപാടെടുക്കും.

You May Like

Subscribe US Now